അജയ്‌ദേവ്‌ ഗണിന്‌ നായിക ; നിക്കോള്‍ കിഡ്‌മാന്‍ ബോളിവുഡിലേക്ക്‌?

സിനിമയ്‌ക്കായി പൊടിക്കുന്ന കാശിന്‌ കയ്യും കണക്കുമില്ലാതായതോടെ ഹോളിവുഡും ബോളിവുഡും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാകുകയാണോ? ബിഗ്‌ ബിയും ആഷുമെല്ലാം ഹോളിവുഡില്‍ സാന്നിദ്ധ്യമായപ്പോള്‍ ഹോളിവുഡിലെ വന്‍ നായികമാരില്‍ ഒരാളായ നിക്കോള്‍ കിഡ്‌മാന്‍ ബോളിവുഡിലേക്ക്‌ എത്തുമോ എന്ന്‌ നോക്കുകയാണ്‌ ബോളിവുഡ്‌ ആരാധകര്‍. അജയ്‌ ദേവ്‌ ഗണിന്റെ അടുത്ത ചിത്രം ശിവായ്‌ യില്‍ നിക്കോള്‍ കിഡ്‌മാന്‍ അഭിനയിച്ചേക്കും എന്ന്‌ വാര്‍ത്തകളുണ്ട്‌. ഇക്കാര്യത്തില്‍ സ്‌ഥിരീകരണം വന്നിട്ടില്ലെങ്കിലും സിനിമയിലെ ഒരു സുപ്രധാന വേഷത്തില്‍ കിഡ്‌മാനെ ഒപ്പിടുവിക്കാനുള്ള നീക്കം അജയ്‌ ദേവ്‌ ഗണിന്റെ ആള്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞതായിട്ടാണ്‌ വിവരം. ബോളിവുഡ്‌ ഇതിഹാസം ദിലീപ്‌കുമാറിന്റെ ചെറുമക്കളില്‍ ഒരാളായ സായേഷ ചിത്രത്തിലൂടെ അരങ്ങേറുമെന്നും വിവരമുണ്ട്‌.

നിക്കോളാസ്‌ കിഡ്‌മാന്‌ പുറമേ പിന്നെയും ചിത്രത്തില്‍ വിസ്‌മയങ്ങളുണ്ട്‌. നിര്‍മ്മാണവും സംവിധാനവും അജയ്‌ തന്നെ നിര്‍വ്വഹിക്കുന്ന ചിത്രം ഇന്ത്യയില്‍ ഇതുവരെ പണം ചെലവഴിക്കുന്ന ഏറ്റവും വലിയ സിനിമയായിരിക്കുമെന്നാണ്‌ വിവരം. ചിത്രത്തില്‍ ആക്ഷന്‍ ചെയ്യാന്‍ അജയ്‌ പരിഗണിക്കുന്നത്‌ ഫാസ്‌റ്റ് ആന്റ്‌ ഫ്യൂരിയസിന്റെ ആക്ഷന്‍ ഡയറക്‌ടറെ ആണെന്നും കേള്‍ക്കുന്നുണ്ട്‌.

'ഡേയ്‌സ് ഓഫ്‌ തണ്ടര്‍'. ' ഫാര്‍ ആന്റ്‌ എവേ', ' ദി അവേഴ്‌സ്', ' നയന്‍' തുടങ്ങിയ വന്‍ ചിത്രങ്ങളിലെ നായികയായ നിക്കോള്‍ ഹോളിവുഡിലെ വന്‍ നായികമാരില്‍ ഒരാളാണ്‌. കന്നഡയില്‍ വന്‍ വിജയം നേടിയ ഉപേന്ദ്ര നായകനായ ചിത്രം ശിവത്തിന്റെ ഹിന്ദി പതിപ്പാണ്‌ ശിവായ്‌. പ്രഭുദേവയുടെ ചിത്രം ആക്ഷന്‍ ജാക്‌സണാണ്‌ അജയ്‌ ദേവ്‌ ഗണിന്റേതായി അവസാനം പുറത്ത്‌ വന്ന ചിത്രം. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം കാര്യമായ ചലനം ഉണ്ടാക്കിയില്ല.

അനൂപ് മേനോൻ വിവാഹിതനായി

അനൂപ് മേനോൻ വിവാഹിതനായി. വധു ഷേമ അലക്സാണ്ടർ. കൊച്ചിയിലെ അനൂപിന്റെ വീട്ടിൽവച്ചായിരുന്നു വിവാഹം. ഇരുവരുടെയും കുടുംബങ്ങൾ നിശ്ചയിച്ച വിവാഹം തികച്ചും ലളിതമായ ചടങ്ങോടെ രാവിലെ തന്നെ കഴിഞ്ഞു.<p> കൊല്ലം പത്തനാപുരം പ്രിൻസ് പാർക്കിലെ തോട്ടുമുക്കത്ത് പ്രിൻസ് അലക്സാണ്ടറുടെയും പരേതയായ ലില്ലി അലക്സാണ്ടറുടെയും മകളാണ് ഷേമ. കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടിൽ പി. ഗംഗാധരൻ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്.</p> അഞ്ചു വർഷക്കാലമായി അനൂപിന്റെ അടുത്ത സുഹൃത്തായിരുന്നു ഷേമ അലക്സാണ്ടർ. സൗഹൃദത്തിൽ നിന്നു തുടങ്ങി പ്രണയത്തിലേക്കു വഴിമാറിയ അടുപ്പം വിവാഹ തീരുമാനത്തില്‍eത്തുകയായിരുന്നു. </p>

ഇത് ഞാന്‍ മരിച്ചതിന് തുല്യം : രജനികാന്ത്

ചെന്നൈ: അന്തരിച്ച വിഖ്യാത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ കെ.ബാലചന്ദറിന് ശിഷ്യനും തമിഴ് സൂപ്പര്‍താരവുമായ രജനികാന്ത് അന്ത്യാഞ്ജലി അര്‍പ്പിച്ചു . “കെ.ബി.സാറിന്റെ വിയോഗം ചലച്ചിത്രലോകത്തിന് തീരാ നഷ്ടമാണ് . എന്റെ മുന്നില്‍ മനുഷ്യരൂപത്തില്‍ ജീവിച്ചിരുന്ന ദൈവമാണ് അദ്ദേഹം . കെ.ബി.സര്‍ എനിക്ക് ഗുരു മാത്രമായിരുന്നില്ല .എന്റെ വഴികാട്ടിയും സുഹൃത്തുമൊക്കെയായ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നു . ഞാന്‍ മരിച്ചതുപോലെയാണ് എനിക്ക് തോന്നുന്നത് .അദ്ദേഹത്തെപ്പോലെയോരാളെ ഈ ലോകത്ത് കാണാന്‍ കഴിയില്ല .അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു” . വിതുമ്പലടക്കി സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു . രജനികാന്ത് , കമലഹാസന്‍ , ചിരഞ്ജീവി , പ്രകാശ് രാജ് , ശ്രീദേവി , ശ്രീവിദ്യ തുടങ്ങി ഒട്ടനവധി താരങ്ങളെ സിനിമയിലെത്തിച്ച സംവിധായകനായ കെ. ബാലചന്ദര്‍ വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് നിര്യാതനായത് .

മത വികാരം വൃണപ്പെടുത്തി; ആമീർഖാനെതിരെ കേസ്

മുംബൈ: ആമീർഖാൻ നായകനായ ഹിന്ദി ചിത്രം പി.കെ വീണ്ടും വിവാദത്തിൽ. ചിത്രത്തിലെ ചില പരാമർശങ്ങളും ദൃശ്യങ്ങളും ഹിന്ദുമത വികാരത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ലീഗൽ സെൽ സെക്രട്ടറി പ്രശാന്ത് പട്ടേൽ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആമീർഖാൻ, സംവിധായകൻ രാജ്കുമാർ ഹിരാനി നിർമാതാക്കളായ വിധു വിനോദ് ചോപ്ര, സിദ്ധാർഥ് റോയ് കപൂർ എന്നിവർക്കെതിരേയാണ് കേസെടുത്തത്.

അതേസമയം, മതവികാരത്തെ മുറിപ്പെടുത്തുന്ന തരത്തിൽ ഒന്നും ചിത്രത്തിൽ ഇല്ലെന്ന് ആമീർഖാൻ പ്രതികരിച്ചു. തന്റെ ഹിന്ദുസുഹൃത്തുക്കൾ ചിത്രം കണ്ടെന്നും അവർക്കൊന്നും അങ്ങനെ തോന്നിയിട്ടില്ല. ചിത്രത്തിൽ ഒരു മതത്തെയും പ്രത്യേകിച്ച് പരാമർശിച്ചിട്ടില്ലെന്നും ആമിർഖാൻ പ്രതികരിച്ചു.

സലിംകുമാര്‍ സിനിമാ നിര്‍മ്മാണത്തിലാണ്

കഥ തിരക്കഥ സംവിധാനം നിര്‍മ്മാണം സലിംകുമാര്‍

പ്രമുഖ സിനിമാ താരം സലിംകുമാര്‍ ബഹുമുഖ പ്രതിഭയാണ്. നാടക രചന സംവിധാനം അഭിനയം മിമിക്രി തുടങ്ങി നിരവധി രംഗങ്ങളിലൂടെ കടന്നാണ് സലിംകുമാര്‍ സിനിമയിലെത്തിയത്. ഹാസ്യ രംഗത്താണ് സിനിമയില്‍ ശോഭിച്ചതെങ്കിലും തനിക്കു ഭാവാഭിനയത്തിന്റെ അതി തീവ്രമായ രുചിഭേദങ്ങളും വശമാണെന്ന് അദ്ദേഹം മലയാളികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ സലിംകുമാര്‍ സിനിമാ രംഗത്തെ എല്ലാ സങ്കേതങ്ങളെയും തനിക്ക് കീഴ്പ്പെടുത്തുവാനുള്ള ശ്രമത്തിലാണ്. അഭിനയം മാത്രമല്ല കഥയും തിരക്കഥയും സംവിധാനവും എല്ലാം തനിക്കു വഴങ്ങുമെന്നു അദ്ദേഹം തെളിയിക്കുയാണ്. താന്‍ സ്വന്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ.

സലിംകുമാര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സ്പെഷ്യല്‍ കമ്പാര്‍ട്ട്മെന്‍റ് എന്ന ചിത്രം വടക്കാഞ്ചേരിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. സൂപ്പര്‍ സ്റ്റാര്‍ സുരേഷ്ഗോപി അതിഥി താരമായ് എത്തുന്ന ചിത്രത്തില്‍ കലാഭവന്‍ മണി കലാഭവന്‍ ഷാജൂണ്‍ നിലമ്പൂര്‍ ആയിഷ എന്നിവര്‍ അഭിനയിക്കുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കഥയാണ് സ്പെഷ്യല്‍ കമ്പാര്‍ട്ട്മെന്‍റ് പറയുന്നത്. ബുദ്ധി മാന്ദ്യം സംഭവിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും നേരിടുന്ന വിഷമതകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

വാർത്തകൾ തെറ്റ്; സണ്ണിയോടൊപ്പം സിനിമ ചെയ്യണമെന്നാണ് ആഗ്രഹം: ഭാമ

കൊച്ചി: സണ്ണി വെയ്‌നൊപ്പം ഭാമ അഭിനയിക്കില്ലെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് നടി ഭാമ. മറ്റു ചില കാരണങ്ങൾ കൊണ്ടാണ് ആ ചിത്രം ചെയ്യേണ്ടെന്നു തീരുമാനിച്ചതെന്നും അല്ലാതെ സണ്ണി നായകനാകുന്നതു കൊണ്ടല്ലെന്ന് ഭാമ ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം തന്നെ സ്‌നേഹിക്കുന്ന ആരാധകർ തിരിച്ചറിയുമെന്ന് ഉറപ്പുണ്ടെന്നും ഭാമ പറഞ്ഞു. മികച്ച അഭിനേതാവാണ് സണ്ണിയെന്നും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതാണെന്നും ഭാമ പറഞ്ഞു.

........................................................................................................................ ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ് ..................................................... പ്രിയപ്പെട്ടവരെ.. സണ്ണി വെയ്‌നൊപ്പം ഞാന്‍ അഭിനയിക്കില്ലെന്ന തരത്തില്‍ ചിലര്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത ഞാനും കേട്ടു. സത്യം അറിയാതെ നിങ്ങളില്‍ ചിലരും എന്നെ തെറ്റിദ്ധരിച്ചു. അത്‌്‌ എന്നെ വല്ലാതെ വിഷമിപ്പിച്ചു. മറ്റു ചില കാരണങ്ങള്‍ കൊണ്ടാണ്‌ ആ ചിത്രം ഞാന്‍ ചെയ്യേണ്ടെന്നു തീരുമാനിച്ചത്‌; അല്ലാതെ സണ്ണി നായകനാകുന്നതു കൊണ്ടല്ല. എന്റെ നല്ല സുഹൃത്തും മികച്ചൊരു അഭിനേതാവുമാണ്‌ സണ്ണി. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്ന്‌ ആഗ്രഹിച്ചിരുന്നതുമാണ്‌. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം എന്നെ സ്‌നേഹിക്കുന്ന നിങ്ങള്‍ തിരിച്ചറിയുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. നിങ്ങളുടെ പിന്തുണയാണ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ എനിക്ക്‌ ഏറ്റവും ആവശ്യം. അത്‌ എന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.. സ്‌നേഹപൂര്‍വ്വം.. ഭാമ

സുവര്‍ണ്ണ ചകോരം റെഫ്യുജിയാദോയ്ക്ക്

തിരു: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം അര്‍ജന്റീനന്‍ ചിത്രമായ റെഫ്യുജിയാദോയ്ക്ക്. സ്പാനിഷ് ഭാഷയിലുള്ള ചിത്രം ദീഗോ ലെര്‍മാനാണ് സംവിധാനം ചെയ്തത്. മത്തിയാസ് എന്ന ഏഴുവയസ്സുകാരനും അവന്റെ അമ്മ ലോറയും ഗാര്‍ഹികപീഡനത്തിന് ഇരയാകുന്നതും തുടര്‍ന്നുള്ള ജീവിതമൂഹൂര്‍ത്തങ്ങളുമാണ് റെഫ്യൂജിയാദോ പറയുന്നത്. യഥാര്‍ത്ഥമായി അര്‍ജന്റീനിയിലെ സാമൂഹികജീവിതം ആവിഷ്കരിക്കുന്നതാണ് സിനിമ.

മികച്ച സംവിധായകനായി ജപ്പാനീസ് ചിത്രമായ സമ്മര്‍ ക്യോട്ടോ സംവിധാനം ചെയ്ത ഹിരോഷി ടോഡ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഇറാന്റെ ഹൊസൈന്‍ ഷഹാബി നേടി. ദ ബ്രൈറ്റ് ഡേയാണ് ചിത്രം.മികച്ച മലയാള സിനിമയ്ക്കുള്ള അവാര്‍ഡ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒരാള്‍ പൊക്കം നേടി. മേളയ്ക്ക് വെള്ളിയാഴ്ച തിരശ്ശീലവീണു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനത്തില്‍ ഗവര്‍ണര്‍ പി സദാശിവം വിവിധ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വിഖ്യാത സംവിധായകന്‍ നൂറി ബില്‍ജി സെയ്ലന്‍ എന്നിവര്‍ സംസാരിച്ചു.സുവര്‍ണചകോരം നേടിയ ചിത്രത്തിന്റെ പ്രദര്‍ശനവും നിശാഗന്ധിയില്‍ നടന്നു.

ആയിരം ആഴ്‌ചകള്‍ പൂര്‍ത്തിയാക്കി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ

ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്ന ഷാരൂഖ്‌ ചിത്രം ലോകസിനിമാ ചരിത്രത്തില്‍ ഇടം നേടിയിട്ട്‌ ഇന്ന്‌ ഏഴായിരം ദിവസവും ആയിരം ആഴ്‌ചയും പിന്നിടുന്നു. ചിത്രം മുംബൈയിലെ മറാത്താ മന്ദിറില്‍ പ്രദര്‍ശനം തുടങ്ങിയിട്ട്‌ ഇന്ന്‌ ആയിരം ആഴ്‌ചകള്‍ പൂര്‍ത്തിയാക്കി. 1995 ഒക്‌ടോബര്‍ 20 മുതലാണ്‌ ചിത്രം മറാത്ത മന്ദിറില്‍ പ്രദര്‍ശനം തുടങ്ങിയത്‌. ആയിരം ആഴ്‌ചകള്‍ പിന്നിടുമ്പോഴും ചിത്രം കാണുന്നതിന് മറാത്താ മന്ദിറിലെ തിരക്കിന്‌ കുറവില്ല. മുംബൈ നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള മറാത്ത മന്ദിറില്‍ ദിവസേന രാവിലെ 11.30നാണ്‌ ചിത്രത്തിന്റെ പ്രദര്‍ശനം. ഞായറാഴ്‌ചകളില്‍ ഇപ്പോഴൂഗ ഹൗസ്‌ഫുള്ളായാണ്‌ ചിത്രത്തിന്റെ പ്രദര്‍ശനം. തുടര്‍ച്ചയായി ആയിരം ആഴ്‌ച പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡോടെയാണ്‌ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ പ്രദര്‍ശനം തുടരുന്നത്‌. എത്ര തവണ കണ്ടിട്ടും മതിവരാതെ വീണ്ടും വീണ്ടും ചിത്രം കാണാനെത്തുന്നവരാണ്‌ ഭൂരിപക്ഷം പേരും. ആയിരം ആഴ്‌ചകള്‍ പിന്നിടുന്നതിന്റെ ഭാഗമായി മറാത്ത മന്ദിറില്‍ നിന്ന്‌ ചിത്രം പിന്‍വലിക്കാന്‍ തീയറ്റര്‍ ഉടമകള്‍ ആലോചിച്ചിരുന്നു. എന്നാല്‍ പ്രേക്ഷക സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ചിത്രം പിന്‍വലിക്കേണ്ടന്ന്‌ തീരുമാനിക്കുകയായിരുന്നു. മുംബൈയിലെ തീയറ്ററുകളിലെ ബാല്‍ക്കണി നിരക്ക്‌ 500 രൂപ ആയിട്ടും മറാത്ത മന്ദിറില്‍ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയുടെ ബാല്‍ക്കണി ടിക്കറ്റിന്‌ 20 രൂപ മാത്രമാണ്‌ നിരക്ക്‌. താഴ്‌ന്ന ക്ലാസുകള്‍ക്ക്‌ 17 രൂപയും 15 രൂപയുമാണ്‌ നിരക്ക്‌. എത്ര വര്‍ഷം പ്രദര്‍ശിപ്പിച്ചാലും ഇതേ നിരക്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ്‌ മറാത്ത മന്ദിര്‍ അധികൃതരുടെ തീരുമാനം. ഷാരൂഖ്‌-കാജല്‍ പ്രണയ ജോടികള്‍ നായികാനായകന്‍മാരായ ചിത്രം ആദിത്യാ ചോപ്രയാണ്‌ സംവിധാനം ചെയ്‌തത്‌.

താരങ്ങൾ തിരക്കിലാണ്

മ​മ്മൂ​ട്ടി​യും മോ​ഹൻ​ലാ​ലും ദി​ലീ​പും മു​തൽ ആ​സി​ഫ് അ​ലി​യും ഇ​ന്ദ്ര​ജി​ത്തും വ​രെ​യു​ള്ള മ​ല​യാ​ള​ത്തി​ലെ മുൻ​നി​ര താ​ര​ങ്ങൾ​ക്കെല്ലാം തി​ര​ക്കോ​ട് തി​ര​ക്ക്.

ഇ​രു​പ​തി​ലേ​റെ സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗാ​ണ് കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ന് പു​റ​ത്തു​മാ​യി പു​രോ​ഗ​മി​ക്കു​ന്ന​ത്.

മുൻ​നി​ര താ​ര​ങ്ങ​ളെ​പ്പോ​ലെ ന്യൂ​ജ​ന​റേ​ഷൻ താ​ര​ങ്ങൾ​ക്കും നി​ന്നു​തി​രി​യാൻ നേ​ര​മി​ല്ലെ​ന്ന​താ​ണ് സ്ഥി​തി.

ഫ​യർ​മാൻ പൂർ​ത്തി​യാ​ക്കി​യ​ശേ​ഷം സ്വ​കാ​ര്യ സ​ന്ദർ​ശ​ന​ത്തി​നാ​യി ദു​ബാ​യിൽ പോ​യ മ​മ്മൂ​ട്ടി ഇ​ന്ന് തി​രി​ച്ചെ​ത്തും. നാ​ളെ മു​തൽ മ​മ്മൂ​ട്ടി സ​ലിം അ​ഹ​മ്മ​ദി​ന്റെ പ​ത്തേ​മാ​രി​യു​ടെ സെ​ക്കന്റ് ഷെ​ഡ്യൂ​ളിൽ ജോ​യിൻ ചെ​യ്യും. തൃ​ശൂ​രി​ലും എ​റ​ണാ​കു​ള​ത്തു​മാ​യാ​ണ് പ​ത്തേ​മാ​രി​യു​ടെ ര​ണ്ടാം ഘ​ട്ട ചി​ത്രീ​ക​ര​ണം പൂർ​ത്തി​യാ​കു​ന്ന​ത്.

കു​ടും​ബ​സ​മേ​തം അന്റാർ​ട്ടി​ക്കൻ സ​ന്ദർ​ശ​ന​ത്തി​ന് പോ​യി​രു​ന്ന മോ​ഹൻ​ലാൽ ക​ഴി​ഞ്ഞ​യാ​ഴ്ച തി​രി​ച്ചെ​ത്തി. വീ​ണ്ടും സ​ത്യൻ അ​ന്തി​ക്കാ​ട് ചി​ത്ര​ത്തിൽ ജോ​യിൻ ചെ​യ്ത മോ​ഹൻ​ലാൽ സ​ത്യൻ ചി​ത്രം പൂർ​ത്തി​യാ​ക്കി​യ​ശേ​ഷം ജോ​ഷി​യു​ടെ ലൈ​ലാ ഓ ലൈ​ല​യു​ടെ ബാ​ലൻ​സ് വർ​ക്കു​കൾ തീർ​ക്കും.

എം. മോ​ഹ​ന​ന്റെ മൈ ഗോ​ഡ് എ​ന്ന ചി​ത്ര​ത്തി​ന്റെ തൊ​ടു​പു​ഴ​യി​ലെ സെ​റ്റി​ലാ​ണ് സു​രേ​ഷ്‌​ഗോ​പി.

കോ​ട്ട​യ​ത്തും കു​ട്ട​നാ​ട്ടി​ലു​മാ​യി ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ഷാ​ജൂൺ കാ​ര്യാൽ ചി​ത്രം സർ. സി.പി​യു​ടെ സെ​റ്റി​ലാ​ണ് ജ​യ​റാം.

പ​ഴ​നി​യിൽ ന​വാ​ഗ​ത​നാ​യ സു​രേ​ഷ് ദി​വാ​കർ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​വൻ മ​ര്യാ​ദ​രാ​മ​ന്റെ അ​വ​സാ​ന​ഘ​ട്ട ചി​ത്രീ​ക​ര​ണ​ത്തി​ര​ക്കി​ലാ​ണ് ദി​ലീപ്.

അ​മേ​രി​ക്ക​യിൽ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ച ശ്യാ​മ​പ്ര​സാ​ദി​ന്റെ ഇ​വി​ടെ​യിൽ പൃ​ഥ്വി​രാ​ജ് പ​ന്ത്ര​ണ്ട് മു​തൽ അ​ഭി​ന​യി​ച്ച് തു​ട​ങ്ങും.

ഡോ. ബി​ജു സം​വി​ധാ​നം ചെ​യ്യു​ന്ന വ​ലി​യ ചി​റ​കു​ള്ള പ​ക്ഷി​കൾ എ​ന്ന ചി​ത്ര​ത്തി​ന്റെ അ​വ​സാ​ന​ഘ​ട്ട ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ന​ഡ​യി​ലാ​ണ് കു​ഞ്ചാ​ക്കോ ബോ​ബൻ.

കാ​ന​ഡ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഒ​ട്ടാ​വ​യി​ലാ​ണ് ചി​ത്രീ​ക​ര​ണം.

ചേർ​ത്ത​ല​യിൽ ചി​ത്രീ​ക​ര​ണം തു​ട​രു​ന്ന ചി​റ​കൊ​ടി​ഞ്ഞ കി​നാ​വു​ക​ളിൽ നി​ന്ന് അ​വ​ധി​യെ​ടു​ത്താ​ണ് ചാ​ക്കോ​ച്ചൻ കാ​ന​ഡ​യ്ക്ക് പ​റ​ന്ന​ത്.

ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യിൽ പൂർ​ത്തി​യാ​യി.

മ​ണി​ര​ത്ന​ത്തി​ന്റെ ത​മി​ഴ് ചി​ത്ര​ത്തി​ന്റെ മും​ബയി​ലെ ലൊ​ക്കേ​ഷ​നി​ലാ​ണ് ദുൽ​ഖർ സൽ​മാൻ. കൊ​ല്ല​ത്ത് മ​റി​യം​മു​ക്ക് പൂർ​ത്തി​യാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഫ​ഹ​ദ് ഫാ​സിൽ.

വി​നീ​ത് ശ്രീ​നി​വാ​സ​ന്റെ ര​ച​ന​യിൽ ന​വാ​ഗ​ത​നാ​യ പ്ര​ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്റെ ത​ല​ശേ​രി​യി​ലെ ലൊ​ക്കേ​ഷ​നി​ലാ​ണ് നി​വിൻ പോ​ളി. വി.കെ.പി ​ സ​ഞ്ജ​യ് ബോ​ബി ചി​ത്ര​ത്തി​ല​ഭി​ന​യി​ക്കു​ക​യാ​ണ് ആ​സി​ഫ് അ​ലി. എ​റ​ണാ​കു​ള​മാ​ണ് ലൊ​ക്കേ​ഷൻ.ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ഡ​ബിൾ ബാ​ര​ലി​ന്റെ ഗോ​വ​യി​ലെ സെ​റ്റി​ലാ​ണ് ഇ​ന്ദ്ര​ജി​ത്ത്.

ചെ​റാ​യി​യി​ൽ കാ​ട്ടു​മാ​ക്കാൻ എ​ന്ന ചി​ത്രം മു​കേ​ഷ് നാ​ളെ പൂർ​ത്തി​യാ​ക്കും

നടന്‍ വിനയ് ഫോര്‍ട്ട് വിവാഹിതനായി

നടന്‍ വിനയ് ഫോര്‍ട്ട് വിവാഹിതനായി. ഗുരുവായൂര്‍ സ്വദേശി സൗമ്യ രവിയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. അമൃത സര്‍വ്വകലാശാലയില്‍ നാനോ സയന്‍സ് വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ് സൗമ്യ. കോളെജില്‍ തീയേറ്റര്‍ സംബന്ധമായ പരിപാടിക്കു പോയപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് സൗഹൃദമായി. സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ രവി എസ് നമ്പിടിയുടെയും ഹേമാംബികയുടെയും മകളാണ് സൗമ്യ. വിനയ് ഫോര്‍ട്ട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ എംവി മണിയുടയെും സുജാതയുടെയും മകനാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഭിനയത്തില്‍ ബിരുദാനന്തര ബിരുദം നേടിയ വിനയ് ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം നടത്തുന്നത്. അപൂര്‍വ്വരാഗം, അന്‍വര്‍ ,സെക്കന്‍ഡ്സ് തുടങ്ങി ചിത്രങ്ങളില്‍ അഭിനയിച്ചു. ഷട്ടര്‍ എന്ന ചിത്രത്തിലെ അഭിനയം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.