കുഞ്ഞാലിക്കുട്ടി കുടുങ്ങും 

Story Dated :December 17, 2014

ലീഗ്  നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും ഊരാക്കുടുക്കില്‍. ഒട്ടനേകം കേസ്സുകളില്‍ നിന്ന് ഭരണസാമുദായിക സ്വാധീനം ഒന്നുകൊണ്ടു മാത്രം രക്ഷപ്പെട്ട കുഞ്ഞാലിക്കുട്ടി ഇപ്രാവശ്യം പെടുമെന്നാണ് ലഭ്യമായ വിവരങ്ങള്‍ നല്‍കുന്ന സൂചന.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഓ സൂരജിന്‍റെ ഓഫീസുകളും വീടും റെയിഡ് ചെയ്ത വിജിലന്‍സ് വിഭാഗത്തിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്. ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗം നടത്തിയ കരുനീക്കങ്ങളുടെ ഭാഗമായിരുന്നു സൂരജിനെതിരായ നടപടികള്‍. സൂരജിനെ കണ്ണുവെച്ചവര്‍ കുഞ്ഞാലിക്കുട്ടിയെക്കൂടി ലക്‌ഷ്യം വെച്ചിരുന്നു.അതുകൊണ്ടുതന്നെ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ പാര്‍ട്ടിയിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗം ആയുധമാക്കുന്നതിനു സാദ്ധ്യതയുണ്ട്.

കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ വിജിലന്‍സ് ആഭ്യന്തരമന്ത്രിക്കു കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്. തെളിവുകള്‍ കണ്ട ചെന്നിത്തല വിവരം ലീഗ് നേതൃത്വത്തെയും മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്.

One thought on “കുഞ്ഞാലിക്കുട്ടി കുടുങ്ങും 

Leave a Reply

Your email address will not be published.