മലയാളി സംഘടനകളുടെ കൂട്ടായ്മയില്‍ കൈപ്പട്ടൂര്‍ തങ്കച്ചന് യാത്രയയപ്പ് നല്‍കുന്നു

Story Dated :December 24, 2014

കുവൈത്ത് സിറ്റി: കുവൈത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും കഴിഞ്ഞ മുപ്പത്തിയഞ്ചിലധികം വര്‍ഷക്കാലമായി സാമൂഹിക സാംസ്ക്കാരിക മേഖലകളില്‍ സജീവമായിരുന്ന കൈപ്പട്ടൂര്‍ തങ്കച്ചന് കുവൈത്തിലെ മലയാളി സമൂഹം ജനകീയ യാത്രയയപ്പ് നല്‍കുന്നു. അബ്ബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍, അയനം ഓപ്പണ്‍ ഫോറം വിളിച്ചു ചേര്‍ത്ത ആലോചന യോഗത്തിൽ കുവൈത്തിലെ ഇരുപത്തിമൂന്നോളം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കുവൈത്ത് മലയാളി സമൂഹത്തിലെ പൗര പ്രമുഖരും സംഘടന നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും ഉള്‍പെട്ട ജനകീയ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 3 ശനിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് അബ്ബാസ്സിയ പ്രവാസി ഓഡിറ്റോറിയത്തിൽ പരിപാടി നടത്തും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജെ.സജി , ബഷീര്‍ ബാത്ത, എ. പി, അബ്ദുല്‍ സലാം, സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍, ജേക്കബ് ചണ്ണപ്പേട്ട, രഘുനാഥന്‍ നായര്‍, ബെര്ഗ്് മാന്‍ തോമസ്, ചെസ്സില്‍ രാമപുരം, എം.ശ്രീംലാല്‍, ശൈജിത്.കെ., സത്യന്‍ വരൂണ്ട, അനവര്‍ സയ്യിദ്, സാം നന്തിയാട്ട്, അസീസ്‌ തിക്കൊടി, ടി.ജി.വേണുഗോപാല്‍, ഹംസ പയ്യന്നൂര്‍, ഷെരീഫ് താമരശേരി, അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഹബീബുള്ള മുറ്റിച്ചൂര്‍, ഇക്ബാല്‍, റഫീക്ക് ബാബു,മുഹമ്മദ്‌ റഫീക്ക്, ഷാജി രഘുവരന്‍, മുഹമ്മദ്‌ റിയാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയുടെ ജനറല്‍ കണ്വീുനറായി സത്താര്‍ കുന്നിലിനെ യോഗം തെരെഞ്ഞെടുത്തു. പ്രവര്‍ത്തന സൌകര്യത്തിനായി വിവിധ സബ് കമ്മിറ്റികള്‍ക്കും യോഗത്തില്‍ രൂപം നല്‍കി .

Leave a Reply

Your email address will not be published.