ആലുവയില്‍ വന്‍ മയക്കുമരുന്ന വേട്ട

Story Dated :December 2, 2014

ആലുവയില്‍ വന്‍ മയക്കുമരുന്ന വേട്ട. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ വൈപ്പിന്‍ മാലിപ്പുറത്ത് നിന്നാണ് മയക്കുമരുന്ന് ശേഖരം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്. മയക്കുമരുന്നുകള്‍ കടത്താന്‍ ശ്രമിച്ച നൗഷാദ് , നൂറുദീന്‍ എന്നിവരെയും എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കഴിഞ്ഞ രണ്ടു ദിവസം എറണാകുളത്തെ എക്‌സൈസ് സംഘം ഉറക്കം കളഞ്ഞ് ലഹരി വേട്ട നടത്തി. രണ്ട് ലഹരി വില്‍പ്പനക്കാരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഞായറാഴ്ച്ച തൃപ്പൂണിത്തുറയില്‍ നിന്ന് അറസ്റ്റു ചെയ്ത മുരുകേശന്‍ എന്ന ഉണ്ണിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വൈപ്പിന്‍ മാലിപ്പുറം സ്വദേശി നൗഷാദ്, നൂരുദ്ദീന്‍ എന്നിവരെ പിടികൂടാനായതെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ പറഞ്ഞു. ഇവരില്‍ നിന്ന് ദില്ലിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ആമ്പ്യൂളുകളും പിടിച്ചെടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published.