കാഞ്ഞങ്ങാട്: അരയി ഗവ. യുപി സ്കൂള്‍ വികസനസമിതി നിര്‍മിക്കുന്ന, അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീപ്രൈമറി സ്കൂള്‍ ശിലാസ്ഥാപനം പി കരുണാകരന്‍ എം പി നിര്‍വഹിച്ചു. ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ വിജയികളായ കുട്ടികളെയും പി കരുണാകരന്‍ എം പി അനുമോദിച്ചു.30 ലക്ഷം രൂപ ചിലവിട്ട് നിര്‍മിക്കുന്ന കെട്ടിടത്തിന് എം പി ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചു. ബാക്കി വരുന്ന തുക നാട്ടില്‍ നിന്ന് സ്വരൂപീക്കാനാണ് സ്കൂള്‍ വികസനസമിതി തീരുമാനം. ശിശുവിദ്യാഭ്യാസത്തിന് മുന്തിയ പരിഗനണ നല്‍കുന്ന വിധത്തില്‍ കഥ, പാട്ട്, സംഭാഷണം, പാവകളി എന്നിവ കണ്ടുകേട്ടും രസിക്കാനുള്ള ഓഡിയോ വിഷ്വല്‍ തീയറ്റര്‍ സ്കൂളിലുണ്ടാകും. ബേബി ജിം, മെഗാ അക്വേറിയം എന്നിവ കൂടി ഉള്‍പ്പെട്ടതാണ് കെട്ടിടം.ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ ദിവ്യ അധ്യക്ഷയായി. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ പ്രീപ്രൈമറി വിദ്യാഭ്യാസ രൂപരേഖ അവതരിപ്പിച്ചു. വൈസ്ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി ജാനകിക്കുട്ടി, കൗണ്‍സിലര്‍മാരായ സി കെ വത്സലന്‍, വി വി നളിനി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, ഡോ. എം ബാലന്‍, ഡിഇഒ സൗമിനി കല്ലത്ത്, ടി എം സദാനന്ദന്‍, ടി ആര്‍ ജനാര്‍ദ്ദനന്‍, ബി കെ യൂസഫ്ഹാജി, കെ ഗ്രീഷ്മ, കെ നാരായണന്‍, പി പി രാജു, സുഷേ് മണക്കാട്ട്, കെ രജിത, കെ സുമ, പി ഈശാനന്‍ എന്നിവര്‍ സംസാരിച്ചു. കെ അമ്പാടി സ്വാഗതവും പി രാജന്‍ നന്ദിയും പറഞ്ഞു.