വിദേശികളുടെ കുടുമ്പത്തിന് ഇഖാമക്കു ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

Story Dated :December 4, 2014

റിയാദ് : വിദേശികളുടെ കുടുമ്പാംഗങ്ങളുടെ ഇഖാമ പുതക്കുന്നതിനും പുതിയവ നല്കുുന്നതിനു ആരോഗ്യ ഇന്‍ഷുറന്‍സ് നിര്ബ‍ന്ധമാണന്ന് സൗദി ആരോഗ്യ കൗണ്സിില്‍ അറിയിച്ചു. സൗദിയിലെ വിദേശികളായ മുഴുവന്‍ കുടുമ്പാംഗങ്ങളുടേയും ഇഖാമയും ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗവും തമ്മില്‍ ബന്ധിപ്പിച്ചതായി കൗണ്സിില്‍ മേധാവി ഡോ. അബ്ദുല്ലാ ഇബ്രാഹീം അല്‍ ഷരീഫ് വ്യക്തമാക്കി. സൗദിയിലെ മുഴുവന്‍ വിദേശികളേയും ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടവരുകയെന്നു ലക്ഷ്യത്തോടെയാണ് വിദേശികളുടെ കുടുമ്പാംഗങ്ങളെക്കുടി ഇന്‍ഷുറന്‍സ് പോളിസി നിര്ബ്ന്ധമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ 10 ദശലക്ഷം വരുന്ന വിദേശികളുടെ കുടുമ്പാംഗങ്ങളെ 29 ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പിച്ചിട്ടുണ്ട്.

തൊഴിലുടമ തന്റെ കീഴില്‍ ജോലിചെയ്യുന്ന തൊഴിലാളിക്കും അയാളുടെ കുടുംബത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കണം. ഇവ ലംഘിക്കുന്ന സ്ഥാപനത്തിന് റിക്രുട്ട് നടപടികള്‍ തത്കാലികമായോ സ്ഥിരമായോ തടഞ്ഞുവെക്കുമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സൗദി ജവാസാത്ത്, സൗദി ദേശീയ ഇന്‍ഫര്‍മേഷന്‍ വിഭാഗം, സൗദി ആരോഗ്യ കൗസില്‍., ആരോഗ്യ ഇന്‍ഷുറന്‍സ് അല്‍ ഇല്‍മു കമ്പനി തുടങ്ങിയ വകുപ്പുകളുമായി ബന്ധിപ്പിച്ചതായി ദേശീയ ഇന്‍ഫര്‍മേഷന്‍ ടെക്‌നിക്കല്‍ വിഭാഗം മേധാവി എന്‍ജിനീയര്‍ അഹമ്മദ് അല്‍ ദബ്ബാസ് വ്യക്തമാക്കി. .ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗവും വിദേശിയായ കുടുമ്പ നാഥന്റെ ഇഖാമയും തമ്മില്‍ ബന്ധിപ്പിച്ചതിനാല്‍ ഇന്‍ഷുറന്‍സ് പോളിസിയില്ലാതെ ഇഖാമ പുതുക്കാനോ പുതിയത് നല്കാ‍നോ സാധ്യമാവില്ലന്നു അദ്ദേഹം പറഞ്ഞു.

M.M. Nayeem

2 thoughts on “വിദേശികളുടെ കുടുമ്പത്തിന് ഇഖാമക്കു ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

Leave a Reply

Your email address will not be published.