ക്രൂഡോയില്‍ വില വീണ്ടും ഇടിഞ്ഞു; ഇന്ധനവില കുറയ്ക്കാതെ കേന്ദ്രം

Story Dated :December 29, 2014

ഇറക്കുമതിചെയ്യുന്ന ക്രൂഡോയില്‍വില വീണ്ടും ഗണ്യമായി ഇടിഞ്ഞിട്ടും ആഭ്യന്തരവില കുറയ്ക്കാതെ കേന്ദ്ര സര്‍ക്കാര്‍. ക്രൂഡോയില്‍വില 57.91 ഡോളറിലേക്കാണ് ഇടിഞ്ഞത്. തുടര്‍ച്ചയായി വിലയിടിവുണ്ടായിട്ടും പ്രയോജനം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രം ക്രൂഡോയിലിന്റെ ഇറക്കുമതിത്തീരുവ പുനഃസ്ഥാപിക്കാനുള്ള ആലോചനയിലാണ്.

ക്രൂഡോയിലിന് ഈടാക്കിയ അഞ്ച് ശതമാനം ഇറക്കുമതിത്തീരുവ അന്താരാഷ്ട്ര വില കുത്തനെ ഉയര്‍ന്നതിനെതുടര്‍ന്ന് 2011ല്‍ റദ്ദാക്കുകയായിരുന്നു. എന്നാല്‍, അന്താരാഷ്ട്ര വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ അഞ്ച് ശതമാനം ഇറക്കുമതിത്തീരുവ പുനഃസ്ഥാപിക്കാനാണ് നീക്കം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ്തീരുവ വര്‍ധിപ്പിച്ചതിനുപിന്നാലെയാണ് ഇറക്കുമതിത്തീരുവ പുനഃസ്ഥാപിക്കുന്നത്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍വില രണ്ടുമാസത്തില്‍40 ശതമാനത്തോളം ഇടിഞ്ഞു. എന്നാല്‍, ആഭ്യന്തരവിലയില്‍ വന്ന കുറവ് പത്ത് ശതമാനത്തോളം മാത്രം. വില കുറയ്ക്കാന്‍ വിസമ്മതിക്കുന്ന സര്‍ക്കാര്‍നിലപാടില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് ഡിസംബര്‍ 15ന് പെട്രോളിനും ഡീസലിനും രണ്ടുരൂപവീതം കുറച്ചു. അന്ന് ഇന്ത്യ ഇറക്കുമതിചെയ്യുന്ന ക്രൂഡോയില്‍വില 63 ഡോളറായിരുന്നു. ഇപ്പോള്‍ അഞ്ച് ഡോളറിലധികം താഴ്ന്നിട്ടും വിലകുറയ്ക്കലിന് സര്‍ക്കാര്‍ തയ്യാറല്ല.

One thought on “ക്രൂഡോയില്‍ വില വീണ്ടും ഇടിഞ്ഞു; ഇന്ധനവില കുറയ്ക്കാതെ കേന്ദ്രം

Leave a Reply

Your email address will not be published.