ഷെവർലെ തങ്ങളുടെ ചെറുകാറായ ബീറ്റിനെ തിരിച്ചു വിളിക്കുന്നു. ഫ്യുവൽ പൈപ്പുമായി ബന്ധപ്പെട്ട തകരാറിന്റെ പേരിൽ 2010 ജൂലൈയ്ക്കു മുമ്പു നിർമ്മിച്ചു വിറ്റ കാറുകളാണ് ജനറൽ മോട്ടോഴ്‌സ് തിരിച്ചു വിളിക്കാനൊരുങ്ങുന്നത്. ഇന്ധന പൈപ്പ് ലൈനിൽ ഇലക്‌ട്രോസ്റ്റാറ്റിക് ഡിസ്ചാർജ് അടിഞ്ഞു കൂടുന്നതാണു പ്രശ്‌നം സൃഷ്ടിക്കുന്നതെന്നാണു കമ്പനിയുടെ കണ്ടെത്തൽ. പരിശോധന ആവശ്യമുള്ള കാറുകളുടെ ഉടമകളെ നേരിട്ടു ബന്ധപ്പെട്ടു വിവരം അറിയിക്കാനാണ് ജിഎം രാജ്യത്തെ ഡീലർമാരോടു നിർദേശിച്ചിരിക്കുന്നത്.<p> കൂടാതെ വാഹന ഉടമകളെ നേരിട്ടു വിവരം അറിയക്കാൻ ജിഎംഐയും നടപടി സ്വീകരിക്കുന്നുണ്ട്. പ്രശ്‌നമുണ്ടെന്നു കണ്ടെത്തുന്ന കാറുകൾക്ക് കമ്പനി സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകുമെന്നാണു വാഗ്ദാനം. പരിശോധനയും അറ്റകുറ്റപ്പണിയുമെല്ലാം രണ്ടു മണിക്കൂറിനകം പൂർത്തിയാവുമെന്നും ജി എം വ്യക്തമാക്കുന്നു.</p><p> ആഗോളതലത്തിൽ തന്നെ ജിഎമ്മിന് ഏറെ തിരിച്ചടികൾ സമ്മാനിച്ച വർഷമാണ് 2014. വിവിധ കാരണങ്ങളുടെ പേരിൽ യുഎസും ഇന്ത്യയുമടക്കം പല രാജ്യങ്ങളിലും ജിഎമ്മിനു കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കേണ്ടി വന്നിരുന്നു. നിർമ്മാണ പിഴവ് തിരിച്ചറിഞ്ഞിട്ടും പരിഹാര നടപടി വൈകിയെന്ന ആക്ഷേപത്തെ തുടർന്നു യുഎസ് കോൺഗ്രസ് സമിതി ജിഎമ്മിനെതിരെ അന്വേഷണം നടത്തുന്നതിനും ഈ വർഷം സാക്ഷ്യം വഹിച്ചിരുന്നു.</p>
ന്യൂഡല്‍ഹി : കാറുകളുടെ അപകട സാധ്യത പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകള്‍ രാജ്യത്ത് തന്നെ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. റോഡ് ഗതാഗതം, ഹൈവേ വകുപ്പ് മന്ത്രിയായ പി രാധാകൃഷ്ണനാണ് ക്രാഷ് ടെസ്റ്റുകള്‍ രാജ്യത്ത് തുടങ്ങാനുള്ള നടപടികള്‍ ഉടനാരംഭിക്കുമെന്ന് രാജ്യസഭയെ അറിയിച്ചത്. നാഷണല്‍ ഓട്ടോമോട്ടീവ് ടെസ്റ്റിംഗ് ആന്റ് റിസേര്‍ച്ച് ഡെവലപ്പ്മെന്റ് ഇന്‍ഡഫ്രാസ്ട്രക്ചര്‍ പ്രോജക്ടിന്റെ കീഴിലായിരിക്കും ക്രാഷ് ടെസ്റ്റുകള്‍ സംഘടിപ്പിക്കുക. എന്‍എടിആര്‍പിയുടെ കീഴില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ആഭ്യന്തര ക്രാഷ് ടെസ്റ്റ് എല്ലാ പാസഞ്ചര്‍ കാറുകള്‍ക്കും നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.രാജ്യത്ത് റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്രാഷ്ടെസ്റ്റുകള്‍ നിര്‍ബന്ധിതമാക്കാന്‍ തീരുമാനിച്ചത്. പൂനെയിലും മനേസറിലും ക്രാഷ് ടെസ്റ്റ് സൗകര്യങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. കഴിഞ്ഞ തവണത്തെ എന്‍ക്യാപ്പിന്റെ ക്രാഷ് ടെസ്റ്റില്‍ ഇന്ത്യയിലെ പല പ്രധാന കമ്പനികളുടെ കാറുകളും പരാജയപ്പെട്ടിരുന്നു.തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടത്.
ന്യൂഡല്‍ഹി : മിത്സുബിഷി പജീറോ സ്പോര്‍ടിന്റെ ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ഡല്‍ഹി എക്സ്ഷോറൂം നിരക്കു പ്രകാരം 23,55,000 രൂപയാണ് ഓട്ടോമാറ്റിക്ക് പതിപ്പിന് വില. ടൂ വീല്‍ െ്രഡെവില്‍ മാത്രമേ ഓട്ടോമാറ്റിക് പജീറോ ലഭിക്കുകയുള്ളൂ. 2.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. പരമാവധി 175 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കും. 350 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ നല്‍കും. പുതിയ ഡിസൈനിലുള്ള ഫ്രണ്ട് ഗ്രില്‍, പാഡില്‍ ഷിഫ്റ്ററുകള്‍, സ്പോര്‍ട്സ് മോഡ് എന്നിവ ഓട്ടോമാറ്റിക്ക് പതിപ്പ് ഉപഭോക്താവിന് വാഗ്ദാനം നല്‍കുന്നു. പുതുക്കിയ ബംപറും, പുതിയ ഫോഗ് ലാമ്പുകള്‍, ഔട്സൈഡ് മിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററും വാഹനത്തിന്റെ ലുക്കിലും കാര്യമായ മാറ്റം നല്‍കുന്നുണ്ട്. മള്‍ടി ഇന്‍ഫമേഷന്‍ ഡിസ്പ്ലേയും വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ലിറ്ററിന് 12.1കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് പജീറോ സ്പോര്‍ട്സ് മാനുവലിന് കമ്പനി നല്‍കുന്ന വാഗ്ദാനം.കമ്പനിയുടെ വില്‍പനാശൃംഘടകള്‍ വര്‍ധിപ്പിക്കുവാനും കമ്പനിക്കു പദ്ധതിയുണ്ട് . ഇന്ത്യയില്‍ ഹ്യൂണ്ടായ് സാന്റ ഫെ, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ മോഡലുകളാണ് മിത്സുബിഷി പജീറോ സ്പോര്‍ട്സിന്റെ പ്രധാന എതിരാളികള്‍.
ഫോര്‍ഡ് ഇന്ത്യ മൂവായിരത്തോളം ഫിയസ്റ്റ സെഡാനുകള്‍ തിരികെ വിളിക്കുന്നു. ഗ്ലോ പ്ലഗ് കണ്‍ട്രോള്‍ മോഡ്യൂളിലെ തകരാറാണത്രെ ഒക്ടോബര്‍ 2010 മുതല്‍ ഡിസംബര്‍ 2011 വരെയുള്ള കാറുകള്‍ തിരികെ വിളിക്കാന്‍ കാരണം. ഡീസല്‍ എഞ്ചിനുകളില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ധനം എഞ്ചിനിലേക്ക് കടത്തി വിടുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണ് ഗ്ലോ പ്ളഗ് മോഡ്യൂള്‍. എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇതാവശ്യമാണ്. തകരാറുള്ള വാഹനങ്ങളിലെ പ്രശ്നം പരിഹരിക്കാന്‍ ഉപഭോക്താക്കളെ ബന്ധപ്പെടുന്നുണ്ടെന്നും ഫ്രീ ആയി തന്നെ ഈ കരാര്‍ പരിഹരിക്കുമെന്നും ഫോര്‍ഡ് ഇന്ത്യ പറയുന്നു. 2013ലും ഫോര്‍ഡ് അവരുടെ ഇക്കോ സ്പോര്‍ടിലെ ഗ്ലോ പ്ലഗ് കണ്‍ട്രോള്‍ മോഡ്യൂളിന്റെ തകരാര്‍ പരിഹരിക്കാന്‍ തിരിച്ചുവിളിക്കല്‍ നടത്തിയിരുന്നു.
Hide Stories
More Stories
! Без рубрики
123helpme
1checker
acemyhomework
Admission Essay Help
affordable papers
aimeducation.org
Alapuzha
albanian women
anastasiadate
asia charm
AsiaDatingClub.com
asiame
asian dating
asian single solution
asiandate
Auto
Bahrain
belarus women
Best Chew Toys For Puppies
Best Dog Bones
bid4papers
blog
board portal software
Books
bridge of love
bulgarian women
Business
Buy Wife Online
cfacademic sponsorship
charm date
charmerly
Cheap Dog Toys
cherry blossoms
chinalovecupid
christianfilipina