സ്കില്‍ ഡവലപ്മെന്റ് സെന്റർ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു.
ഖത്തര്‍: സലാത്ത ജദീദിലുള്ള സ്കില്‍ ഡെവലപ്പ്മെൻറ് സെന്റെർ തങ്ങളുടെ പന്ത്രണ്ടാം വാർഷികം വിപുലമായ കലാപരിപാടികളോടു കൂടി സെന്ററിന്റെ കോർട്ട് യാർഡിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി. രണ്ടു ദിവസം നീണ്ടു നിന്ന കലാ വിരുന്ന് പരിപാടികളുടെ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുനൂറിൽ പരം കുട്ടികൾ പങ്കെടുത്ത പരിപാടികളിൽ അമ്പതു കുട്ടികൾ തങ്ങളുടെ 'അരങ്ങേറ്റം' കുറിച്ചു. ഇന്ത്യൻ ക്ലാസിക്കൽ നൃത്തം, സംഗീതം, സെന്ററിന്റെ അധ്യാപകർ ചേർന്നവതരിപ്പിച്ച ഫ്യൂഷൻ പരിപാടികളും ക്ലാസിക്കൽ വെസ്റ്റേണ് ഇൻസ്റ്റ്രമെന്റൽ മ്യൂസിക്കും ഈ കലാവിരുന്നിന്റെ എടുത്തു പറയത്തക്ക സവിഷേതകൾ ആയിരുന്നു. മാതാപിതാക്കൾ അവതരിപ്പിച്ച കലാപരിപാടികളും സെന്ററിന്റെ കരാട്ടെ മാസ്റ്റർ സെൻസെയ് ഷിഹാബുദ്ദീനും കുട്ടികളും ചേർന്നവതരിപ്പിച്ച കരാട്ടെ പ്രകടനവും കാണികളുടെ മനം കവർന്നു. പരിപാടികൾ സെന്ററിന്റെ വെബ്സൈറ്റ് വഴിയും ഫേസ്ബുക്ക് പേജ് വഴിയും തത്സമയ സംപ്രേഷണം ചെയ്യപ്പെട്ടു. രണ്ടു ദിവസവും നീണ്ടു നിന്ന ഭക്ഷ്യമേള മറ്റൊരു സവിഷേതയായിരുന്നു. ഭക്ഷ്യമേളയുടെ മുഴുവൻ വരുമാനവും സെന്ററിൽ വച്ചു തന്നെ സംഘടിപ്പിക്കപ്പെട്ട മറ്റൊരു പരിപാടിയിൽ വച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവെലെന്റ് ഫോറത്തിന്റെ ആതുര സേവന നിധിയിലേക്ക് സംഭാവന ചെയ്യപ്പെട്ടു. സമിതിയുടെ പ്രസിഡണ്ട് ഇതര സാമൂഹ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ കൈപ്പറ്റുകയുണ്ടായി. ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവെലെന്റ് ഫോറം പ്രസിഡണ്ട് ശ്രീ. അരവിന്ദ് പാട്ടിൽ പ്രഥമ ദിന പരിപാടികൾ ഉത്ഘാടനം ചെയ്തു. ഈ വർഷത്തെ പ്രത്യേകാതിധി ശ്രീ. ടി. ആർ. അജയനും (കൈരളി ടിവി ഡയറക്ടർ) ഇന്ത്യൻ കൾച്ചരൾ സെന്റർ പ്രസിഡണ്ട് ശ്രീ. ഗിരീഷ്കുമാറും ചേർന്ന് രണ്ടാം ദിവസത്തെ പരിപാടികളുടെ ഉത്ഘാടനം നിർവഹിച്ചു. കലാ സാംസ്കാരിക മന്ത്രാലയത്തിൽ നിന്നും ശ്രീ. മുഹമ്മദ് ഈസ അൽ ജാബർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവലെന്റ് ഫോറം മുൻ പ്രസിഡണ്ട് ശ്രീ. കരീം അബ്ദുള്ള, ബിർള സ്കൂൾ ചെയർമാൻ ശ്രീ. സി.വി. റപ്പായി, ഇന്ത്യൻ വുമണ്സ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീമതി. ഉഷസ് ആണ്ട്രൂസ് എന്നിവർ വിഷിഷ്ടാതിധികളായിരുന്നു. സ്ഥാപനത്തിന്റെ പന്ത്രണ്ടു വർഷത്തെ വളർച്ചയും സേവനങ്ങളും അതിഥികളുടെ വാക്കുകളിൽ നിറഞ്ഞിരുന്നു. തികഞ്ഞ കലാസ്നേഹിയും സാമൂഹികപ്രവർത്തകനുമായ ശ്രീ. ടി.ആർ. അജയനെ സെന്ററിനു വേണ്ടി ശ്രീ. റപ്പായി പ്രശസ്തി ഫലകത്തോടെ ആദരിച്ചു. സ്ഥാപനത്തിലെ അധ്യാപകരെ പ്രതിനിധീകരിച്ച് തബല മാസ്റ്റർ പണ്ഡിറ്റ് സന്തോഷ് കുൽകർണിയും ഡാൻസ് അധ്യാപിക കലാമണ്ഡലം ദേവിയും ചേർന്ന് പൊന്നാടയണിയിച്ചു. സ്കിത്സ് ഡവലപ്മെന്റ് സെന്റർ മാനേജിംഗ് ഡയറക്ടർ ശ്രീ.പി.എൻ. ബാബുരാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെന്ററിന്റെ ഡയറക്ടർമാരായ ശ്രീ. വിജയകുമാർ ശ്രീ. ജലീൽ എന്നിവർ സ്വാഗതവും മാനേജർ ശ്രീ.അക്വിൻലാൽ നന്ദിയും ആശംസിച്ചു. ശ്രീമതി. റീന കാസ്റ്റെലിനൊ, ശ്രീമതി. അതിഥി ഭട്ട്, ശ്രീ. അക്വിൻലാൽ എന്നിവർ ചേർന്നവതരിപ്പിച്ച രണ്ടു ദിവസം നീണ്ട കലാവിരുന്ന് പരിപാടികളുടെ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.