ഒ ബി സി ഓവര്‍സീസ്‌ സ്കോളര്‍ഷിപ്പ്‌

ഒ ബി സി ഓവര്‍സീസ്‌ സ്കോളര്‍ഷിപ്പ്‌ ++++++++++++++++++++++++++++++ ഓ ബി സി വിഭാഗത്തില്‍പ്പെട്ട വാര്‍ഷിക വരുമാനം ആറു ലക്ഷത്തിനു താഴെ വരുന്ന കുടുംബങ്ങളിലെ ഉന്നത നിലവാരം പുലര്‍ത്തുന വിദ്യാര്‍ദ്ധികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍ എന്‍ജിനീയറിങ് പ്യൂവർ സയൻസ്, അഗ്രിക്കള്‍ച്ചര്‍ , മാനേജ് മെന്റ് കോഴ്സുകളില്‍ ഉപരി പഠനം നടത്തുന്നതിനുള്ള അവസരമൊരുക്കി പിന്നോക്ക സമുദായ വികസന വകുപ്പ് ഓവര്‍സീസ്‌ സ്കോളര്‍ ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ 24 / 12/ 2014 നു അകം പിന്നോക്ക സമുദായ വികസന വകുപ്പില്‍ സമര്‍പ്പിക്കേണ്ടത്‌ ആണ് ..അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും www.bcdd.gov.in എന്ന വെബ്സൈറ്റില്‍ലഭ്യമാണ്.

കഴക്കൂട്ടം സൈനിക സ്കൂൾ പ്രവേശനം അപേക്ഷ ക്ഷണിച്ചൂ.

തിരു: കഴക്കൂട്ടം സൈനിക സ്കൂളില്‍ 2015ലെ ആറ്, ഒന്‍പത് ക്ലാസ് പ്രവേശനത്തിന് ഡിസംബര്‍ 6 വരെ അപേക്ഷിക്കാം. അപേക്ഷയും പ്രോസ്പെക്ടസും 30വരെ ലഭിക്കും. സീറ്റുകളുടെ എണ്ണം ആറാം ക്ലാസിലേക്ക് 85-90. ഒന്‍പതാം ക്ലാസിലേക്ക് 05-10. ആറാം ക്ലാസ് പ്രവേശനത്തിന് 2004 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവര്‍ക്കും ഒന്‍പതാം ക്ലാസിലേക്ക് 2001 ജൂലൈ രണ്ടിനും 2002 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവര്‍ക്കും അപേക്ഷിക്കാം. 2015 ജനുവരി നാലിന് കോഴിക്കോട്, എറണാകുളം, കോട്ടയം, വയനാട്, കഴക്കൂട്ടം സൈനിക സ്കൂള്‍, ലക്ഷദ്വീപിലെ കവറത്തി എന്നീ കേന്ദ്രങ്ങളില്‍ പ്രവേശനപരീക്ഷ നടത്തും.പ്രോസ്പെക്ടസ് അപേക്ഷാഫോം മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ എന്നിവയ്ക്കായി ദി പ്രിന്‍സിപ്പല്‍, സൈനിക് സ്കൂള്‍, കഴക്കൂട്ടം, തിരുവനന്തപുരം-695585 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. പ്രിന്‍സിപ്പല്‍, സൈനിക് സ്കൂള്‍, കഴക്കൂട്ടം എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 475 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൂടെ അയക്കണം. പട്ടിക വിഭാഗക്കാര്‍ക്ക് 325 രൂപയുടെ ഡ്രാഫ്റ്റ് മതി (നേരിട്ട് വാങ്ങുന്നവര്‍ക്ക് യഥാക്രമം 425 രൂപ, 275 രൂപ). അപേക്ഷകന്റെ ജന തീയതി, പൂര്‍ണവിലാസം, ഫോണ്‍ നമ്പര്‍, ചേരേണ്ട ക്ലാസ്, സംവരണം എന്നിവ കത്തില്‍ നല്‍കണം. അപേക്ഷാഫോം സ്കൂളില്‍നിന്ന്  www.sainikschooltvm.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0471-2167590.