ബീഹാറില്‍ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഉപയോഗിക്കുന്നതിനും വിലക്ക്

Story Dated :December 21, 2014

ഗോപാല്‍ഗഞ്ച്:ബീഹാറിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്ക്. പെണ്‍കുട്ടികള്‍ വഴിതെറ്റിപോകുമെന്ന കാരണം പറഞ്ഞാണ് ഹത്വ ബ്ലോക്കിലെ സിങ്കാ പഞ്ചായത്ത് അധികൃതര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.

പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ സ്വാധീനത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കുന്നതിനും അവരെ ഇന്ത്യന്‍ ജീവിതരീതിയില്‍ വളര്‍ത്തുന്നതിനും ഇത്തരമൊരു തീരുമാനം അനിവാര്യമായിരുന്നെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ വിലക്ക് അടിച്ചേല്‍പിക്കില്ലെന്നും ഇതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിക്കുകയോ പിഴ ഇടാക്കുകയോ ചെയ്യില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

2 thoughts on “ബീഹാറില്‍ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഉപയോഗിക്കുന്നതിനും വിലക്ക്

Leave a Reply

Your email address will not be published.