ഓസ്‌കാര്‍ ജേതാവ്‌ എ.ആര്‍ റഹ്‌മാന്‌ വീണ്ടും ഓസ്‌കാര്‍ നോമിനേഷന്‍.

Story Dated :December 13, 2014

ലോസ്‌ ആഞ്ചലസ്‌: ഓസ്‌കാര്‍ ജേതാവ്‌ എ.ആര്‍ റഹ്‌മാന്‌ വീണ്ടും ഓസ്‌കാര്‍ നോമിനേഷന്‍. ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലാണ്‌ എ.ആര്‍ റഹ്‌മാന്‌ വീണ്ടും നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്‌. കൊച്ചാടയന്‍ എന്ന ചിത്രത്തിലെ സംഗീതത്തിനാണ്‌ ഇന്ത്യന്‍ മൊസാര്‍ട്ട്‌ എ.ആര്‍ റഹ്‌മാനെ വീണ്ടും പുരസ്‌ക്കാരത്തിനായി പരിഗണിക്കുന്നത്‌. അക്കാദമി ഓഫ്‌ മോഷന്‍ പിച്ചര്‍ പുറത്തിറക്കിയ പരിഗണനാ പട്ടികയിലാണ്‌ എ.ആര്‍ റഹ്‌മാന്‍ വീണ്ടും ഇടം നേടിയത്‌. എ.ആര്‍ റഹ്‌മാന്‍ ഈ വര്‍ഷം സംഗീതം പകര്‍ന്ന മില്യണ്‍ ഡോളര്‍ ആം, ദ ഹണ്ട്രഡ്‌ ഫൂട്ട്‌ ജേര്‍ണി എന്നീ ചിത്രങ്ങളും പരിഗണിക്കും. അക്കാദമി ഓഫ്‌ മോഷന്‍ പിച്ചേഴ്‌സിന്റെ വെബ്‌സൈറ്റിലാണ്‌ ഈ വര്‍ഷം പരിഗണിക്കുന്ന ചിത്രങ്ങളുടെ പട്ടിക പുറത്ത്‌ വിട്ടത്‌. 87-ാമത്‌ ഓസ്‌കാര്‍ പുരസ്‌ക്കാരങ്ങള്‍ ജനുവരി 15ന്‌ പ്രഖ്യാപിക്കും. ഫെബ്രുവരി 22നാണ്‌ പുരസ്‌ക്കാരം വിതരണം ചെയ്യുന്നത്‌. 2009ലാണ്‌ എ.ആര്‍ റഹ്‌മാന്‌ സ്ലം ഡോഗ്‌ മില്യണയര്‍ എന്ന ചിത്രത്തിലെ സംഗീതത്തിന്‌ ഓസ്‌കാര്‍ പുരസ്‌ക്കാരം ലഭിച്ചത്‌. 2011-ല്‍ 127 അവേഴ്‌സ് എന്ന ചിത്രത്തിന്റെ സംഗീതത്തിനും എ.ആര്‍ റഹ്‌മാന്‌ നോമിനേഷന്‍ ലഭിച്ചിരുന്നു.

One thought on “ഓസ്‌കാര്‍ ജേതാവ്‌ എ.ആര്‍ റഹ്‌മാന്‌ വീണ്ടും ഓസ്‌കാര്‍ നോമിനേഷന്‍.

Leave a Reply

Your email address will not be published.

Other Stories