മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളില്‍ പുതിയ ഭരണ സമിതി ചുമതലയേറ്റു. ഭരണ സമിതിയിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ പ്രിന്‍സ് നടരാജന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ പിപിഎ മുന്നണിയാണ് ഭരണമേറ്റത്.നിലവിലുള്ള ഭരണ സമിതിയുടെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെയും സംയുക്ത യോഗത്തില്‍ സഥാനമൊഴിയുന്ന ചെയര്‍മാന്‍ അബ്രഹാം ജോണ്‍ പുതിയ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന് സ്‌കൂള്‍ ഭരണചുമതല കൈമാറി. കണക്കുകളും മറ്റു രേഖകളും പുതിയ സെക്രട്ടറി ഷെമിലി പി ജോണും ഏറ്റുവങ്ങി. ഷെമിലി പി ജോണ്‍, ഡോ. സിജി മനോജ് കുമാര്‍, ഭുപീന്ദര്‍ സിംഗ്, എസ്‌കെ രാമചന്ദ്രന്‍, സിജി ആന്റണി, മുഹമ്മദ് ഇകബാല്‍ എന്നിവരാണ് അധികാരമേറ്റത്. പ്രിന്സിസപ്പല്‍ വിആര്‍ പളനി സ്വാമിയും സംബന്ധിച്ചു.
ഭരണഘടനയുടെ കോപ്പി നല്‍കി കൊണ്ടാണ് ഔപചാരിക ചടങ്ങുകള്‍ അവസാനിച്ചത്. തുടര്‍ന്നു പിപിഎ ഭാരവാഹികള്‍ പ്രിന്‍സ് നടരാജനേയും സെക്രട്ടറി ഷിമിലി പി ജോണിനേയും അവരവരുടെ ഓഫീസുകളിലേയ്ക്ക് ആനയിച്ചു. സ്ഥാനമൊഴിയുന്ന കമ്മറ്റി അംഗങ്ങളല്ലാതെ യുപിപിയുടെ പ്രതിനിധികള്‍ ആരും സന്നിഹിതരായിരുന്നില്ല.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും സമയ ബന്ധിതമായി നടപ്പാക്കുമെന്നും അക്കാദമിക നിലവാരം മെച്ചപെടുത്തുവാനുള്ള നടപടികള്‍ ഉടനടി ആരംഭിയ്ക്കുമെന്നും പ്രിന്‍സ് നടരാജന്‍ പറഞ്ഞു.
ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പില്‍ പരാജയപെട്ട് സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ വഴിവിട്ട രീതിയില്‍ ഭരണസമിതിയില്‍ കയറികൂടാന്‍ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണെന്ന് പ്രോഗ്രസീവ് പേരന്റ്‌സ് മുന്നണി(പിപിഎ) ആരോപിച്ചു. രക്ഷിതാക്കള്‍ പിന്തള്ളിയ അദ്ദേഹം പിപിഎയ്ക്ക് ഒരു എതിരാളി അല്ല. മുന്‍ ചെയര്‍മാന്‍റെ നീക്കം എല്ലാ ജനാധിപത്യ മര്യാദകള്‍ക്കും എതിരാണ്. രക്ഷിതാക്കളെയും ഇന്ത്യന്‍ സ്‌കൂള്‍ ഭരണഘടനയേയും വെല്ലുവിളിയ്ക്കുന്ന അധികാരകൊതിയെ നിയമപരമായും ജനാധിപത്യ രീതിയിലും എതിരിക്കും.
സ്‌കൂള്‍ ഭരണഘടനയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഏഴ് അംഗങ്ങളും മൂന്ന് സര്‍ക്കാര്‍ നോമിനികളും ഒരു തുടര്‍ച്ചാ അംഗവും അധ്യാപകരുടെ പ്രതിനിധിയും പ്രിന്‍സിപ്പലും ചേര്ന്നക 13 അംഗ കമ്മറ്റിയാണ് സ്‌കൂള്‍ ഭരണം നടത്തേണ്ടത്. അതില്‍ സര്ക്കാര്‍ നോമിനിയെ തെരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം വിദ്യാഭ്യാസമന്ത്രാലയം നിയമിക്കുന്നതാണ് കീഴ്‌വഴക്കം. ബാക്കി എട്ടു പേരും സ്‌കൂള്‍ രക്ഷിതാവായിരിയ്ക്കണം. ഈ ഒരൊറ്റ കാരണത്താല്‍ തന്നെ തുടര്‍ച്ചാ മെംബര്‍ ആകാന്‍ സ്ഥാനമൊഴിഞ്ഞ ചെയര്‍മാന് യോഗ്യതയില്ല. മാത്രവുമല്ല സിബിഎസ്‌സി ചട്ടപ്രകാരവും ഭരണഘടയനുസരിച്ചും ഒരു അംഗം രണ്ടു തവണയില്‍ കൂടുതല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ തുടരുത്. അതുകാണ്ട് രണ്ടുവട്ടം പൂര്‍ത്തിയാക്കി സ്ഥാനമൊഞ്ഞ ചെയര്‍മാന്റെ കമ്മറ്റിപ്രവേശനം നിയമപരമായി നിലനില്ക്കു്ന്നതല്ല. നിയമ വിരുദ്ധമായ നീക്കത്തിനെതിരെ വിദ്യാഭ്യാസ വകുപ്പില്‍ പരാതി നല്‍കും.
കഴിഞ്ഞ ദിവസം പരാജയപെട്ട മുന്നണി (യുപിപി) യോഗത്തില്‍ സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ തുടര്‍ച്ചാ മെമ്പറായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, ആ കമ്മറ്റിയിലെ ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കളായ രണ്ട് അംഗങ്ങളും ചെയര്‍മാന്‍റെ കമ്മറ്റി പുനര്‍ പ്രവേശനത്തെ എതിര്‍ക്കുകയും എതിര്‍ സ്ഥാനാര്‍ഥികളായി രംഗത്തുവരികയും ചെയ്തു. എങ്ങിനെയും എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ നുഴഞ്ഞുകയറി സൂളിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ അലങ്കൊലപ്പെടുത്താനാണ് സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ ശ്രമിയ്ക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജനങ്ങള്‍ തള്ളിക്കളഞ്ഞ ഒരു മുന്നണിയുടെ നോതാവ് തുടര്‍ച്ചാ മെംബര്‍ എന്ന പേരില്‍ എങ്ങിനെയെങ്കിലും എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ കയറിക്കൂടാന്‍ ശ്രമിയ്ക്കുന്നത് അപഹാസ്യമാണ്. ഇദ്ദേഹം വര്ഷങ്ങളായി ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാവല്ല. സ്‌കൂള്‍ ഭരണഘടനപ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനുള്ള അര്ഹതയില്ലായിരുന്ന അദ്ദേഹം ചില ഡമ്മി സ്ഥാനാര്ത്ഥികകളെ മുന്‍ നിര്ത്തി തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും, വിജയിച്ചാല്‍ പിന്‍വാതില്‍ പ്രവേശനത്തിലൂടെ എക്‌സിക്യൂട്ടിവ് കമ്മറ്റിയില്‍ പ്രവേശിച്ച് വീണ്ടും ഭരിയ്ക്കാന്‍ ശ്രമിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പിപിഎ ആരോപിച്ചിരുന്നു. അത്തരം ആരോപണങ്ങള്‍ ശരിവയ്ക്കുന്ന നീക്കങ്ങളാണ് സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ നടത്തുന്നത്. യുപിപി രക്ഷിതാക്കളുടെ വിധിയെ മാനിച്ച് ഈ അപഹാസ്യമായ പ്രവര്‍ത്തിയില്‍ നിന്നും പിന്മാസറണമെന്നും പിപിഎ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.