തൃശൂര്‍:ജീവിതം പോരാട്ടമാണെന്ന് തെളിയിച്ചുകൊണ്ട് വിജേഷ് വിജയന്‍ സഗീതത്തിന്റെ മാസ്മരിക ഭാവങ്ങള്‍ കൊണ്ട് വിസ്മയം രചിക്കുന്നു.കൊച്ചൌസേഫ് ചിറ്റിലപ്പിള്ളിയുടെ വീഗാലാന്‍ഡില്‍ വെച്ച് അപകടം പറ്റി അരക്ക് കീഴ്പോട്ടു തളര്‍ന്നു പോയ വിജേഷ് വിജയന്‍ സംഗീത സാഗരം നീന്തി കടക്കുകയാണിപ്പോള്‍ .പരമകാരുണികനെന്നു പേരുകേട്ട .ചിറ്റിലപ്പിള്ളി കൈവിട്ടെങ്കിലും ആത്മശക്തിയുടെ കരുത്തുകൊണ്ട് വിജേഷ് ജീവിതത്തില്‍ വിജയം വരിക്കുകയാണ്.കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ ചെമ്പൈ സംഗീതോത്സവത്തില്‍ സംഗീതത്തിന്‍റെ അഭൌമ ഭാവങ്ങള്‍ പുറത്തെടുത്തുകൊണ്ട് വിജേഷ് ആലപിച്ച കീര്‍ത്തനം ഏവരുടെയും പ്രശംസ നേടി.അമൃതവാഹിനി രാഗത്തില്‍ ശ്രീരാമാപാദ എന്ന് തുടങ്ങുന്ന കീര്ത്ത നമാണ് വിജേഷ് ആലപിച്ചത്. പന്ത്രണ്ടു വര്ഷം മുന്‍പേ സംഭവിച്ച അപകടത്തില്‍ ശരീരം തളര്‍ന്നെങ്കിലും തളരാത്ത മനസ്സുമായി വിജേഷ് നടത്തിയ പോരാട്ടങ്ങളാണ് വിജേഷിനെ ചെമ്പൈ സംഗീതോത്സവത്തില്‍ എത്തിച്ചത്.. പന്ത്രണ്ടു വര്ഷം മുന്നേ സംഭവിച്ച അപകടത്തില്‍ ശരീരം തളര്ന്നെുങ്കിലും തളരാത്ത മനസ്സുമായി വിജേഷ് നടത്തിയ പോരാട്ടങ്ങളാണ് വിജേഷിനെ ചെമ്പൈ സംഗീതോത്സവത്തില്‍ എത്തിച്ചത്.
സുമനസ്സുകളുടെ സഹായവും ആത്മ ശക്തിയുടെ കരുത്തും വിജേഷിനെ പ്രതിസന്ധികളില്‍ നിന്ന് കൈപിടിച്ചുയര്ത്തു ന്നു.തളര്ച്ചകയിലും തകരാത്ത മനസ്സില്‍ നിന്നും ഇതിനിടയില്‍ ഒരു സിനിമയും പിറന്നു.വിജേഷ് തന്നെ നായകനായ ലിവ് എ ലൈഫ്