കൊല്ലം: മിനിമംകൂലി അടിയന്തരമായി പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കശുവണ്ടിത്തൊഴിലാളികള്‍ ഫാക്ടറികള്‍ക്കു മുന്നില്‍ ആരംഭിച്ച നിരാഹാരസമരം കരുത്താര്‍ജിച്ചു. മിനിമംകൂലി പുതുക്കി നിശ്ചയിക്കുന്നതിന് തീരുമാനിച്ച കമ്മിറ്റിയുടെ കരട് നിര്‍ദേശം അംഗീകരിക്കാതെ നീട്ടിക്കാണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ തെരഞ്ഞെടുത്ത ഫാക്ടറികളില്‍ നിരാഹാരസത്യഗ്രഹം തുടങ്ങിയത്.
ഇരുപത്തിനാലിന് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കശുവണ്ടി വ്യവസായകേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ പകല്‍ 10 മുതല്‍ 11വരെ വഴിതടയല്‍ സമരം നടത്തും. പോരുവഴി ഇടയ്ക്കാട് രാജന്‍ കാഷ്യൂഫാക്ടറിയില്‍ നിരാഹാരസമരം ആരംഭിച്ചു. കാഷ്യൂ വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്തു. സിപിഐ എം പോരുവഴി കിഴക്ക് ലോക്കല്‍കമ്മിറ്റി സെക്രട്ടറി ബി ബിനീഷാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ചിറക്കര ഉളിയനാട് എംഎംകെ കശുവണ്ടി ഫാക്ടറിയില്‍ സമരം സിപിഐ എം ജില്ലാകമ്മിറ്റി അംഗം കെ സേതുമാധവന്‍ ഉദ്ഘാടനംചെയ്തു. പി മനു സത്യഗ്രഹം അനുഷ്ഠിക്കുന്നു. കാട്ടാമ്പള്ളി ബെഫി കാഷ്യൂഫാക്ടറിക്കു മുന്നില്‍ ഡി സനല്‍ ആരംഭിച്ച സമരം സിപിഐ എം ലോക്കല്‍കമ്മിറ്റി സെക്രട്ടറി ജി ദിനേശ്കുമാര്‍ ഉദ്ഘാടനംചെയ്തു. മേളയ്ക്കാട് ശ്രീലക്ഷ്മി കാഷ്യൂഫാക്ടറിക്കു മുന്നില്‍ നിഷാദ് റഹ്മാന്‍ ആരംഭിച്ച സമരം സിപിഐ എം ഏരിയസെക്രട്ടറി എസ് വിക്രമന്‍ ഉദ്ഘാടനംചെയ്തു. പുതുക്കോട് അല്‍ ഫാനൂസ് കാഷ്യൂഫാക്ടറിക്കു മുന്നില്‍ എം സൈനുലാബ്ദീന്‍ ആരംഭിച്ച സമരം സിപിഐ എം ഏരിയകമ്മിറ്റി അംഗം എം നസീര്‍ ഉദ്ഘാടനംചെയ്തു. പാറയ്ക്കാട് തമ്പുരാന്‍ കാഷ്യൂഫാക്ടറിക്കു മുന്നില്‍ ജയന്‍ ആരംഭിച്ച സമരം സിപിഐ എം ഏരിയകമ്മിറ്റി അംഗം വി വേണു ഉദ്ഘാടനംചെയ്തു. പുലിപ്പാറ സെന്റ് ജോണ്‍സ് ഫാക്ടറിക്കു മുന്നില്‍ അനിരുദ്ധന്‍ ആരംഭിച്ച സമരം സിപിഐ എം ഏരിയസെക്രട്ടറി എസ് വിക്രമന്‍ ഉദ്ഘാടനംചെയ്തു.
ചെറുവക്കല്‍ ബിഎല്‍സി ഫാക്ടറിക്കു മുന്നില്‍ ആരംഭിച്ച സമരം സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം എസ് സുദേവന്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം വൈ രാജന്‍ നിരാഹാരം അനുഷ്ഠിച്ചുതുടങ്ങി. ചെറുവക്കല്‍ കോട്ടയ്ക്കവിള ബെഫി ഫാക്ടറിക്കു മുന്നിലെ നിരാഹാരസമരം സിപിഐ എം ജില്ലാകമ്മിറ്റി അംഗം ഡി രാജപ്പന്‍നായര്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി സജീവ് നിരാഹാരം അനുഷ്ഠിക്കുന്നു. കശുവണ്ടി വികസന കോര്‍പറേഷന്‍ കൊട്ടിയം ഒന്നാംനമ്പര്‍ ഫാക്ടറിയില്‍ കാഷ്യൂ വര്‍ക്കേഴ്സ് സെന്റര്‍ (സിഐടിയു) സംസ്ഥാന സെക്രട്ടറി ഇ കാസിം ഉദ്ഘാടനംചെയ്തു. അമര്‍ജിത് നിരാഹാരം ആരംഭിച്ചു. ആദിച്ചനല്ലൂര്‍ കൈതക്കുഴിയില്‍ കെഎഫ്പി ഫാക്ടറിയില്‍ കെ സുഭഗന്‍ സമരം ഉദ്ഘാടനംചെയ്തു. പ്രസാദ് നിരാഹാരം ആരംഭിച്ചു. നെടുമ്പന നോര്‍ത്ത് വട്ടവിള സെന്റ്പോള്‍ കാഷ്യുഫാക്ടറിയില്‍ സമരം ബി തുളസീധരക്കുറുപ്പ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ നെടുമ്പന നോര്‍ത്ത് മേഖലാ കമ്മിറ്റിഅംഗം ലിജിത്ത് നിരാഹാരം തുടങ്ങി. അഞ്ചല്‍ അറയ്ക്കല്‍ അല്‍ഫോണ്‍സാ കാഷ്യുഫാക്ടറി പടിക്കല്‍ സിപിഐ എം അറയ്ക്കല്‍ ലോക്കല്‍കമ്മിറ്റി അംഗവും ഇടമുളയ്ക്കല്‍ പഞ്ചായത്ത് അംഗവുമായ പി രാജീവ് നിരാഹാര സത്യാഗ്രഹ സമരം ആരംഭിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്അംഗം എസ് ജയമോഹന്‍ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു. അഞ്ചല്‍ സണ്‍ഫുഡ് കോര്‍പറേഷന്‍ ഫാക്ടറിക്കു മുന്നില്‍ സിപിഐ എം അഞ്ചല്‍ വെസ്റ്റ് ലോക്കല്‍കമ്മിറ്റി അംഗം രാജന്‍ നിരാഹാരസമരം ആരംഭിച്ചു. കാഷ്യുനട്ട് വര്‍ക്കേഴ്സ് സെന്റര്‍ അഞ്ചല്‍ മേഖലാസെക്രട്ടറി പി അനില്‍കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു.
കുണ്ടറ ചന്ദനത്തോപ്പ് വിഎല്‍സി കാഷ്യൂഫാക്ടറി പടിക്കല്‍ നിരാഹാരസമരം സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ കുണ്ടറ ബ്ലോക്ക് സെക്രട്ടറി പി ഉദയകുമാര്‍ നിരാഹാരം ആരംഭിച്ചു. പെരിനാട് കുഴിയം കാപ്പക്സ് ഫാക്ടറിയില്‍ നിരാഹാര സമരം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത്അംഗം എസ് എല്‍ സജികുമാര്‍ നിരാഹാരം തുടങ്ങി. പേരയം ടേസ്റ്റി കാഷ്യൂഫാക്ടറിയില്‍ സമരം സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്തു. സിപിഐ എം കുണ്ടറ ഏരിയകമ്മിറ്റി അംഗം ജി ഗോപിലാല്‍ നിരാഹാരം തുടങ്ങി. പെരുമ്പുഴ കാപ്പക്സ് ഫാക്ടറിക്കു മുന്നില്‍ ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം അനീഷ് തുടങ്ങിയ നിരാഹാരം രണ്ടാം ദിവസം പിന്നിട്ടു. എഴുകോണ്‍ തേവലപ്പുറം പുല്ലാമല ചന്ദ്രാ കാഷ്യൂ ഫാക്ടറിയില്‍ സമരം സിഐടിയു നെടുവത്തൂര്‍ ഏരിയസെക്രട്ടറി പിതങ്കപ്പന്‍പിള്ള ഉദ്ഘാടനംചെയ്തു. നിര്‍മാണത്തൊഴിലാളി യൂണിയന്‍ ഏരിയസെക്രട്ടറി വിജയന്‍പിള്ളയാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.