ഇടുക്കി രൂപതാധ്യക്ഷനെ അധിക്ഷേപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്

Story Dated :December 31, 2014

ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ അധിക്ഷേപിച്ചുകൊണ്ടുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന്റെ ഫേയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ വിവാദമാകുന്നു. കഴിഞ്ഞ 23 നാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ പരാമര്‍ശത്തെ അധികരിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ആലക്കോട്‌ മണ്ഡലം പ്രസിഡന്റ്‌ ലിജോ ജോസ്‌ മഞ്ചപ്പള്ളി ബിഷപ്പിനെതിരെ പോസ്‌റ്റിട്ടത്‌. സഖാവ്‌ ആനിക്കുഴിക്കാട്ടിലിനെതിരേ ഫ്രാന്‍സിസ്‌ മാര്‍പാപ്പഎന്നു പറഞ്ഞാണ്‌ പോസ്‌റ്റ്‌ ആരംഭിക്കുന്നത്‌. സഭയിലെ ചിലര്‍ക്ക്‌ അധികാരക്കൊതിയും ആത്മീയ മറവിരോഗവുമാണെന്ന്‌ കഴിഞ്ഞ ദിവസം ഫ്രാന്‍സിസ്‌ മാര്‍പാപ്പ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ്‌ ലിജോയുടെ പോസ്‌റ്റ്‌. ബിഷപ്പിന്റെ അധികാരമോഹം മാര്‍പാപ്പ അറിഞ്ഞുകാണുമെന്നും വലിയ ഇടയനായ യേശുവിന്റെ ആടുകളെ നോക്കാന്‍ ഏല്‍പ്പിച്ച കൊച്ചിടയനാണ്‌ ആനിക്കുഴിയെന്നും ആ അവസരം മുതലാക്കി തന്റെ തൊഴുത്തിലെ ആടുകളെ ഇറച്ചിവിലയ്‌ക്ക്‌ വിറ്റ ഇടയനാണ്‌ ബിഷപ്പെന്നുമാണു പോസ്‌റ്റ്‌. ലിജോയ്‌ക്കെതിരേ യൂത്ത്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിക്കഴിഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌, ഇടുക്കി പാര്‍ലമെന്റ്‌ മണ്ഡലം പ്രസിഡന്റ്‌ എന്നിവര്‍ക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കാമാക്ഷി ബൂത്ത്‌ പ്രസിഡന്റും കാല്‍വരിമൗണ്ട്‌ ഇടവകാംഗവുമായ ജിബു പി.സി. പരാതി നല്‍കി.

Leave a Reply

Your email address will not be published.