കുട്ടനാട് ക്യാമ്പസ്സ് : തട്ടിക്കൂട്ട് ക്യാമ്പസ്സ്
Article Writer :എസ കെ രവീന്ദ്രന്
Story Dated :December 21, 2014
ഉന്നത ശാസ്ത്ര സാങ്കേതിക പഠന ഗവേഷണത്തിന്റെ ഉത്തുംഗ മാതൃകയാകേണ്ട ഭാവി തലമുറയെ വാര്‍ത്തെടുക്കുവാന്‍ ബാദ്ധ്യതപ്പെട്ട കൊച്ചി സര്‍വകലാശാല പല രൂപത്തിലും അതിന്റെ ദയനീയമായ രൂപവും ഭാവവും പുറത്തെടുക്കുകയാണ് . കച്ചവടക്കാര്‍ക്ക് സഹായകമാകുന്ന തരത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആളെ എത്തിച്ചു കൊടുക്കുന്ന ഏര്‍പ്പാടാണ് ഇവിടെ നടന്നുവരുന്നത്.
കുട്ടനാട് ക്യാമ്പസ് എന്ന പേരില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രം പരാധീനതകളുടെ ഉറവിടമാണ്.ഇവിടെ പഠിക്കുന്ന വിദ്യര്ത്തികളും അവരെ അറിയുന്ന സമൂഹവും ഇനി മേലാല്‍ ഒരാളോടും കൊച്ചിന് യൂണിവേഴ്സിറ്റിയുടെ കുട്ടനാട് ക്യാമ്പസ്സില്‍ പഠനത്തിനു പോകുവാന്‍ അനുവദിക്കില്ല. അത്രമാത്രം ദയനീയമാണ് ഇവിടത്തെ സ്ഥിതിഗതികള്‍.
ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്തികള്‍ക്ക് ലാബ് സൌകര്യവും ഹോസ്റ്റല്‍ സൌകര്യവും ഇല്ല. ഇവിടത്തെ വിദ്യാര്‍ത്തികള്‍ അനാഥരെപോലെയാണ്. ഉന്നത വിദ്യാഭ്യാസം തേടി വന്നവര്‍ കുട്ടനാട്ടിലെ കായലിലും വയല്‍ വരമ്പിലും ചേറിലും ചെളിയിലും അലയേണ്ട അവസ്ഥയാണ്.
ഉന്നത ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രത്തില്‍ അതും സര്‍വകലാശാലയില്‍ ലാബ് ഇല്ല എന്നത് ആധുനിക സമൂഹത്തിനു നാണക്കേടാണ്.ഇവിടത്തെ വിദ്യാര്‍ത്തികള്‍ ലാബ് സൌകര്യത്തിനുവേണ്ടി മെയിന്‍ ക്യാമ്പസ്സിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഉള്ളത്. അന്‍പതും അറുപതും കിലോമീറ്റര്‍ യാത്ര ചെയ്തു തോടും തുറയും താണ്ടിവേണം കുട്ടനാട് ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെയിന്‍ ക്യാമ്പസ്സില്‍ എത്തുവാന്‍.
ലാബില്ലാത്ത സര്‍വകലാശാല ക്യാമ്പസ് ലോകചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും.ഇങ്ങനെ ഒരു ക്യാമ്പസ് ആര്‍ക്കു വേണ്ടിയാണ്.എന്തിനുവേണ്ടിയാണ്. ആര്‍ക്കും അറിഞ്ഞുകൂടാ. ആരോടാണ് ചോദിക്കുക.ആരുമില്ല കൃത്യമായി ഉത്തരം പറയുവാന്‍.അപ്പോള്‍ ആരോടും ചോദിക്കുകയും വേണ്ട.
ലാബ് മാത്രമല്ല.ഹോസ്റ്റലും കുട്ടനാട് ക്യാമ്പസ്സില്‍ ഇല്ല.ദൂരെ സ്ഥലങ്ങളില്‍ നിന്നും വന്നു പഠിക്കുന്നവര്ക്ക്താ താമസ സൗകര്യം ഏര്‍പ്പാടക്കുക എന്നത് അധികൃതരുടെ പ്രാഥമികമായ ചുമതലയാണ്.അതുപോലും ഇവിടെ നിനിര്വഹിക്കപെട്ടിട്ടില്ല. കുട്ടനാട് പോലൊരു പ്രദേശത്ത് സ്വകാര്യ ഹോസ്റ്റല്‍ സൌകര്യങ്ങള്‍ ഇല്ല. ഈ അവസ്ഥയില്‍ ഇവിടത്തെ വിദ്യാര്‍ഥികള്‍ ഹോം സ്റ്റെകളിലും മറ്റുമാണ് താമസിക്കുന്നത്.ഇത്തരം താമസങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിനും സ്വസ്ഥമായ പഠനത്തിനും തടസ്സമാണെന്നു ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഈ സാഹശ്ചര്യത്തില്‍ ആരും ചോദിച്ചുപോകും ആരുടെ താല്പര്യത്തിനാണ് ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കിയതെന്ന്. ആരുടെയൊക്കെയോ സ്ഥാപിത താല്പര്യങ്ങലള്ക്കോ വെട്ടിപ്പിനോ അഴിമതിക്കോ വേണ്ടിയാകും ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടാക്കിയതെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റം പറയുവാന്‍ ആകുകയില്ല.
ഉന്നത ശാസ്ത്ര സാങ്കേതിക ഗവേഷണ പഠന സ്ഥാപനങ്ങളെ ഇമ്മാതിരി അധപതിച്ച അവസ്ഥയിലേക്ക് എത്തിക്കുന്നതിന്റെ ലക്ഷ്യമെന്താണ്. സാധാരാണക്കാര്‍ക്ക് ആശ്രയമാകെണ്ടുന്ന ഇത്തരം സംവിധാനങ്ങളെ തകര്‍ക്കുന്നത് സമ്പന്ന താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കലാണ്. ഇതിനെതിരെയാണ് വിദ്യാര്‍ഥി സമൂഹം സമര രംഗത്ത് ഇറങ്ങിയിട്ടുള്ളത്.അനിശ്ചിതകാല നിരാഹാര സമരവും മുദ്രാവാക്ക്യങ്ങളും പ്രകടനങ്ങളുമായി കുസാറ്റിലെ പോരടിക്കുന്ന വിപ്ലവകാരികള്‍ സമരമുഖത്തേക്ക് വന്നത് അധികൃതരുടെ അനാസ്ഥകള്‍ കൊണ്ടുതന്നെയാണ്.