30 വർഷം സർവീസ് പൂർത്തീകരിച്ച വിദേശികളെ പിരിച്ചുവിടും

കുവൈറ്റ്‌ സിറ്റി: സർക്കാർ-പൊതു മേഖല സ്ഥാപനങ്ങളിൽ 30 വർഷം സർവീസ് പൂർത്തീകരിച്ച പ്രവാസികളെ പിരിച്ചുവിടുമെന്നു തൊഴിൽ സാമൂഹ്യകാര്യ മന്ത്രി ഹിന്ദ്‌ അൽ-സബീഹ് അറീയിച്ചു. ദിവസങ്ങൾക്കകം ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും അവർ പറഞ്ഞു. പിരിഞ്ഞു പോകുന്ന ജീവക്കാരുടെ ഒഴിവിലേക്കയുള്ള സ്വദേശി ജീവനക്കാരെ നിയമിക്കാനുള്ള തുടര്‍ നടപടികളും നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ഈ തീരുമാനം നടപ്പിലാവുകയാനെങ്കിൽ പതിനായിരക്കണക്കിനു വരുന്ന ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ ജോലി നഷ്ട്ടപെടുന്ന സ്ഥിതി വിശേഷമാകും ഉണ്ടാകുക.

T.V.H. Kuwait

ലത്തീഫ് സി. പി നിര്യാതനായി

ജിദ്ദ : നവോദയ ടൌണ്‍ ഏരിയ കുടുംബവേദി മുന്‍ പ്രസിഡന്റും  കുടുംബവേദി അംഗവുമായ കോഴിക്കോട് വെസ്റ്റ്ഹില്‍  ഫര്‍ഹാ മനസില്‍ മുഹമ്മദ്‌ ബാവ, നഫീസ ദമ്പതികളുടെ  മകനായ ലത്തീഫ് (55) ദുബായില്‍ നിര്യാതനായി. ഡിസംബര്‍ 12 ന് വെളുപ്പിന്   ദുബായിലുള്ള മകളെ കാണാന്‍  ഭാര്യ വഹീദയും മകന്‍ അഖിലുമൊന്നിച്ച് റോഡു മാര്‍ഗം കാറില്‍ പോകുന്ന വഴിയെ ബത്ത ചെക്ക് പൊയ്ന്റിനു ശേഷം 150 കിലോമീറ്റര്‍ അകലെയുള്ള യാത്രാമധ്യ വച്ച് മുന്നിലുള്ള ട്രെയിലറിനെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണംവിട്ട വാഹനം ട്രെയിലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.<p> മകനോടിച്ചിരുന്ന വാഹനത്തിന്‍റെ മുന്‍സീറ്റില്‍ വലത്തുവശത്തു ഉറക്കത്തിലായിരുന്ന ഇദേഹത്തിനാണ് ആഘാതത്തില്‍ ഗുതരമായി പരിക്കേറ്റത്.  അപകടത്തില്‍ ട്രെയിലറിനോട് ചേര്‍ന്ന് നിന്ന വാഹനത്തില്‍ നിന്ന് ട്രാഫിക് പോലീസും നാട്ടുക്കാരും ശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ കഴിയാതെ ഫയര്‍ഫോര്‍സ്  എത്തി ഒരു മണിക്കൂറുകള്‍ക്കു ശേഷമാണു ഇദ്ദേഹത്തെ പുറത്തെടുത്തു ഹോസ്പിറ്റലില്‍ എത്തിക്കാനയത്.</p><p> തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം മരുന്നുകളോട് പ്രതികരിക്കാത്തതിനാല്‍ കൃത്രിമ ഉപകരണങ്ങളാല്‍ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിനിടയിലാണ് ഇന്ന് ബുധന്‍ 31.12.2014 ദുബായ് സമയം രാവിലെ 9 മണിക്കാണ് മരണത്തിന് കീഴടങ്ങിയത്. യാത്രയിലോപ്പമുണ്ടായിരുന്ന മകനും ഭാര്യയും നിസ്സാര പരിക്കുകളോട രക്ഷപെടുകയും പ്രാഥമിക ചികിത്സ നടത്തി ദുബായില്‍ തന്നെ ഇദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ തുടരുകയുമാണ് ഉണ്ടായത്. സൌദിയില്‍ നിന്ന് ദുബായിലേക്ക് പോകുന്ന വഴിയിലുള്ള മദീനത്തുല്‍ സായദദ് ഹോസ്പിറ്റലില്‍ ആണ് പ്രവേശിപ്പിച്ചിരുന്നത്.</p><p> അപകടവിവരം അറിഞ്ഞ് പിറ്റേ ദിവസം നവോദയ ഏരിയ പ്രസിഡന്‍റ് മോഹനനന്‍ വെള്ളിനെഴിയും, കുടുംബവേദി പ്രസിഡണ്ട്‌ അഷ്‌റഫ്‌ ആലുവയും ദുബായിലേക്ക് തിരിക്കയും രണ്ട് ദിവസം ആശുപത്രി അധികൃതരുമായും ബന്ധുക്കളുമായും സഹായങ്ങള്‍ സഹകരങ്ങള്‍ ചെയ്തതിനു ശേഷം ദാമ്മമിലേക്ക്തിരിച്ചു വരികയുമാനുണ്ടായത്. കുടുംബ വേദി  പ്രസിഡന്റ് ആയിരുന്ന ലത്തീഫ് കലാ, കായിക, സാംസ്‌കാരിക പ്രവര്‍ത്തങ്ങളില്‍ നവോദയ കുടുംബവേദിയുടെ ആവേശവും നാടകം, ഫുട്ബോള്‍, പാചക മത്സര പരിപാടികള്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള ശാസ്ത്ര സാങ്കേതിക പരിപാടികളിലെയും നിറസാന്നിധ്യവുമായിരുന്നു.</p><p> ദമ്മാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എനര്‍കോ എന്ന പവ്വര്‍ എനര്‍ജി കമ്പനിയില്‍  10 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം ഏകദേശം 25 വര്‍ഷത്തോളമായി സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്തിരുന്ന്ന്.  ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനി അധികൃതരുമായി  നല്ല ബന്ധമുണ്ടായിരുന്നതിനാല്‍ അപകടം സംഭവിച്ച അന്നു മുതല്‍ കമ്പനി പ്രതിനിധി ഇദേഹത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിന് വേണ്ടി ദുബായിലെ ഹോസ്പിറ്റലില്‍ തന്നെ ഉണ്ടായിരുന്നു.  നിയമപരമായ മറ്റെല്ലാ സഹായങ്ങളും  നല്‍കുന്നതിനു കമ്പനി തയ്യാറവുകയും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കമ്പനി നടത്തി വരികയാണ്‌. ചേട്ടനായ കോയാക്കയും മകനും ഈ കമ്പനിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത് മൂന്നു ദിവസത്തിനുള്ളില്‍ മൃതദേഹം നാട്ടിലെത്തിച്ച് കോഴിക്കോട് ജുമാ മസ്ജിത് കബര്‍സ്ഥാനില്‍ കബറടക്കം നടത്തുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. അപകടത്തെ തുടര്‍ന്ന്  നാട്ടില്‍ നിന്ന് സഹോദരന്‍ ദുബായില്‍ എത്തി ചികിത്സക്കും പരിചരണത്തിനും ആവശ്യമായ സഹായങ്ങള്‍ ചെയ്തു വന്നിരുന്നു.  ഫര്‍സാന മനസില്‍ മുഹമ്മദ്‌ ബാവ, നഫീസ ദമ്പതികളുടെ 5 ആണ്‍  മക്കളില്‍  ഒരാളാണ് മരണപെട്ട ലത്തീഫ്, കൂടാതെ മൂന്ന് സഹോദരിമാരുമുണ്ട്. ഭാര്യ വഹീദ ലത്തീഫ്, മകന്‍ അഖില്‍ ലത്തീഫ്, മകള്‍ ആലിഫ സഹീര്‍, മരുമകന്‍ സഹീര്‍ സെയ്ദ് ( മരുമകന്‍ ദുബായില്‍ ബാങ്കില്‍ ജോലി ചെയ്യുന്നു.)</p><p>

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊരു വീട് : ദമാമം മീഡിയ ഫോറം ചെക്ക് കൈമാറി

സൗദി അറേബ്യയിലെ  മാധ്യമ പ്രവര്‍ത്തകരുടെ  കൂട്ടായ്മയായ ദമാമം മീഡിയ ഫോറം കാസര്‍ഗോഡ്‌  ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളിലെ ഒരു കുടുംബത്തിനു വീട് നിര്‍മിച്ചു  നല്‍കുന്നതിനുള്ള അവസാനവിഹിത ചെക്ക്‌  പി. ടി. അലവി എന്‍വിസേജ്  സഹജീവനം  ബദല്‍ മാനേജിംഗ്  ട്രസ്റ്റി പ്രോഫെസ്സര്‍ എം . എ. റഹുമാന് കൈമാറി.  നെഞ്ചം പറമ്പിനു സമീപം  ബെള്ളറടക്കയില്‍ 35  സെനറ്റ്‌ സ്ഥലത്ത്  ആറു  വീടുകളും  ഒരു  കമ്മ്യൂണിറ്റി സെന്ററും അടങ്ങിയ  പദ്ധതിയാണ് എം. ടി. വാസുദേവന്‍ നായര്‍ രക്ഷാധികാരിയായ ബദല്‍  ചാരിറ്റബിള്‍ ട്രസ്റ്റ്  പൂര്‍ത്തീകരിക്കുന്നത്.  320  ദുരിതബാധിതര്‍ ഉള്ള കാറഡാക്ക പഞ്ചായത്തില്‍  ഉള്‍പെടുന്നതാണ്  ഈ പ്രദേശം.  വീട്  പണിയുന്നതിനുള്ള  സ്ഥലവം അഞ്ചു വീടുകളും ഒരു കമ്മ്യൂണിറ്റി  സെന്ററും  ഇതിനകം പല കൂട്ടായ്മകള്‍  ചേര്‍ന്ന്  നല്‍കി  കഴിഞ്ഞു. ഏതാണ്ട്  നാല്  ലെക്ഷത്തോളം  ചിലവ്‌  വരുന്ന  വീടാണ്  മീഡിയ  ഫോറം  നല്‍കുന്നത്.   കോഴിക്കോട് നടന്ന ചെക്ക് കൈമാറല്‍  ചടങ്ങില്‍  ടി.പി.എം. ഫസല്‍,  വാസു നമ്പ്യാര്‍  എന്നിവര്‍  പങ്കെടുത്തു.

ജാതിവ്യവസ്ഥയുടെ ദുരിതവുംപേറി ‘ബായേന്‍’

DSCN0481അബുദാബി: നിത്യേനയെന്നോണം വര്‍ദ്ധിച്ചുവരുന്ന ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ പത്താമത്തെ നാടകമായ 'ബായേന്‍' തൊഴിലുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ജാതി വ്യവസ്ഥയില്‍ അധകൃതരായി മുദ്രയടിക്കപ്പെട്ട സ്മാശാന സൂക്ഷിപ്പുകാരുടെ ദുരിതജീവതിപ്പകര്‍പ്പായിരുന്നു. ജ്ഞാനപീഠ ജേത്രിയും ബംഗാളി എഴുത്തുകാരിയുമായ മഹേശ്വതാദേവിയുടെ 'ബായേന്‍' കെ. വി. ഗണേഷിന്റെ സംവിധാനത്തില്‍ നാട്യഗൃഹം അബുദാബിയാണ് രംഗത്തവതരിപ്പിച്ചത്.     DSCN0630       പാര്‍ശ്വവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ വിവേചനങ്ങളുടെ ഇരകള്‍ എക്കാലവും സ്ത്രീകളും കുട്ടികളുമാണെന്ന നഗ്ന സത്യം നാടകത്തിലൂടെ വ്യക്തമാക്കുന്നു. 'ബായേന്‍' എന്ന് മുദ്രകുത്തപ്പെട്ട ചാന്ദിദാസിന്റെ ജീവിതത്തിലൂടെയാണ് നാടകം മുന്നേറിക്കൊണ്ടിരുന്നത്. സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുമ്പോഴും, തന്നെ അപായപ്പെടുത്തുന്നവരെ പോലും രക്ഷപ്പെടുത്താന്‍ സ്വന്തം ജീവിതം ത്യജിക്കാന്‍ തയ്യാറാകുന്ന ചാന്ദിദാസ് എന്ന കഥാപാത്രം നന്ദികെട്ട ലോകത്ത് ഇപ്പോഴും അവശേഷിച്ചിരിക്കുന്ന നന്‍മയുടെ വെള്ളിവെളിച്ചമാകുന്നു. DSCN04817   ചാന്ദിദാസെന്ന കഥാപാത്രത്തിനു ജീവന്‍ പകര്‍ന്ന അനന്ത ലക്ഷ്മിയിലൂടെ മനസ്സിലെന്നും സൂക്ഷിക്കാവുന്ന ഒട്ടേറെ നല്ല മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. ബഗീരഥായി വേഷമിട്ട ആസാദിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. വിവേക്, റഷീദ് പി. കെ., വിഷ്ണുദാസ്, ശങ്കര്‍ മോഹന്‍ദാസ്, ബിജേഷ് രാഘവന്‍, അജയ് പാര്‍ത്ഥസാരഥി, സെന്തില്‍ കുമാര്‍, ഹാസ്, സജിത്, പ്രണവ്, അക്ഷത് കാര്‍ത്തിക് അനജ, അനുഗ്രഹ, മാനസ എന്നിവര്‍ ഇതരകഥാപാത്രങ്ങള്‍ക്ക് വേഷപ്പകര്‍ച്ച പകര്‍ന്നു. സത്യജിത്, ശബരിനാഥ് (സംഗീതം), ജോസ് കോശി (പ്രകാശവിതാനം), റസാഖ് (ചമയം), ഷാജി ശശി, ശങ്കര്‍ മോഹന്‍ദാസ് (രംഗസജ്ജീകരണം) എന്നിവരാകുന്നു അണിയറ ശില്‍പികള്‍. DSCN0574   പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രത്തിന്റെ ആകസ്മിക ിര്യാണത്തില്‍ അുശോചിച്ചുകൊണ്ടാണ് നാടകം അരങ്ങേറിയത്. കേരള സോഷ്യല്‍ സെന്റര്‍ ജറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയുടെ അദ്ധ്യക്ഷതയില്‍ കലാവിഭാഗം സെക്രട്ടറി രമേശ് രവി അുശോചപ്രമേയം അവതരിപ്പിച്ചു. ഭരത് മുരളി ാടകോത്സവത്തിന്റെ പതിാന്നാം ദിവസമായ ഇന്ന് (വ്യാഴാഴ്ച) രാത്രി 8.30ന് സുധീര്‍ ബാബൂട്ടന്‍ രചയും സംവിധാവും നിര്‍വ്വഹിച്ച 'അന്തരം അയം' അല്‍ ഐന്‍ മലയാളി സമാജം രംഗത്തവതരിപ്പിക്കും.

ബഹ്‌റൈനില്‍ ഇനി പ്രവാസികള്ക്കും ഗാര്‍ഹിക തൊഴിലാളി വിസ

മനാമ: ബഹ്‌റൈനില്‍ പ്രവാസികള്‍ക്കും ഗാര്‍ഹിക തൊഴിലാളി വിസ ലഭ്യമാക്കാന്‍ എല്‍ എം ആര്‍ എ തീരമാനം. ബഹ്‌റൈനികള്‍ക്ക് മാത്രമാണ് നേരത്തെ ഗാര്‍ഹിക തൊഴിലാളികളെ ജോലിക്കുവെക്കാന്‍ അധികാരമുണ്ടായിരുന്നത്. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി(എല്‍ എം ആര്‍ എ)യുടെ പുതിയ തീരുമാനമനുസരിച്ച് ബഹ്‌റൈനികള്‍ അല്ലാത്തവര്‍ക്കും ഗാര്‍ഹിക തൊഴിലാളി വിസക്കായി അപേക്ഷിക്കാം. ജിസിസി ഏകീകൃത ഗാര്‍ഹിക തൊഴിലാളി കരാറിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

പുതിയ വിസ സംവിധാനമനുസരിച്ച് പ്രതിമാസം 1,000 ദിനാറെങ്കിലും ശമ്പളവുമുള്ള പ്രവാസികള്‍ക്ക് വീട്ടുജോലിക്കാരെ സ്വന്തം നിലക്ക് വിസ എടുത്ത് നിയമിക്കാമെന്ന് എലല്‍ എം ആര്‍ എ അറിയിച്ചു. അപേക്ഷകന് ആറു മാസമെങ്കിലും റെസിഡന്‍സി പെര്‍മിറ്റുണ്ടായിരിക്കണം. വിസക്ക് അപേക്ഷിക്കുമ്പോള്‍ 500 ദിനാര്‍ കെട്ടിവക്കണം. കരാര്‍ ലംഘനമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനാണിത്. ജോലിക്കാരുടെ രണ്ടു വര്ഷെത്തെ കരാര്‍ അവസാനിക്കുമ്പോള്‍ ഡെപ്പോസിറ്റ് തുക എല്‍ എം ആര്‍ എ തിരിച്ചു നല്‍കും.

മുന്‍പ് വീട്ടുജോലിക്കാരെ നിയമിക്കണമെങ്കില്‍ പ്രവാസികള്‍ക്ക് ബഹ്‌റൈനി സ്പോണ്‍സറുടെ അംഗീകാരത്തോടെയേ സാധിക്കുമായിരുന്നുള്ളൂ. വീട്ടു ജോലി വിസ അനുവദിക്കുക സ്പോണ്‍സറുടെ പേരിലുമായിരിക്കും. വന്‍ തുക നല്‍കി കരിഞ്ചന്തയെ ആശ്രയിക്കുന്നതും കുറവല്ല. ഈ പ്രവണതകള്‍ക്ക് ഇതോടെ ശമനമുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. എല്‍ എം ആര്‍ എ യുടെ കണക്കനുസരിച്ച് ബഹ്‌റൈനിലാകെ 1,05,000 വീട്ടുജോലിക്കാരുണ്ട്. പാചകക്കാരന്‍, ഡ്രൈവര്‍, ആയ, സെക്യൂരിറ്റി ഗാര്ഡ് , വീട്ടു വേലക്കാരി, ഉദ്യാനപാലകന്‍ എന്നിവരാണ് ഗാര്‍ഹിക തൊഴിലാളി ഗണത്തില്‍പെടുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ കസ്റ്റംസ് തീരുവ ഏകീകരിക്കുന്ന പദ്ദതി 2015 ഫെബ്രവരിമുതല്‍ നടപ്പാക്കും

ദമാമം : ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ കസ്റ്റംസ് തീരുവ ഏകീകരിക്കുന്ന പദ്ധതി വരുന്ന ഫിബ്രവരിമുതല്‍ ആരംഭിക്കുമെന്ന് സൗദി കസ്റ്റംസ് വക്താവ് ഈസാ അല്‍ ഈസാ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കംസ്റ്റംസ് തീരുവ ഏകീകരണം നിവരവധി ചര്‍ച്ചകള്‍ക്കും കൂടിയാലോച്ചനകള്‍ക്കും ഒടുവിലാണ് ആദ്യമായി ഫിബ്രവരിമാസം മുതല്‍ പദ്ധതി നടപ്പിലാക്കാന്‍ പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ദോഹയിലും കുവൈത്തിലും നടന്ന ഗള്‍ഫ് സഹകരണ കൗന്‍സില്‍ ഉച്ച കോടിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കംസ്റ്റംസ് തീരുവ ഏകീകരിക്കുന്ന പദ്ധതി ഉടന്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചര്ച്ചപചെയ്യുകയും ഉടനെ നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

2015 ഫിബ്രവരിയില്‍ ഭാഗികമായാണ് പദ്ദതി ആരംഭിക്കുക. ഗള്‍ഫ്രാ ജ്യങ്ങളിലെ കസ്റ്റംസ് ഓഫീസുകളില്‍ പൂര്‍ണമായ തോതില്‍ ഉപകരണങ്ങളും മറ്റു സജീകരണങ്ങളും പൂര്‍ത്തിയാക്കിയ ശേഷം 2015 പകുതിയോടെയായിരിക്കും പൂര്‍ണമായ തോതില്‍ പദ്ധതി നടപ്പിലാക്കുകയെന്ന് കംസ്റ്റംസ് വക്താവ് അറിയിച്ചു. ഗള്‍ഫില്‍ കംസ്റ്റംസ് ഏകീകരണ പദ്ധതി നടപ്പിലാക്കുന്നതോട ഗള്‍ഫിലെ വാണിജ്യ വ്യവസായ മേഖലകളില്‍ പുതിയ ഉണര്‍വിന് വഴിയൊരുക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

M. M. Naeem, Dammam

പ്രശസ്ത ചലച്ചിത്ര സംവിധയകന്‍ മധു കൈതപ്രത്തിന്റെ വേര്‍പാടില്‍ അനുശോചിച്ചു

അബുദാബി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രത്തിന്റെ ആകസ്മികനിര്യാണത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അനുശോചിച്ചു.

സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്‍ഡോ അറബ് സാംസ്കാരികോത്സവത്തില്‍ പങ്കെടുക്കാനായിരുന്നു മധു കൈതപ്രം ആദ്യമായി കേരള സോഷ്യല്‍ സെന്ററിലെത്തിയത്. ചലച്ചിത്ര രംഗത്തെ പുതു തലമുറകള്‍ അനുവര്‍ത്തിക്കേണ്ട കടമകളെ കുറിച്ചും തന്റെ ഭാവി പദ്ധതികളെ കുറിച്ചും ഉത്സവത്തിന്റെ ഭാഗമായി നടന്ന സംവാദത്തില്‍ അദ്ദേഹം ദീര്ഘഭമായി സംസാരിച്ചിരുന്നു.

മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ മാത്രം അനുഭവിക്കുന്ന സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളുമൊക്കെ ഇതിവൃത്തമാക്കി എടുത്ത വിരലിലെണ്ണാവുന്ന സിനിമകളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ മധു കൈതപ്രത്തിന്റെ ആകസ്മിക വിയോഗം ചലച്ചിത്രത്തിനുമാത്രമല്ല സാംസ്കാരികകേരളത്തിനും തീരാനഷ്ടമാണെന്ന് കേരള സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് എം. സുനീര്‍, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ലീഡർ വികസനത്തിന്‌ വിപ്ലവ ചിറകുകൾ നൽകിയ നേതാവ് : ജുബൈൽ ഓ ഐ സീ സീ

ജുബൈൽ: ഓ ഐ സീ സീ ജുബൈൽ സെൻട്രൽ കമ്മിറ്റി ലീഡർ കെ .കരുണാകരൻ അനുസ്മരണ സമ്മേളനം സംഘടിപിച്ചു.സമ്മേളനം ഓ ഐ സീ സീ ദമ്മാം റീജണൽ കമ്മിറ്റി സംഘടനാ ജനറൽ സെക്രട്ടറി ഇ കെ സലിം ഉത്ഘാടനം ചെയ്തു.

സ്വകാര്യ പങ്കാളിത്തത്തിലൂടെ കേരളത്തിൽ പുതിയ ഒരു വികസന സങ്കല്പം പടുത്തുയർത്തിയ ഭരണാധികാരി ആണ് കെ . കരുണാകരൻ എന്നു അദ്ദേഹം പറഞ്ഞു . നാല് തവണ മുഖ്യമന്ത്രി ആയിരുന്നപ്പോൾ രൂപം നൽകിയ ഒട്ടേറെ വികസന പദ്ധതികൾ ഉണ്ട് കരുണാകരനെ എന്നെന്നും ഓർമിക്കാൻ.ഇതിൽ ഏറ്റവും പ്രധാന പെട്ടത് നെടുമ്പാശേരി വിമാനതാവളമാണ്.ഇതിന്റെ നിർമിതിയിലൂടെ അസാധ്യമായത് സാധ്യമാക്കുക ആയിരുന്നു ലീഡർ.അന്നുവരെ വികസനമെന്നാൽ സർക്കാർ ഖജനാവിലെ പണം കൊണ്ടുള്ള പദ്ധതികൾ ആയിരുന്നു.ആദ്യമായി സ്വകാര്യ പങ്കാളിത്തത്തിലൂടെ ഒരു വൻ വികസനപദ്ധതി നടപ്പിലാക്കാം എന്നു അദ്ദേഹം തെളിയിച്ചു.

ദമ്മാം റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം മുഖ്യ പ്രഭാഷണം നടത്തി. സ്വകാര്യ സന്ദർശനത്തിനായി സൗദിയിൽ എത്തിയ കോണ്ഗ്രടസ്‌ പൊന്നാനി ബ്ലോക്ക്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ പൊന്നാനിയെ, നസീർ തുണ്ടിൽ ഷാൾ അണിയിച്ചു സ്വീകരിച്ചു. യൂത്ത് വിംഗ് ദമ്മാം റീജണൽ കമ്മിറ്റിയുടെ മൊമെന്റോ പ്രസിഡന്റ്‌ നബീൽ ഭാരവാഹികൾ ആയ ബി എം ഫാസിൽ , അംജത് അടൂർ, അൻസിൽ സലിം എന്നിവർ ചേർന്ന് സമ്മാനിച്ചു. പെൻസിൽ കൊണ്ട് ലീഡറുടെ മനോഹരമായ ചിത്രം വരച്ച മുതിര്ന്ന അംഗം ശിവദാസനെ , അഹമെദ് കബീർ ആദരിച്ചു. ആക്ടിംഗ് പ്രസിഡന്റ്‌ വിൽ‌സണ്‍ തടത്തിൽ അദ്ധ്യക്ഷൻ ആയിരുന്നു. യൂത്ത് വിംഗ് ദമ്മാം റീജണൽ കമ്മിറ്റി പ്രസിഡന്റ്‌ നബീൽ നൈതല്ലൂർ, സന്തോഷ്‌ സരോജ്,നജീബ് നസീർ, കിച്ചു കായംകുളം,നൌഫൽ പിലാചെരി, വർഗീസ് യോഹന്നാൻ,നിബിൻ അനിൽ, വിഷ്ണു വിജയ്‌, അഷ്‌റഫ്‌ ( കെ എം സീ സീ ) ഇബ്രാഹിം കുട്ടി ആലുവ ( ഗ്ലോബൽ മലയാളി കൌണ്സികൽ) മുനീബ് ( ചന്ദ്രിക ) നാസ്സർ പെരുമ്പാവൂർ ( തേജസ്‌) എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ജനറൽ സെക്രട്ടറി അബ്ദുൽ റഹുമാൻ സ്വാഗതവും ഉസ്മാൻ കുന്നംകുളം നന്ദിയും പറഞ്ഞു.

ഒ ഐ സി സി ചിത്രപ്രദർശനം സംഘടിപ്പിച്ചു

ദമാമം : കെ.കരുണാകരന്റെ നാലാമത് ചരമവാർഷിക ദിനത്തിൽ ഒ ഐ സി സി യൂത്ത് വിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു. കെ. കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്ന ചിത്രങ്ങളുടെ ക്രോഡീകരണം കാണികളെ ആകർഷിച്ചു.

ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന ചിത്രപ്രദർശനം ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റിയംഗം അഹമ്മദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.

റീജ്യണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട്‌ ഹനീഫ് റാവുത്തർ, സി.അബ്ദുൽ ഹമീദ്, അഷറഫ് മുവാറ്റുപുഴ, റഫീഖ് കൂട്ടിലങ്ങാടി, ടി.കെ.അഷറഫ്, പ്രസാദ്‌ പണിക്കർ, നിസാർ മാന്നാർ എന്നിവർ സംബന്ധിച്ചു. യൂത്ത് വിംഗ് പ്രസിഡണ്ട്‌ നബീൽ നെയ്തല്ലൂരിനോടൊപ്പം ശിഹാബ് കായംകുളം, ബിജു കണ്ണൂർ, ബിജു കുട്ടനാട്, ഡിജോ, ഫാസിൽ, അശ്വിൻ ടി സൈമണ്‍, അംജത് അടൂർ, അൻസിൽ, ബുർഹാൻ, അൻസാർ എന്നിവർ ചിത്രപ്രദർശനത്തിന് നേതൃത്വം നൽകി.

M. M. Naeem, Dammam