ലത്തീഫ് സി. പി നിര്യാതനായി

ജിദ്ദ : നവോദയ ടൌണ്‍ ഏരിയ കുടുംബവേദി മുന്‍ പ്രസിഡന്റും  കുടുംബവേദി അംഗവുമായ കോഴിക്കോട് വെസ്റ്റ്ഹില്‍  ഫര്‍ഹാ മനസില്‍ മുഹമ്മദ്‌ ബാവ, നഫീസ ദമ്പതികളുടെ  മകനായ ലത്തീഫ് (55) ദുബായില്‍ നിര്യാതനായി. ഡിസംബര്‍ 12 ന് വെളുപ്പിന്   ദുബായിലുള്ള മകളെ കാണാന്‍  ഭാര്യ വഹീദയും മകന്‍ അഖിലുമൊന്നിച്ച് റോഡു മാര്‍ഗം കാറില്‍ പോകുന്ന വഴിയെ ബത്ത ചെക്ക് പൊയ്ന്റിനു ശേഷം 150 കിലോമീറ്റര്‍ അകലെയുള്ള യാത്രാമധ്യ വച്ച് മുന്നിലുള്ള ട്രെയിലറിനെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണംവിട്ട വാഹനം ട്രെയിലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.<p> മകനോടിച്ചിരുന്ന വാഹനത്തിന്‍റെ മുന്‍സീറ്റില്‍ വലത്തുവശത്തു ഉറക്കത്തിലായിരുന്ന ഇദേഹത്തിനാണ് ആഘാതത്തില്‍ ഗുതരമായി പരിക്കേറ്റത്.  അപകടത്തില്‍ ട്രെയിലറിനോട് ചേര്‍ന്ന് നിന്ന വാഹനത്തില്‍ നിന്ന് ട്രാഫിക് പോലീസും നാട്ടുക്കാരും ശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ കഴിയാതെ ഫയര്‍ഫോര്‍സ്  എത്തി ഒരു മണിക്കൂറുകള്‍ക്കു ശേഷമാണു ഇദ്ദേഹത്തെ പുറത്തെടുത്തു ഹോസ്പിറ്റലില്‍ എത്തിക്കാനയത്.</p><p> തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം മരുന്നുകളോട് പ്രതികരിക്കാത്തതിനാല്‍ കൃത്രിമ ഉപകരണങ്ങളാല്‍ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിനിടയിലാണ് ഇന്ന് ബുധന്‍ 31.12.2014 ദുബായ് സമയം രാവിലെ 9 മണിക്കാണ് മരണത്തിന് കീഴടങ്ങിയത്. യാത്രയിലോപ്പമുണ്ടായിരുന്ന മകനും ഭാര്യയും നിസ്സാര പരിക്കുകളോട രക്ഷപെടുകയും പ്രാഥമിക ചികിത്സ നടത്തി ദുബായില്‍ തന്നെ ഇദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ തുടരുകയുമാണ് ഉണ്ടായത്. സൌദിയില്‍ നിന്ന് ദുബായിലേക്ക് പോകുന്ന വഴിയിലുള്ള മദീനത്തുല്‍ സായദദ് ഹോസ്പിറ്റലില്‍ ആണ് പ്രവേശിപ്പിച്ചിരുന്നത്.</p><p> അപകടവിവരം അറിഞ്ഞ് പിറ്റേ ദിവസം നവോദയ ഏരിയ പ്രസിഡന്‍റ് മോഹനനന്‍ വെള്ളിനെഴിയും, കുടുംബവേദി പ്രസിഡണ്ട്‌ അഷ്‌റഫ്‌ ആലുവയും ദുബായിലേക്ക് തിരിക്കയും രണ്ട് ദിവസം ആശുപത്രി അധികൃതരുമായും ബന്ധുക്കളുമായും സഹായങ്ങള്‍ സഹകരങ്ങള്‍ ചെയ്തതിനു ശേഷം ദാമ്മമിലേക്ക്തിരിച്ചു വരികയുമാനുണ്ടായത്. കുടുംബ വേദി  പ്രസിഡന്റ് ആയിരുന്ന ലത്തീഫ് കലാ, കായിക, സാംസ്‌കാരിക പ്രവര്‍ത്തങ്ങളില്‍ നവോദയ കുടുംബവേദിയുടെ ആവേശവും നാടകം, ഫുട്ബോള്‍, പാചക മത്സര പരിപാടികള്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള ശാസ്ത്ര സാങ്കേതിക പരിപാടികളിലെയും നിറസാന്നിധ്യവുമായിരുന്നു.</p><p> ദമ്മാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എനര്‍കോ എന്ന പവ്വര്‍ എനര്‍ജി കമ്പനിയില്‍  10 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം ഏകദേശം 25 വര്‍ഷത്തോളമായി സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്തിരുന്ന്ന്.  ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനി അധികൃതരുമായി  നല്ല ബന്ധമുണ്ടായിരുന്നതിനാല്‍ അപകടം സംഭവിച്ച അന്നു മുതല്‍ കമ്പനി പ്രതിനിധി ഇദേഹത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിന് വേണ്ടി ദുബായിലെ ഹോസ്പിറ്റലില്‍ തന്നെ ഉണ്ടായിരുന്നു.  നിയമപരമായ മറ്റെല്ലാ സഹായങ്ങളും  നല്‍കുന്നതിനു കമ്പനി തയ്യാറവുകയും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കമ്പനി നടത്തി വരികയാണ്‌. ചേട്ടനായ കോയാക്കയും മകനും ഈ കമ്പനിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത് മൂന്നു ദിവസത്തിനുള്ളില്‍ മൃതദേഹം നാട്ടിലെത്തിച്ച് കോഴിക്കോട് ജുമാ മസ്ജിത് കബര്‍സ്ഥാനില്‍ കബറടക്കം നടത്തുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. അപകടത്തെ തുടര്‍ന്ന്  നാട്ടില്‍ നിന്ന് സഹോദരന്‍ ദുബായില്‍ എത്തി ചികിത്സക്കും പരിചരണത്തിനും ആവശ്യമായ സഹായങ്ങള്‍ ചെയ്തു വന്നിരുന്നു.  ഫര്‍സാന മനസില്‍ മുഹമ്മദ്‌ ബാവ, നഫീസ ദമ്പതികളുടെ 5 ആണ്‍  മക്കളില്‍  ഒരാളാണ് മരണപെട്ട ലത്തീഫ്, കൂടാതെ മൂന്ന് സഹോദരിമാരുമുണ്ട്. ഭാര്യ വഹീദ ലത്തീഫ്, മകന്‍ അഖില്‍ ലത്തീഫ്, മകള്‍ ആലിഫ സഹീര്‍, മരുമകന്‍ സഹീര്‍ സെയ്ദ് ( മരുമകന്‍ ദുബായില്‍ ബാങ്കില്‍ ജോലി ചെയ്യുന്നു.)</p><p>

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊരു വീട് : ദമാമം മീഡിയ ഫോറം ചെക്ക് കൈമാറി

സൗദി അറേബ്യയിലെ  മാധ്യമ പ്രവര്‍ത്തകരുടെ  കൂട്ടായ്മയായ ദമാമം മീഡിയ ഫോറം കാസര്‍ഗോഡ്‌  ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളിലെ ഒരു കുടുംബത്തിനു വീട് നിര്‍മിച്ചു  നല്‍കുന്നതിനുള്ള അവസാനവിഹിത ചെക്ക്‌  പി. ടി. അലവി എന്‍വിസേജ്  സഹജീവനം  ബദല്‍ മാനേജിംഗ്  ട്രസ്റ്റി പ്രോഫെസ്സര്‍ എം . എ. റഹുമാന് കൈമാറി.  നെഞ്ചം പറമ്പിനു സമീപം  ബെള്ളറടക്കയില്‍ 35  സെനറ്റ്‌ സ്ഥലത്ത്  ആറു  വീടുകളും  ഒരു  കമ്മ്യൂണിറ്റി സെന്ററും അടങ്ങിയ  പദ്ധതിയാണ് എം. ടി. വാസുദേവന്‍ നായര്‍ രക്ഷാധികാരിയായ ബദല്‍  ചാരിറ്റബിള്‍ ട്രസ്റ്റ്  പൂര്‍ത്തീകരിക്കുന്നത്.  320  ദുരിതബാധിതര്‍ ഉള്ള കാറഡാക്ക പഞ്ചായത്തില്‍  ഉള്‍പെടുന്നതാണ്  ഈ പ്രദേശം.  വീട്  പണിയുന്നതിനുള്ള  സ്ഥലവം അഞ്ചു വീടുകളും ഒരു കമ്മ്യൂണിറ്റി  സെന്ററും  ഇതിനകം പല കൂട്ടായ്മകള്‍  ചേര്‍ന്ന്  നല്‍കി  കഴിഞ്ഞു. ഏതാണ്ട്  നാല്  ലെക്ഷത്തോളം  ചിലവ്‌  വരുന്ന  വീടാണ്  മീഡിയ  ഫോറം  നല്‍കുന്നത്.   കോഴിക്കോട് നടന്ന ചെക്ക് കൈമാറല്‍  ചടങ്ങില്‍  ടി.പി.എം. ഫസല്‍,  വാസു നമ്പ്യാര്‍  എന്നിവര്‍  പങ്കെടുത്തു.

ഗള്‍ഫ് രാജ്യങ്ങളില്‍ കസ്റ്റംസ് തീരുവ ഏകീകരിക്കുന്ന പദ്ദതി 2015 ഫെബ്രവരിമുതല്‍ നടപ്പാക്കും

ദമാമം : ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ കസ്റ്റംസ് തീരുവ ഏകീകരിക്കുന്ന പദ്ധതി വരുന്ന ഫിബ്രവരിമുതല്‍ ആരംഭിക്കുമെന്ന് സൗദി കസ്റ്റംസ് വക്താവ് ഈസാ അല്‍ ഈസാ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കംസ്റ്റംസ് തീരുവ ഏകീകരണം നിവരവധി ചര്‍ച്ചകള്‍ക്കും കൂടിയാലോച്ചനകള്‍ക്കും ഒടുവിലാണ് ആദ്യമായി ഫിബ്രവരിമാസം മുതല്‍ പദ്ധതി നടപ്പിലാക്കാന്‍ പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ദോഹയിലും കുവൈത്തിലും നടന്ന ഗള്‍ഫ് സഹകരണ കൗന്‍സില്‍ ഉച്ച കോടിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കംസ്റ്റംസ് തീരുവ ഏകീകരിക്കുന്ന പദ്ധതി ഉടന്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചര്ച്ചപചെയ്യുകയും ഉടനെ നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

2015 ഫിബ്രവരിയില്‍ ഭാഗികമായാണ് പദ്ദതി ആരംഭിക്കുക. ഗള്‍ഫ്രാ ജ്യങ്ങളിലെ കസ്റ്റംസ് ഓഫീസുകളില്‍ പൂര്‍ണമായ തോതില്‍ ഉപകരണങ്ങളും മറ്റു സജീകരണങ്ങളും പൂര്‍ത്തിയാക്കിയ ശേഷം 2015 പകുതിയോടെയായിരിക്കും പൂര്‍ണമായ തോതില്‍ പദ്ധതി നടപ്പിലാക്കുകയെന്ന് കംസ്റ്റംസ് വക്താവ് അറിയിച്ചു. ഗള്‍ഫില്‍ കംസ്റ്റംസ് ഏകീകരണ പദ്ധതി നടപ്പിലാക്കുന്നതോട ഗള്‍ഫിലെ വാണിജ്യ വ്യവസായ മേഖലകളില്‍ പുതിയ ഉണര്‍വിന് വഴിയൊരുക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

M. M. Naeem, Dammam

ലീഡർ വികസനത്തിന്‌ വിപ്ലവ ചിറകുകൾ നൽകിയ നേതാവ് : ജുബൈൽ ഓ ഐ സീ സീ

ജുബൈൽ: ഓ ഐ സീ സീ ജുബൈൽ സെൻട്രൽ കമ്മിറ്റി ലീഡർ കെ .കരുണാകരൻ അനുസ്മരണ സമ്മേളനം സംഘടിപിച്ചു.സമ്മേളനം ഓ ഐ സീ സീ ദമ്മാം റീജണൽ കമ്മിറ്റി സംഘടനാ ജനറൽ സെക്രട്ടറി ഇ കെ സലിം ഉത്ഘാടനം ചെയ്തു.

സ്വകാര്യ പങ്കാളിത്തത്തിലൂടെ കേരളത്തിൽ പുതിയ ഒരു വികസന സങ്കല്പം പടുത്തുയർത്തിയ ഭരണാധികാരി ആണ് കെ . കരുണാകരൻ എന്നു അദ്ദേഹം പറഞ്ഞു . നാല് തവണ മുഖ്യമന്ത്രി ആയിരുന്നപ്പോൾ രൂപം നൽകിയ ഒട്ടേറെ വികസന പദ്ധതികൾ ഉണ്ട് കരുണാകരനെ എന്നെന്നും ഓർമിക്കാൻ.ഇതിൽ ഏറ്റവും പ്രധാന പെട്ടത് നെടുമ്പാശേരി വിമാനതാവളമാണ്.ഇതിന്റെ നിർമിതിയിലൂടെ അസാധ്യമായത് സാധ്യമാക്കുക ആയിരുന്നു ലീഡർ.അന്നുവരെ വികസനമെന്നാൽ സർക്കാർ ഖജനാവിലെ പണം കൊണ്ടുള്ള പദ്ധതികൾ ആയിരുന്നു.ആദ്യമായി സ്വകാര്യ പങ്കാളിത്തത്തിലൂടെ ഒരു വൻ വികസനപദ്ധതി നടപ്പിലാക്കാം എന്നു അദ്ദേഹം തെളിയിച്ചു.

ദമ്മാം റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം മുഖ്യ പ്രഭാഷണം നടത്തി. സ്വകാര്യ സന്ദർശനത്തിനായി സൗദിയിൽ എത്തിയ കോണ്ഗ്രടസ്‌ പൊന്നാനി ബ്ലോക്ക്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ പൊന്നാനിയെ, നസീർ തുണ്ടിൽ ഷാൾ അണിയിച്ചു സ്വീകരിച്ചു. യൂത്ത് വിംഗ് ദമ്മാം റീജണൽ കമ്മിറ്റിയുടെ മൊമെന്റോ പ്രസിഡന്റ്‌ നബീൽ ഭാരവാഹികൾ ആയ ബി എം ഫാസിൽ , അംജത് അടൂർ, അൻസിൽ സലിം എന്നിവർ ചേർന്ന് സമ്മാനിച്ചു. പെൻസിൽ കൊണ്ട് ലീഡറുടെ മനോഹരമായ ചിത്രം വരച്ച മുതിര്ന്ന അംഗം ശിവദാസനെ , അഹമെദ് കബീർ ആദരിച്ചു. ആക്ടിംഗ് പ്രസിഡന്റ്‌ വിൽ‌സണ്‍ തടത്തിൽ അദ്ധ്യക്ഷൻ ആയിരുന്നു. യൂത്ത് വിംഗ് ദമ്മാം റീജണൽ കമ്മിറ്റി പ്രസിഡന്റ്‌ നബീൽ നൈതല്ലൂർ, സന്തോഷ്‌ സരോജ്,നജീബ് നസീർ, കിച്ചു കായംകുളം,നൌഫൽ പിലാചെരി, വർഗീസ് യോഹന്നാൻ,നിബിൻ അനിൽ, വിഷ്ണു വിജയ്‌, അഷ്‌റഫ്‌ ( കെ എം സീ സീ ) ഇബ്രാഹിം കുട്ടി ആലുവ ( ഗ്ലോബൽ മലയാളി കൌണ്സികൽ) മുനീബ് ( ചന്ദ്രിക ) നാസ്സർ പെരുമ്പാവൂർ ( തേജസ്‌) എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ജനറൽ സെക്രട്ടറി അബ്ദുൽ റഹുമാൻ സ്വാഗതവും ഉസ്മാൻ കുന്നംകുളം നന്ദിയും പറഞ്ഞു.

ഒ ഐ സി സി ചിത്രപ്രദർശനം സംഘടിപ്പിച്ചു

ദമാമം : കെ.കരുണാകരന്റെ നാലാമത് ചരമവാർഷിക ദിനത്തിൽ ഒ ഐ സി സി യൂത്ത് വിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു. കെ. കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്ന ചിത്രങ്ങളുടെ ക്രോഡീകരണം കാണികളെ ആകർഷിച്ചു.

ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന ചിത്രപ്രദർശനം ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റിയംഗം അഹമ്മദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.

റീജ്യണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട്‌ ഹനീഫ് റാവുത്തർ, സി.അബ്ദുൽ ഹമീദ്, അഷറഫ് മുവാറ്റുപുഴ, റഫീഖ് കൂട്ടിലങ്ങാടി, ടി.കെ.അഷറഫ്, പ്രസാദ്‌ പണിക്കർ, നിസാർ മാന്നാർ എന്നിവർ സംബന്ധിച്ചു. യൂത്ത് വിംഗ് പ്രസിഡണ്ട്‌ നബീൽ നെയ്തല്ലൂരിനോടൊപ്പം ശിഹാബ് കായംകുളം, ബിജു കണ്ണൂർ, ബിജു കുട്ടനാട്, ഡിജോ, ഫാസിൽ, അശ്വിൻ ടി സൈമണ്‍, അംജത് അടൂർ, അൻസിൽ, ബുർഹാൻ, അൻസാർ എന്നിവർ ചിത്രപ്രദർശനത്തിന് നേതൃത്വം നൽകി.

M. M. Naeem, Dammam

സൗദിയില്‍ നിര്യാതനായി

ദാമാമം : നവോദയ സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യ ദെല്ല ഏരിയ കൊദരിയ നോര്‍ത്ത് യുണിറ്റ് അംഗമായിരുന്ന പുതിയേടത്ത് കുമാരന്‍ മാധവി ദമ്പതികളുടെ മകനായ ജയപ്രകാശ് (53) കണ്ണൂര്‍ മൂന്നാംമൈല്‍ പൊന്ന്യം വെസ്റ്റ്‌ സ്വദേശി  ദമ്മാമില്‍ ഇന്നലെ മരണമടഞ്ഞു. ഏകദേശം 20 വര്‍ഷമായി വിവിധ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്ത ഇദ്ദേഹം നാലര വര്‍ഷമായി സൌദിയില്‍ എത്തിയിട്ട്. മൂന്ന് വര്‍ഷമായി സ്പോണ്‍സറായ ഹുസൈന്‍ അലിയുടെ  കോദരിയയിലുള്ള  ഹുഷൈം അല്‍ മത്തലബ്  വെല്‍ഡിംഗ് വര്‍ക്ഷോപ്പില്‍  വെല്‍ഡറായി ജോലിചെയ്തുവരികയായിരുന്നു. കുറച്ചു നാളുകളായി ശ്വാസംമുട്ടലിന്റെ   ബുദ്ധിമുട്ടുകള്‍ ഇയാളെ വല്ലാതെ അലട്ടിയിരുന്നു. ഇന്നലെ രാവിലെ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ദാര്‍ അല്‍ ഷിഹ ഹോസ്പിറ്റലിലേക്ക് സഹപ്രവര്‍ത്തകര്‍ കൊണ്ട് പോകുന്ന വഴിയെ മരണം സംഭവിക്കുകയായിരുന്നു. ദല്ല നവോദയ ജീവകാരുണ്യ വിഭാഗ കണവീനര്‍ ഷാജഹാന്‍ ഈട്ടോളും, നാസ് വക്കവും ദാര്‍ അല്‍ ഷിഹ ഹോസ്പിറ്റലിലെത്തി മൃതശരീരം സെന്‍റെര്‍ ഹോസ്പിറ്റലിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം അഞ്ചു മണിക്ക് സെന്‍റെര്‍ ഹോസ്പിറ്റലിലേക്ക് മൃതശരീരം മാറ്റി. മൃതശരീരം നാട്ടിലെത്തിക്കുന്നതിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ദെല്ല നവോദയ ജീവകാരുണ്യ വിഭാഗം ഏറ്റെടുത്തു തുടങ്ങി കഴിഞ്ഞു.<p> മരണമടഞ്ഞ കുമാരന്‍റെ ആറു മക്കളുള്ള കുടുംബത്തിലെ മൂന്നാമത്തെ മകനാണ് ജയപ്രകാശ്, ചന്ദ്രന്‍, രവീന്ദ്രന്‍, കൂടാതെ കണ്ണൂര്‍ ധര്‍മ്മടം   പോലീസ്‌ സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ  മനോജും ഇദ്ദേഹത്തിന്‍റെ സഹോദരനാണ്. ശോഭന, ശകുന്ദള എന്നിവര്‍ സഹോദരിമാരും. ഭാര്യ ശ്രീജയും രണ്ട് പെണ്‍കുട്ടികളും അമ്മയുമടങ്ങുന്നതാണ് ജയപ്രകാശിന്റെ കുടുംബം. മൂത്തമകള്‍ ശ്രീദര്‍ശന ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്, രണ്ടാമത്തെ മകള്‍ ശ്രീനന്ദന മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.</p>

ഭക്ഷണ ശാലകളില്‍ പാചകം ചെയ്യുന്നത് കാണുന്നതിന് ക്രമീകരണം നിര്‍ബന്ധം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടും.

റിയാദ് (സൗദി അറേബ്യ) "സൗദി ഭക്ഷണ ശാല നിയമത്തിലെ 13മാത് ഖണ്ഡിക പ്രകാരം നിയമ ലംഘനം കണ്ടെത്തിയാല്‍ ഉടന്‍ ഭക്ഷണ ശാലകള്‍ അടച്ചു പുട്ടണമെന്ന് സൗദി മുനിസിപ്പല്‍ ഗ്രമ മന്ത്രാലയം നിര്‍ദേശിച്ചു. ഹോട്ടുലുകളില്‍ ഭക്ഷണം തയ്യാറാക്കുന്ന പാചക സ്ഥലം കാണാന്‍ കഴിയുന്ന വിധത്തില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ഭക്ഷണം കഴിക്കുന്ന ഹാളും പാചകം തയ്യാറാക്കുന്ന സ്ഥലവും തമ്മില്‍ പ്രതേകം ഗ്ലാസ്‌ ഉപയോഗിച്ച് വേര്‍തിരിക്കണം. ഭക്ഷണ ശാലകളില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് തങ്ങള്‍ കഴിക്കുന്ന ഭക്ഷണം തയ്യാറാക്കുന്ന പാചക സ്ഥലം കണ്ടിരിക്കണമെന്നാണ് ഭക്ഷണ ശാല നിയമത്തില്‍ 13 മത് ഖണ്ഡികയില്‍ വ്യക്തമാക്കുന്നത്.

ഹോട്ടലുകള്‍ക്കും, കഫതീരിയകള്‍ക്കും, ബുഫിയകള്‍ക്കും ഈ നിയമം ബാധകമാണ്. പുതിയ നിയമ പ്രകാരം ഭക്ഷണ ശാലകള്‍ ക്രമീകരിക്കുന്നിതിന് സമയ പരിധി നല്‍കിയിട്ടും ഇവ ക്രമീകരിക്കാത്ത സ്ഥാപനങ്ങളുണ്ടെങ്കില്‍ അവ ഉടന്‍ അടച്ചു പുട്ടണമെന്ന് സൗദി മുനിസിപ്പല്‍ ഗ്രാമ മന്ത്രി ഡോ. മന്‍സൂര്‍ ബിന്‍ മിത്അബ് രാജകുമാരന്‍ ബന്ധപ്പെട്ട മുനിസിപ്പല്‍, ബലദിയ്യ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായി സൗദി മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം വക്താവ് ഹമദ് ബിന്‍ സഅദ് അല്‍ ഉംറാന്‍ അറിയിച്ചു. ഭക്ഷണ ശാലകളില്‍ പാചകം ചെയ്യുന്നത് കാണാന്‍ കഴിയുന്ന നിലക്ക് ക്യാമറകള്‍ സ്ഥാിപിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ടന്ന് അദ്ദേഹം അറിയിച്ചു.

ഭക്ഷണം കഴിക്കാനെത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും തങ്ങള്‍ കഴിക്കുന്ന ഭക്ഷണം തയ്യാറാക്കുന്ന ഘട്ടങ്ങള്‍ കാണുന്നതിന് അവകാശമുണ്ടന്ന് നിയമത്തില്‍ വ്യക്തമാക്കുന്നതായി അല്‍ ഉംറാന്‍ പറഞ്ഞു.

നിയമം നടപ്പിലാക്കിയെന്ന് ഉറപ്പ് വരുത്താന്‍ രാജ്യത്തെ ഭക്ഷണ ശാലകളില്‍ പരിശോധന നടത്താന്‍ ബന്ധപ്പെട്ട എല്ലാ മുനിസിപ്പല്‍ ബലദിയ്യ മേധാവികള്‍ക്കും അയച്ച സര്കുലറില്‍ മന്ത്രി ആവശ്യപ്പെട്ടുണ്ട്. നിയമ ലംഘനം ശ്രദ്ദയില്‍ പെട്ടാല്‍ ഉടന്‍ അടച്ചു പൂട്ടണമെന്ന് നിര്‌ദേശത്തില്‍ പറയുന്നു. പല സ്ഥാപനങ്ങളും മോശമായ ചുറ്റുപാടില്‍ ഭക്ഷണം തയ്യാറാക്കി നല്‍കുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണു ഈ നിര്‍ദേശം മന്ത്രാലയം നടപ്പാക്കുന്നത്.

-- M. M. Naeem

സ്നേഹ സംഗമം സംഘടിപ്പിച്ചു

അബക്കൈക്ക് (സൗദി അറേബ്യ) : പ്രവാസി സമൂഹത്തിലെ സാമൂഹിക സാംസ്കാരിക ജീര്‍ണ്ണതക്കെതിരെ നവോദയ സാംസ്കാരിക വേദി അബ്ക്കൈക്ക് യൂണിറ്റ് സ്നേഹ സംഗമം നവോദയ കേന്ദ്ര കമ്മിറ്റി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ പവനന്‍ മൂലക്കള്‍ ഉല്ഘാടടനം നിര്‍വഹിച്ചു. മദ്യത്തിനും മയക്കുമരുന്നിനെതിരെ സന്ദേശം പവനന്‍ നിര്‍വഹിച്ചു. യോഗത്തില്‍ യുണിറ്റ് പ്രസിഡന്റ് സജീവന്‍ അധ്യക്ഷത വഹിച്ചു . 2015 ലെ നവോദയ മെംബെര്‍ഷിപ്‌ വിതരണവും നടന്നു. രമേശന്‍ കിളിമാനൂര്‍ കവിത പാരായണം നടത്തി.. ഏരിയ സെക്രട്ടറി സജീവ്‌ കുമാര്‍ , കേന്ദ്ര കമ്മിറ്റി മെമ്പര്‍ രാജ ചന്ദ്രന്‍ , നാസര്‍ പാറപ്പുറത്ത്.എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശിവദാസന്‍ സ്വാഗതവും ജെകബ് നന്ദിയും പറഞ്ഞു.

M. M. Naeem, Dammam

കെ.കെ.അബ്ദുല്‍ കരീം മാസ്റ്റര്‍ സ്മാരക പുരസ്കാരം മാലിക് മഖ് ബൂലിന്.

യാമ്പു : ഒരു പുരുഷായുസ് മുഴുവന്‍ ധൈഷണിക മഹാത്മ്യവും മാപ്പിള സാഹിത്യത്തിന്റെ് വശ്യസൗകുമാര്യതയും കൊണ്ട് എക്കാലത്തെയും കയ്യിലാക്കാന്‍ പോന്ന സര്‍ഗാല്‍മക സംഭാവനകള്‍ നല്‍കിയിട്ടുള്ള ചരിത്രനേഷകന്‍ കെ. കെ അബ്ദുല്‍ കരീം മാസ്റ്റര്‍ സ്മാരക അക്ഷര പുരസ്കാരം മാലിക് മഖ് ബൂല്‍ ആലുങ്ങലിന്. കെ.എം.സി.സി യാമ്പു സെന്‍ട്രല്‍ കമ്മിറ്റിയാണ് പുരസ്കാരം നല്കുന്നത്. അദ്ധ്യാപകന്‍, പത്ര പ്രവര്‍ത്തകന്‍,ഡോക്യുമെന്റ്റി സംവിധായകന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാലിക് മഖ് ബൂല്‍ പതിനാലോളം പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പൈതൃകം, ഹരിത ധ്വനി, കനിവിന്റെ സുല്ത്താന്‍, പതിതരുടെ കാവലാള്‍, മലപ്പുറം മുദ്രകള്‍, മലബാര്‍ സമരം, കാറ്റുകള്‍ ചില്ലകളോട് പറഞ്ഞത്, ബാഫഖി തങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. നിലവില്‍ പ്രമുഖ മാപ്പിളപ്പാട്ട് ഗായകനായിരുന്ന എ.വി.മുഹമ്മദിനെ കുറിച്ചുള്ള പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണിദ്ദേഹം. മലബാര്‍ കലാപത്തെക്കുറിച്ച് തയ്യാറാക്കിയ 'കലാപം കനല്‍ വിതച്ച മണ്ണ്' എന്ന ഡോക്യുമെന്റ്റി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രവാസ ലോകത്തെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവമായി നിലകൊള്ളുമ്പോഴും ഭാഷാസേവനവും സാഹിത്യപോഷണവും ചരിത്ര ഗവേഷണവുമെല്ലാം ജീവിതവ്രതമായി അംഗീകരിച്ച പ്രതിഭാധനന്‍ എന്നതിനപ്പുറം ചരിത്രപാണ്ഡിത്യത്തിന്‍േറയും ഗവേഷണത്തിന്റെയും വഴികളില്‍ മാലിക് മഖ് ബൂല്‍ നടത്തുന്ന അര്‍പ്പണ ബോധത്തെയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണ മാക്കിയതെന്ന് കെ.എം.സി.സി. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ദമ്മാം അല്‍ ഹിന്ദ്‌ കാര്‍ഗോ ആന്‍ഡ് ടൂറിസത്തിന്റെ ഓപറേഷന്‍ മാനേജറായി ഔദ്യോഗിക ജീവിതം തുടരുന്ന മാലിക് മഖ് ബൂല്‍ കെ.എം.സി.സി ദമ്മാം സെന്ട്രെല്‍ കമ്മിറ്റി പ്രസിഡണ്ട്, സൗദി മാപ്പിള കലാ അക്കാദമി ജനറല്‍ സെക്രെട്ടറി തുടങ്ങിയ നിലകളിലും പൊതുരംഗത്തു സജീവമാണ്. മലപ്പുറം ജില്ലയിലെ വേങ്ങര കുറ്റൂര്‍ നോര്‍ത്താണ് സ്വദേശം . ആലുങ്ങള്‍ മൊയ്തീന്‍ ഹാജി -അല്ലിപ്ര ആയിഷക്കുട്ടി ടീച്ചര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ, റുഖിയ ചേങ്ങപ്ര. മക്കള്‍.ഫിദ മഖ് ബൂല, റാസിഖ്മഖ് ബൂല്‍, ബാസിത് മഖ് ബൂല്‍. യാമ്പുവില്‍ നടക്കുന്ന പൊതു പരിപാടിയില്‍ വെച്ച് പുരസ്‌കാരം നല്കുമമെന്ന് യാമ്പു കെ.എം.സി.സി.ആക്ടിംഗ് പ്രസിഡണ്ട് നാസര്‍ നടുവില്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം പുഴക്കാട്ടിരി , ട്രഷറർ നിയാസ് പുത്തൂർ അറിയിച്ചു. -- M. M. Naeem

സാന്ത്വന സ്പർശമായ് പയ്യന്നൂർ സൗഹൃദവേദി

സൗദി അറേബ്യ : ജീവിത ദുരിതങ്ങളിൽ അകപെട്ടു പോയ കുടുംബങ്ങൾക്ക് കൈത്താങ്ങാവുകയാണ് പയ്യന്നൂർ സൗഹൃദവേദി . തലശ്ശേരി കുട്ടികാട്, എടക്കാട് താമസിച്ചിരുന്ന റഫീഖ് ഹൃദയാഘാതം മൂലം മരണ മടഞ്ഞതോടെ ആശ്രയമറ്റു പോയ കുടുംബത്തിനു അൻപതിനായിരം രൂപയും മാസംതോറും അയ്യായിരം രൂപയും നൽകാൻ പയ്യന്നൂർ സൗഹൃദവേദിക്ക് കഴിഞ്ഞു. പയ്യന്നൂർ കോറോം സെന്ററില്‍ താമസിക്കുന്ന എൻ.വി. രാജന്റെ അപ്രതീക്ഷിതമായ മരണത്തിനു ശേഷം തൈറോയിഡ് സംബന്തമായ രോഗത്തിൽ കഴിയുന്ന ഭാര്യ ശോഭനയുടെ ചികിത്സക്കായി ഇരുപതിനായിരം രൂപയും ഇരു വൃക്കകളും തകരാറിലായ പയ്യന്നൂർ സ്വദേശിനിക്ക് ഇരുപതിനായിരം രൂപയും നല്കാൻ സാധിച്ചു. പയ്യന്നൂരിൽ ഒളവറയിൽ താമസിക്കുന്ന രോഗിയായ ഗോപാലനും ബുദ്ധി മാന്ദ്യം സംഭവിച്ച മകളുടെയും ചികിത്സാ ചിലവുകൾക്കായി എല്ലാ മാസവും അയ്യായിരം രൂപ വിതരണം ചെയ്യാൻ പയ്യന്നൂർ സൗഹൃദവേദിക്ക് സാധിച്ചു. വാര്‍ദ്ധക്ക്യത്താല്‍ ഒറ്റപെട്ടുപോയ വി.പി.മാധവിയമ്മയ്ക്ക് മാസം തോറും ആയിരം രൂപയും ഭർത്താവിന്റെ മരണശേഷം നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന സാറാമ്മ മോയ്തുവിനു ആയിരം രൂപയും എല്ലാ മാസവും നല്കാനും വേണ്ട നടപടികൾ പയ്യന്നൂർ സൗഹൃദവേദി സ്വീകരിച്ചു.

സഹജീവികളുടെ കണ്ണീരൊപ്പുബ്ബോൾ മാത്രമേ കൂട്ടായ്മകൾ അതിൻറെ യഥാർത്ഥ ലക്ഷ്യം നിറവേറ്റുകയുള്ളൂ എന്ന സന്ദേശത്തിന്റെ ഉത്തമോദാഹരണമായിരുന്നു പയ്യന്നൂർ സൗഹൃദവേദി കോബാറിൽ സംഘടിപ്പിച്ച സൗഹൃദം 2014. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയും കൂടുതൽ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഉടൻ തുടങ്ങി വെയ്ക്കാനും തീരുമാനിച്ചു.കലാസ്വാദകരുടെ ഹൃദയങ്ങളെ ആകർഷിച്ച വ്യതസ്തമായ കലാവിരുന്നുകൾ ചടങ്ങിനു മാറ്റു കൂട്ടി കരകാട്ടവും കൊൽക്കളിയും ശാസ്ത്രീയ നിര്ത്തനിർത്യങ്ങളും സംഗീതവും ഹാസ്യ വിരുന്നും ആസ്വാദക മനസ്സുകൾക്ക് കുളിർമയേകി പയ്യന്നൂർ സൗഹൃദവേദി പ്രസിഡന്റ് പി.ഭാസ്കരൻ,ജനറൽ സെക്രെടറി കെ.വി.ദിവാകരൻ ,ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കണ്വീനർ പ്രദീപ് കുമാർ ,സാംസ്ക്കാരിക വേദി കണ്വീനർ കൃഷ്ണകുമാർ ,ട്രഷറർ മുനീർ, വൈസ് പ്രസിഡന്റ് സുഹൈബ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിനു നേതൃത്വം നൽക്കി. സൗഹൃദം 2014 ൻറെ ഔപചാരികമായി ഉത്ഘാടനം എം.കെ .ജയകൃഷ്ണൻ നിർവഹിച്ചു .നാസ് വക്കം ,നയീം .സുഫിയ അജിത് എന്നിവർ ജീവകാരുണ്യത്തിന്റെ വിതരണം നിർവഹിക്കുകയും , പയ്യന്നൂർ സൗഹൃദവേദി റിയാദ് പ്രസിഡന്റ് മജീദ്, കണ്ണൂര് പ്രവാസി സൌഹൃദ വേദി സൗദി സെന്റെരൽ കമ്മിടീ ചെയർമൻ രാജേഷ് കേലോതിടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.