ജാതിവ്യവസ്ഥയുടെ ദുരിതവുംപേറി ‘ബായേന്‍’

DSCN0481അബുദാബി: നിത്യേനയെന്നോണം വര്‍ദ്ധിച്ചുവരുന്ന ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ പത്താമത്തെ നാടകമായ 'ബായേന്‍' തൊഴിലുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ജാതി വ്യവസ്ഥയില്‍ അധകൃതരായി മുദ്രയടിക്കപ്പെട്ട സ്മാശാന സൂക്ഷിപ്പുകാരുടെ ദുരിതജീവതിപ്പകര്‍പ്പായിരുന്നു. ജ്ഞാനപീഠ ജേത്രിയും ബംഗാളി എഴുത്തുകാരിയുമായ മഹേശ്വതാദേവിയുടെ 'ബായേന്‍' കെ. വി. ഗണേഷിന്റെ സംവിധാനത്തില്‍ നാട്യഗൃഹം അബുദാബിയാണ് രംഗത്തവതരിപ്പിച്ചത്.     DSCN0630       പാര്‍ശ്വവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ വിവേചനങ്ങളുടെ ഇരകള്‍ എക്കാലവും സ്ത്രീകളും കുട്ടികളുമാണെന്ന നഗ്ന സത്യം നാടകത്തിലൂടെ വ്യക്തമാക്കുന്നു. 'ബായേന്‍' എന്ന് മുദ്രകുത്തപ്പെട്ട ചാന്ദിദാസിന്റെ ജീവിതത്തിലൂടെയാണ് നാടകം മുന്നേറിക്കൊണ്ടിരുന്നത്. സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുമ്പോഴും, തന്നെ അപായപ്പെടുത്തുന്നവരെ പോലും രക്ഷപ്പെടുത്താന്‍ സ്വന്തം ജീവിതം ത്യജിക്കാന്‍ തയ്യാറാകുന്ന ചാന്ദിദാസ് എന്ന കഥാപാത്രം നന്ദികെട്ട ലോകത്ത് ഇപ്പോഴും അവശേഷിച്ചിരിക്കുന്ന നന്‍മയുടെ വെള്ളിവെളിച്ചമാകുന്നു. DSCN04817   ചാന്ദിദാസെന്ന കഥാപാത്രത്തിനു ജീവന്‍ പകര്‍ന്ന അനന്ത ലക്ഷ്മിയിലൂടെ മനസ്സിലെന്നും സൂക്ഷിക്കാവുന്ന ഒട്ടേറെ നല്ല മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. ബഗീരഥായി വേഷമിട്ട ആസാദിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. വിവേക്, റഷീദ് പി. കെ., വിഷ്ണുദാസ്, ശങ്കര്‍ മോഹന്‍ദാസ്, ബിജേഷ് രാഘവന്‍, അജയ് പാര്‍ത്ഥസാരഥി, സെന്തില്‍ കുമാര്‍, ഹാസ്, സജിത്, പ്രണവ്, അക്ഷത് കാര്‍ത്തിക് അനജ, അനുഗ്രഹ, മാനസ എന്നിവര്‍ ഇതരകഥാപാത്രങ്ങള്‍ക്ക് വേഷപ്പകര്‍ച്ച പകര്‍ന്നു. സത്യജിത്, ശബരിനാഥ് (സംഗീതം), ജോസ് കോശി (പ്രകാശവിതാനം), റസാഖ് (ചമയം), ഷാജി ശശി, ശങ്കര്‍ മോഹന്‍ദാസ് (രംഗസജ്ജീകരണം) എന്നിവരാകുന്നു അണിയറ ശില്‍പികള്‍. DSCN0574   പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രത്തിന്റെ ആകസ്മിക ിര്യാണത്തില്‍ അുശോചിച്ചുകൊണ്ടാണ് നാടകം അരങ്ങേറിയത്. കേരള സോഷ്യല്‍ സെന്റര്‍ ജറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയുടെ അദ്ധ്യക്ഷതയില്‍ കലാവിഭാഗം സെക്രട്ടറി രമേശ് രവി അുശോചപ്രമേയം അവതരിപ്പിച്ചു. ഭരത് മുരളി ാടകോത്സവത്തിന്റെ പതിാന്നാം ദിവസമായ ഇന്ന് (വ്യാഴാഴ്ച) രാത്രി 8.30ന് സുധീര്‍ ബാബൂട്ടന്‍ രചയും സംവിധാവും നിര്‍വ്വഹിച്ച 'അന്തരം അയം' അല്‍ ഐന്‍ മലയാളി സമാജം രംഗത്തവതരിപ്പിക്കും.

പ്രശസ്ത ചലച്ചിത്ര സംവിധയകന്‍ മധു കൈതപ്രത്തിന്റെ വേര്‍പാടില്‍ അനുശോചിച്ചു

അബുദാബി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രത്തിന്റെ ആകസ്മികനിര്യാണത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അനുശോചിച്ചു.

സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്‍ഡോ അറബ് സാംസ്കാരികോത്സവത്തില്‍ പങ്കെടുക്കാനായിരുന്നു മധു കൈതപ്രം ആദ്യമായി കേരള സോഷ്യല്‍ സെന്ററിലെത്തിയത്. ചലച്ചിത്ര രംഗത്തെ പുതു തലമുറകള്‍ അനുവര്‍ത്തിക്കേണ്ട കടമകളെ കുറിച്ചും തന്റെ ഭാവി പദ്ധതികളെ കുറിച്ചും ഉത്സവത്തിന്റെ ഭാഗമായി നടന്ന സംവാദത്തില്‍ അദ്ദേഹം ദീര്ഘഭമായി സംസാരിച്ചിരുന്നു.

മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ മാത്രം അനുഭവിക്കുന്ന സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളുമൊക്കെ ഇതിവൃത്തമാക്കി എടുത്ത വിരലിലെണ്ണാവുന്ന സിനിമകളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ മധു കൈതപ്രത്തിന്റെ ആകസ്മിക വിയോഗം ചലച്ചിത്രത്തിനുമാത്രമല്ല സാംസ്കാരികകേരളത്തിനും തീരാനഷ്ടമാണെന്ന് കേരള സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് എം. സുനീര്‍, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ദൃശ്യവിസ്മയം തീര്‍ത്ത് ‘ഞായറാഴ്ച’

അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ നാടകസൌഹൃദം അബുദാബി അവതരിപ്പിച്ച 'ഞായറാഴ്ച' പ്രമേയം കൊണ്ടും, സംവിധാന ചാരുതയാലും, അവതരണരീതിയാലും പ്രേക്ഷകരില്‍ ദൃശ്യവിസ്മയം തീര്‍ത്തു. DSCN0213 'പാപം ചെയ്തു പശ്ചാത്തപിക്കുന്നതാണോ? പാപം ചെയ്യാതിരിക്കുന്നതാണോ നല്ലത്?' എന്ന ചോദ്യം നാടകത്തിലുടീളം ചര്‍ച്ച ചെയ്യപ്പെട്ടു. കാമാര്‍ത്തരാല്‍ ആക്രമിക്കപ്പെട്ട് ഗര്‍ഭിണിയാക്കപ്പെട്ട എയ്ഞ്ചല്‍ സമൂഹത്തില്‍ നീന്നും ഒറ്റപ്പെടേണ്ടി വരുന്നു. 'പാപം ചെയ്യാത്ത ഞാന്‍ പാപം ചെയ്ത നിങ്ങളെ കുംബസാസിപ്പിക്കാം' എന്ന് എയ്ഞ്ചല്‍ എന്ന കഥാപാത്രം വികാരാധീയായി പറയുമ്പോള്‍, അത് സമൂഹത്തിനു നേരേെ തൊടുത്തുവിട്ട കൂരമ്പുകളായി പ്രേക്ഷകരില്‍ ചെന്ന് പതിക്കുകയായിരുന്നു. എന്തെല്ലാം പരീക്ഷണങ്ങളെ അതിജീവിക്കേണ്ടി വന്നാലും ആത്യന്തികമായി ധര്‍മ്മം വിജയിക്കുക തന്നെചെയ്യുമെന്ന സന്ദേശവും നാടകം നല്‍കുന്നു.

എയ്ഞ്ചലായി വേഷമിട്ട മെറിന്‍ മേരി ഫിലിപ്പ് കഥാപാത്രമായി ജീവിക്കുകയായിരുന്നു. സാത്താന്റെ വേഷമിട്ട ഷാബു ടി. കെ. യും അമ്മാമ്മയായി അഭിയിച്ച ബിന്നി ടോമിച്ചും മികവുറ്റ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. കബീര്‍ അവറാന്‍, പ്രദീപ് വി. എം., സുജിത് മാത്യു, ഷാജി സുരേഷ് ചാവക്കാട്, സജാദ് കെ. വി., സജു, അജേഷ്‌ കൃഷ്ണന്‍, അഭിരാമി, അശ്വതി, പ്രിയ, കാവ്യ എന്നിവര്‍ മറ്റുകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.

ഭരത് മുരളി ാടകോത്സവത്തിലെ പത്താം ദിവസമായ നാളെ (ചൊവ്വാഴ്ച) രാത്രി 8.30ന് മഹേശ്വതാദേവിയുടെ 'ബായേന്‍' കെ.വി.ഗണേഷിന്റെ സംവിധാത്തില്‍ നാട്യഗൃഹം അബുദാബി പ്രേക്ഷകരിലെത്തിക്കും.

ജ. വി. ആര്‍. കൃഷ്ണയ്യര്‍ നീതി നിഷേധിക്കപ്പെട്ടവരുടെ നാവ് : പ്രൊഫ. അലിയാര്‍

അബുദാബി: മുഷ്യന്റെ മൌലികാവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടി ആയുഷ്കാലം മുഴുവന്‍ അവിശ്രാന്തം പോരാടിയ ജ. വി. ആര്‍. കൃഷ്ണയ്യര്‍ നീതി നിഷേധിക്കപ്പെട്ടവരുടെ നാവായിരുന്നുവെന്ന് പ്രശസ്ത നാടക ചലച്ചിത്ര പ്രവര്‍ത്തകന്‍ പ്രൊഫ. അലിയാര്‍ അഭിപ്രായപ്പെട്ടു.

അബുദാബി കേരള സോഷ്യല്‍ സെന്ററും ശക്തി തിയറ്റേഴ്സും യുവകലാ സാഹിതിയും സംയുക്തമായി സംഘടിപ്പിച്ച വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന്റെ ഏതു മേഖലയില്‍ ജീവിക്കുന്നവര്‍ക്കും മാതൃകയാക്കാവുന്ന ജീവിതമായിരുന്നു നീതിയുടേയും സത്യത്തിന്റേയും ധാര്‍മ്മികതയുടേയും ആള്‍ രൂപമായ ജൃഷ്ണയ്യരുടേത്.

ഒരു മന്ത്രിയായിരുന്ന വ്യക്തി രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ അധിപാനാകുന്നത് ലോകചരിത്രത്തില്‍ പോലും കാണാന്‍ കഴിയില്ല. ഇന്ദിരാഗാന്ധിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1957 ലെ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിടുന്നതില്‍ നിന്നും പിന്‍ തിരിയണമെന്ന് നെഹ്റുവിനെ നേരിേല്‍ കണ്ട് അപേക്ഷിച്ച കൃഷ്ണയ്യര്‍ ചീഫ് ജസ്റ്റിസായിരിക്കെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി ഇന്ദിരാഗാന്ധിക്ക് കൃഷ്ണയ്യരെ സമീപിക്കേണ്ടിവന്നത് ചരിത്രത്തിലെ അപൂര്‍വ്വ സംഭവങ്ങളിലൊന്നായി കാണുന്നു.

ജനങ്ങളുടെ ഭൌതികവും സാമൂഹികവും നിയമപരവുമായ കാര്യങ്ങളില്‍ നിരന്തരം ഇടപെടാറുള്ള കൃഷ്ണയ്യര്‍ അഭ്യന്തര മന്ത്രിയായിരിക്കെയാണ് അകാരണമായി കേസ് നീട്ടിക്കൊണ്ടു പോകരുതെന്നും വിചാരണത്തടവുകാരായി ആരേയും തടങ്കലില്‍ വെക്കരുതെന്നുമുള്ള വിജ്ഞാനം പുറപ്പെടുവിച്ചത്. വൈകിയെത്തുന്ന നീതി, നീതിിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്ന് വിശ്വസിക്കുന്ന കൃഷ്ണയ്യര്‍ ദീര്‍ഘകാലമായി വിചാരണത്തടവുകാായി ജയിലില്‍ കഴിയുന്ന മദനിയെ മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്‍ നിരയില്‍ നിലയുറപ്പിച്ചതും അതുകൊണ്ട് തന്നെയാണ്.

നിയമത്തെ മാനവികതയുടെ ഉപാധിയാക്കി മനുഷ്യന് വേണ്ടിയുള്ള വക്കാലത്തുകാരാനായ കൃഷ്ണയ്യര്‍ അനാരോഗ്യ അവസ്ഥകളില്‍ പോലും ഏതു മാനുഷ്യാവകാശ സമരമുഖത്തും കൃഷ്ണയ്യരെ കാണാമായിരുന്നു. അലിയാര്‍ തുടര്‍ന്നു പറഞ്ഞു. സാധാരണ പൌരന്‍മാര്‍ക്കും അ്ന്യവത്ക്കരിക്കപ്പെട്ടവര്‍ക്കും നീതി നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി അഭിഭാഷകുനും രാഷ്ട്രീയക്കാരുനും മന്ത്രിയും ന്യായധിപനുമായി ജീവിച്ച വി. ആര്‍. കൃഷ്ണയ്യര്‍ മാനുഷികതയുടെ കാവല്‍ക്കാരാനായിരുന്നുവെന്ന് അനുബന്ധമായി സംസാരിച്ച പ്രശസ്ത നാടക ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ചൂണ്ടിക്കാട്ടി.

സമൂഹത്തെ ബാധിക്കുന്ന ഗൌരവമേറിയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ സ്വന്തം മനസ്സാക്ഷിയുടെ അളവുകോല്‍ ഉപയോഗിച്ചു ധാര്‍മ്മികതയുടെ ശബ്ദത്തില്‍ കൃഷ്ണയ്യര്‍ ശബ്ദിക്കുമായിരുന്നുവെന്ന് കൃഷ്ണയ്യരെ കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിച്ചപ്പോഴുണ്ടായ തന്റെ അുഭവങ്ങള്‍ വിവരിക്കവെ പ്രമോദ് കൂട്ടിച്ചേര്‍ത്തു.

ബാല്യകാല സഖി എന്ന തന്റെ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ചെയ്യാന്‍ വേണ്ടി കൃഷ്ണയ്യരെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം സസന്തോഷം സ്വീകരിച്ച് ഷൂട്ടിങ്ങ് ലൊക്കേഷിലേയ്ക്ക് എത്തിയതിന്റെ പിന്നില്‍ സാധാരണക്കാര്‍ക്കു വേണ്ടി സാധാരണക്കാരുടെ ഭാഷയില്‍ എണ്ണമറ്റ കൃതികളെഴുതിയ വൈക്കം മുഹമ്മദ് ബഷീറിനോടുള്ള സ്നേഹവായ്പ് കൊണ്ടായിരുന്നുവെന്ന് കൃഷ്ണയ്യരുമായുള്ള നിരവധി അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രമോദ് സ്ഥിരീകരിച്ചു.

കേരള സോഷ്യല്‍ സെന്റര്‍ ജറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി സ്വാഗതവും യുവകലാ സാഹിതി വൈസ് പ്രസിഡന്റ് റഷീദ് കോക്കൂര്‍ നന്ദിയും പറഞ്ഞു.

സ്ത്രീശക്തിയുടെ ചോദ്യശരങ്ങളുയര്‍ത്തി ‘പെണ്ണ്’ അരങ്ങേറി

അബുദാബി: വര്‍ത്തമാനകാല സമൂഹത്തില്‍ സ്ത്രീ അഭിമുഖികരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കോര്‍ത്തിണക്കിയ ദുബായ് സ്പാര്‍ട്ടക്കസിന്റെ 'പെണ്ണ്' അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചുവരുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ എട്ടാമത്തെ നാടകമായി അരങ്ങേറി. DSCN9903 ലോകമുണ്ടായ കാലം തൊട്ട് സ്ത്രീകള്‍ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും വികസത്തിലും നാം ഏറെ മുന്നോട്ട് പോയെങ്കിലും ഇന്നും പെണ്‍കുട്ടികള്‍ പീഢനങ്ങള്‍ക്കിരായിക്കൊണ്ടേയിരിക്കുന്നു. ഇത്തരം അനുഭവങ്ങളെ തന്‍മയത്തത്തോടെ 'പെണ്ണി'ലൂടെ അവതരിപ്പിക്കുകയായിരുന്നു സ്പാര്‍ട്ടക്കസ്.     പ്രലോഭനങ്ങളിലകപ്പെട്ട് ചതിക്കുഴിയിലേയ്ക്ക് വീണുപോയ ജൂലിയറ്റ് എന്ന പെണ്‍കുട്ടിയും അവരുടെ കുടുംബവും അനുഭവിക്കുന്ന മാസിക സംഘര്‍ഷങ്ങള്‍ വരച്ചു കാട്ടുകയായിരുന്നു നാടകത്തില്‍.   DSCN9875 സ്ത്രീയെ എന്നും ഒരു പക്ഷത്ത് നീറുത്തി വേട്ടക്കാര്‍ക്ക് പോലും സംരക്ഷണം നല്‍കുന്ന നീതി ന്യായ വ്യവസ്ഥയുടെ നേര്‍േക്കും ചോദ്യശരങ്ങളുയര്‍ത്തുന്ന 'പെണ്ണ്' പ്രേക്ഷകരിലേയ്ക്ക് എളുപ്പത്തില്‍ സന്നിവേശിപ്പിക്കപ്പെടാവുന്ന രീതിയിലാണ് രചയും സംവിധാവും നിര്‍വ്വഹിച്ചിരുന്നത്.                 DSCN9912   സുരേഷ് ബാബു ശ്രീസ്ഥ രചിച്ച് ഉമേഷ് കല്ല്യാശ്ശേരി സംവിധാനം ചെയ്ത പെണ്ണില്‍ ജൂലിയറ്റെന്ന പെണ്‍കുട്ടിയായി വേഷമിട്ട ആതിര പ്രേം മികവുറ്റ പ്രകടമാണ് കാഴ്ചവെച്ചത്. നുസൈബ, ഫെബി ഷാജഹാന്‍, സുമതി, മോഹന്‍ മൊറാഴ, ശശി, അബ്ദുല്‍ സലീം, ആര്യ, സജീര്‍ ഗോപി, അഷറഫ്, സുനില്‍, നൌഷാദ്, പ്രഭാകരന്‍ എന്നിവര്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. സംഗീതം: ഉമേഷ് കല്ല്യാശ്ശേരി, പ്രകാശവിതാനം: പ്രസാദ്, രംഗസജ്ജീകരണം ഹരി ബക്കളം, കുമാര്‍, ചമയം ക്ളിന്റ് പവിത്രന്‍.       DSCN9818 ഭരത് മുരളി നാടകോത്സവത്തിന്റെ ഒന്‍പതാം ദിവസമായ നാളെ ളെ (ഞായറാഴ്ച) രാത്രി 8.30് ജെയിംസ് എലിയ രചയും സംവിധാവും നിര്‍വ്വഹിച്ച 'ഞായറാഴ്ച' അബുദാബി നാടകസൌഹൃദം അരങ്ങിലെത്തിക്കും.

സമൂഹമധ്യത്തിലെ ഒറ്റുകാരെ ഓര്‍മ്മിപ്പിച്ചു കൊണ്ട് കനല്‍ ദുബൈയുടെ ‘ ഒറ്റ് ‘

അബുദാബി: മുപ്പത് വെള്ളിക്കാശിനു വേണ്ടി യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസുമാര്‍ ഇന്നും നമുക്കിടയില്‍ ജീവിച്ചിരിപ്പു ന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് കനല്‍ ദുബൈ അവതരിപ്പിച്ച 'ഒറ്റ്' വര്‍ത്തമാനകാലത്തിലെ രാഷ്ട്രീയവും ചിന്തയും അനാവരണം ചെയ്യപ്പെടുന്നതായിരുന്നു. അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തിന്റെ ഭാഗമായാണ് 'ഒറ്റ്' അവതരിപ്പിച്ചത്. DSCN9519 കുരുക്ഷേത്ര യുദ്ധം മുതല്‍ ഒറ്റുകാരന്‍ ഒളിച്ചിരിപ്പുണ്ടെന്നും ആധുനിക കാലത്ത് അവന്‍ കൂടുതല്‍ അപകടകാരിയായി തീര്‍ന്നിരിക്കുകയാണെന്നും നാടകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കൌരവരെയും യൂദാസിനേയുേം വ്യത്യസ്തമായ കോണില്‍ അവതരിപ്പിച്ച നാടകത്തില്‍ കൌരവര്‍ക്കിടയിലും ഒറ്റുകാരുണ്ടായിരുന്നുവെന്ന് ചൂണ്ടി കാട്ടുന്നു. പുരോഗമന വാദിയായ എഴുത്തുകാരയുേം കുടുംബത്തേയും ബാധിക്കുന്ന മാനസിക സംഘര്‍ഷങ്ങളും രക്തസാക്ഷികളുടെ ജീവിതവും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. നവലിബറല്‍ കാലത്തെ ഒറ്റുകാര്‍ക്കുള്ള താക്കീത് കൂടിയായിരുന്നു 'ഒറ്റ്' എന്ന നാടകം.     DSCN9606 പ്രദീപ് മൂണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒറ്റില്‍ സിദ്ധാര്‍ത്ഥാനയി അജയ് അന്നൂരും കാരയായി ഷീ അജയും മണിയനാണ്ണായി വിനോദ് മണിയറയും വേഷമിട്ടു. പ്രശാന്ത് പെരിയാടന്‍, സന്തോഷ് അടുത്തില, ഷാഗിത് രമേഷ്, ഷാജി കുഞ്ഞിമംഗലം, സന്തോഷ് നിശാഗന്ധി, പ്രദീപ് അടുത്തില, ശ്രീി കരിവെള്ളൂര്‍, ഷാജി വട്ടക്കോല്‍, രന്തന്‍ മടിക്കി, സമ്മി, സോമന്‍ പ്രണമിത, ആരതി ഷാഗിത്, സരിത ശിവകുമാര്‍, എയ്ഞ്ചല്‍ ശിവകുമാര്‍ എന്നിവര്‍ ഇതര കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി           DSCN9683 സംഗീതം: ബൈജു കെ. ആനന്ദം, പ്രകാശവിതാനം : രവി പട്ടെന, രംഗസജ്ജീകരണം: രന്തന്‍ മടിക്കൈ, അില്‍ നിമ്മി, ചമയം: ക്ളിന്റ് പവിത്രന്‍.                  

DSCN9766

  ഭരത് മുരളി ാടകോത്സവത്തിന്റെ ഒന്‍പതാം ദിവസമായ നാളെ ജെയിംസ് എലിയ രചയും സംവിധാവും ിര്‍വ്വഹിച്ച 'ഞായറാഴ്ച' അബുദാബി നാടകസൌഹൃദം രംഗത്തവതരിപ്പിക്കും.

കാലടറിവീണൊരു കലാകാരന്റെ ജീവിതചിത്രവുമായ് ‘മൂക നര്‍ത്തകന്‍’

അബുദാബി: പരിപൂര്‍ണ്ണതയിലേയ്ക്കുള്ള പ്രയാണത്തിനിടയില്‍ കാലിടറിവീണ ഒരു കലാകരന്റെ ദുരന്തജീവിതവുമായ് രംഗത്തവതരിപ്പിച്ച ദുബൈ റിമെമ്പ്രന്‍സ് തിയറ്ററിന്റെ 'മൂക നര്‍ത്തകന്‍' അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ വേറിട്ടൊരുനുഭവമായി. DSCN0737

സഹജീവികളെ ഉന്‍മൂലനം ചെയ്യുന്ന ഭൂമുഖത്തെ ഏക ജീവി മനുഷ്യനാണെന്ന് നാടകം ചൂണ്ടിക്കാട്ടുന്നു. മനോവിഭജനതിന്റെ നരക സങ്കല്‍പങ്ങളില്‍ പൊക്കിള്‍ കൊടി ബന്ധവും, പേറ്റ് നോവിന്റെ തീക്ഷ്ണതയും വിസ്മരിച്ച് കുന്തിയുടെ മാറ് പിളര്‍ത്തി രക്തം പാനം ചെയ്യുന്ന ക്ഷിപ്രകോപിയായ ഭീമന്‍, മനസ്സിന്റെ ചായക്കൂട്ടുകളില്‍ പുതിയ വര്‍ണ്ണങ്ങള്‍ ചാലിച്ച്ച്ചെടുത്ത് അഭിനവ സൈരന്ധ്രിയാല്‍ ദ്രൌപതി വധിക്കപ്പെടുന്നു, അരക്കില്ലങ്ങളില്‍ വെന്ത് മരിക്കുന്ന പാണ്ഡവര്‍. എല്ലാം ചേര്‍ന്ന് ജീവിതമാകുന്ന കാഴ്ചബംഗ്ളാവ് തീര്‍ക്കുകയായിരുന്നു 'മൂക നര്‍ത്തകന്‍'.

      DSCN0657

പരിപൂര്‍ണ്ണതയിലേയ്ക്കുള്ള ഭീമന്റെ മാഹായാനം ജീവിതത്തിലേറ്റുവാങ്ങി, രംഗത്തവതരിപ്പിക്കാന്‍ ശ്രമിച്ച് സ്വയം ഭീമാനായി കാലിടറിവീണ് ദുരന്തം ഏറ്റ് വാങ്ങിയ ഒരു കലാകാരന്റെ ജീവിത ചിത്രം മൂക നര്‍ത്തകനിലൂടെ അവതരിപ്പിക്കുകയായിരുന്നു.

ഭീമനായി വേഷമിട്ട കൃഷ്ണുനുണ്ണിയും ഡോ. പ്രേമയെന്ന കഥാപാത്രത്തിു ജീവന്‍ പകര്‍ന്ന ഭവ്യ സന്ദീപും ആശാനായി അഭിനയിച്ച സുകുമാരനും അമ്മയായ ജ്വാലയുമെല്ലാം സദസ്സിനെ അത്ഭുതസ്തബ്ദരാക്കി അരങ്ങത്ത് കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. രാജേഷ് വിശ്വാഥ്, പ്രസാദ് മാടമ്പ്, ദൃശ്യ പ്രസാദ്, സി. എം. റിയാസ്, ആര്‍. പ്രശാന്ത് എന്നിവര്‍ ഇതര കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു.

  DSCN0816

പ്രൊഫ. എന്‍. ആര്‍. ഗ്രാമപ്രകാശ് വിവര്‍ത്തനം ചെയ്ത ആസിഫ് കരീം ഭായിയുടെ മൂക നര്‍ത്തകന്റെ സംവിധാനം ശശീധരന്‍ നടുവിലിന്റേതായിരുന്നു. സംഗീതം: സശീധരന്‍, സാജിദ്, ധുനുഷ്, മഹേഷ് ശുകപുരം, പ്രകാശവിതാനം : റഫീസ്, രംഗസജ്ജീകരണം: സുനില്‍ സുധാകരന്‍, കലാസംവിധാനം : പ്രേമന്‍ രാജന്‍, ചമയം പ്രിയാനിധി.

           

DSCN0777

ഭരത് മുരളി ാടകോത്സവത്തിന്റെ എട്ടാം ദിവസമായ  വെള്ളിയാഴ്ച  രാത്രി 8:30് സുരേഷ്ബാബു ശ്രീസ്ഥ രചിച്ച് ഉമേഷ് കല്ല്യാശ്ശേരി സംവിധാം ിര്‍വ്വഹിച്ച 'പെണ്ണ്' സ്പാര്‍ട്ടക്കസ് ദുബൈ അരങ്ങിലെത്തിക്കും.

നാടകത്തിനുള്ളിലെ നാടകവുമായി ‘തുഗ്ളക്’

അബുദാബി: ഒരു നാടകം അരങ്ങത്തെത്തുന്നതിനു മുമ്പ് നാടക സമിതികള്‍ അണിയറയില്‍ അനുഭവിക്കേണ്ടി വരുന്ന അതി തീക്ഷ്ണമായ പ്രതിസന്ധികള്‍ മാഹരമായി അനാവരണം ചെയ്ത 'തുഗ്ളക്' കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചുവരുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ അരങ്ങേറി. പ്രസിദ്ധ നാടക പ്രവര്‍ത്തകന്‍ ഗിരീഷ് കര്‍ണ്ണാടിന്റെ കഥയ്ക്ക് തൃശ്ശൂര്‍ ഗോപാല്‍ജി രംഗഭാഷ നല്‍കി കല അബുദാബിയാണ് 'തുഗ്ളക്' അരങ്ങത്ത് എത്തിച്ചത്.

DSCN0576

പ്രവാസ നാടകപ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടി വരുന്ന സങ്കീര്‍ണ്ണതകളെ കുറിച്ചുള്ള വിമര്‍ശമായിരുന്നു ഇതിവൃത്തം. നാട്ടില്‍ നിന്നും ഗള്‍ഫിലെത്തുന്ന സംവിധായകര്‍, പ്രവാസഭൂമിയിലെ നടീ നടന്‍മാര്‍, അുഭവിക്കുന്ന മാസിക പിരിമുറുക്കങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയ സംഭവ വികാസങ്ങളേയാണ് 'തുഗ്ളക്' പ്രമേയമായി സ്വീകരിച്ചത്.

         

DSCN0488

വിനോദ് പട്ടുവം, ഷിജു മുരുക്കുംപുഴ, ബിജു കിഴക്കലേ, ബഷീര്‍ കെ. വി., അബ്ദുല്‍ റഹ്മാന്‍ കണ്ണൂര്‍, രാകേഷ് മേനോന്‍, ഷജീബ് വെഞ്ഞാറമൂട്, സുനില്‍  പട്ടാമ്പി, റിയാസ് ടി. എന്‍. പുരം, രാകേഷ് ആര്‍. കെ. നമ്പ്യാര്‍, കുമാര്‍ മുരുക്കുംപുഴ, സുബ്രഹ്മണ്യന്‍ എന്നിവരാണ് നാടകത്തില്‍ വേഷമിട്ടത്.

              DSCN0592 ബിജു ജോസിന്റേതായിരുന്നു സംഗീതം. ധനഞ്ജയന്‍, മധു കണ്ണാടിപ്പറമ്പ്, മുഹമ്മദലി, വക്കം ജയന്‍ എന്നിവരായിരുന്നു മറ്റു അണിയറ ശില്‍പികള്‍.           ഭരത് മുരളി നാടകോത്സവത്തിന്റെ ഏഴാം ദിവസമായ  വ്യാഴാഴ്ച രാത്രി 8.30് പ്രദീപ് മണ്ടൂരിന്റെ 'ഒറ്റ്' കനല്‍ ദുബൈ അവതരിപ്പിക്കും.

ആധുനിക ജീവിതത്തിന്റെ നേര്‍േക്കാഴ്ചയുമായ് ‘സ്വപ്നമാര്‍ഗം’

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചു വരുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച 'സ്വപ്നമാര്‍ഗം' അവതരണ രീതികൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധേയമായി. ആഗോള വത്ക്കരണത്തിനു ശേഷം മലയാളിയുടെ ഭൌതിക ജീവിതത്തിലെ മാറ്റങ്ങള്‍ ഉണ്ടാക്കിയ ഭാവുകത്വമായിരുന്നു പ്രമേയം. ഒരു അപസര്‍പ്പക ദു:സ്വപ്നം പോലെയാണ് തുടക്കം മുതല്‍ ഒടുക്കം വരെ നാടകം മുന്നേറിയത്. മധ്യവര്‍ഗ്ഗത്തിന്റെ പ്രതീകമായ കേന്ദ്ര കഥാപാത്രം ഒരു വ്യക്തിക്കപ്പുറത്ത് സമൂഹത്തിന്റെ പരിച്ഛേദമാകുന്നു. കണ്ണുണ്ടായിട്ടും അസ്വസ്ഥതപ്പെടുത്തുന്ന കാഴ്ചകളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന വ്യക്ത്യാധിഷ്ഠിത സമൂഹത്തിന്റെ നിഷ്ക്രിയത്വം സ്വപ്ന മാര്‍ഗത്തിലൂടെ വരച്ചുകാട്ടുന്നു. DSCN0034 പ്രവാസത്തില്‍ മരുഭൂമിയില്‍ പൊള്ളുന്ന നെരിെപ്പോടിലും സ്വന്തം ജീവിതാനുഭവങ്ങളിലൂടെയുള്ള യാത്രയാകാം നാടകത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചത്. സ്വപ്നമോ ജീവിതമോ എന്ന് വേര്‍തിരിച്ചറിയാനാകാത്തവിധം തീക്ഷ്ണമായിരുന്നു നാടകത്തിലെ പ്രമേയം. പുലിജന്‍മത്തിനു ശേഷം എന്‍. പ്രഭാകരന്റെ ഏറ്റവും ശക്തമായ നാടകമാണ് സ്വപ്ന മാര്‍ഗം. ദേശീയ നാടകരംഗങ്ങളില്‍ ശ്രദ്ധേയായ ഡോ. എസ്. സുനിലാണ് 'സ്വപ്നമാര്‍ഗം' സംവിധാനം ചെയ്തത്. കേരള സംഗീത നാടക അക്കാദമി നടത്തിയ നാടകമത്സരത്തില്‍ ഏറ്റവും നല്ല രണ്ടാമത്തെ സംവിധാനത്തിന് പുരസ്കാരം നേടിയ ശരത് രേവതിയാണ് സഹസംവിധായകന്‍. DSCN0303 കേന്ദ്ര കഥാപാത്രത്ത്ന് ജീവന്‍ ല്‍കിയ പ്രകാശന്‍ തച്ചങ്ങാടും ജലജയായി അഭിയിച്ച സ്മിഷ അരുണും അരങ്ങത്ത് ജീവിക്കുകയായിരുന്നു. മധു പരവൂര്‍, രേഷ്മ റെച്ചിന്‍, ജിനി സുജിന്‍, സുകുമാരന്‍ കണ്ണൂര്‍, വിനീഷ്, പി. പി. സഗീര്‍ ചാലക്കുടി, സലീം തിരുവന്തപുരം, പ്രവേദ്, കെ.ടി.ഒ.റഹ്മാന്‍, ബാദുഷ, ബാബുരാജ് കുറ്റിപ്പുറം, അബൂബക്കര്‍, അയൂബ് അക്കിക്കാവ്, ബഷീര്‍ കെ. വി., ലൈന മുഹമ്മദ്, ജയേഷ് നിലമ്പൂര്‍, അശോകന്‍, ഷാജി, അഡ്വ. സലീം ചോലമുഖത്ത്, ബിന്‍സ് താജുദ്ദീന്‍, മാസ്റ്റര്‍ അനന്തപത്മാഭന്‍, റോസ്ളി ലബുന്‍ എന്നിവരണ് ഇതര കഥാപാത്രങ്ങള്‍ക്ക് വേഷം പകര്‍ന്നത്. സംഗീതം: മുഹമ്മദലി കൊടുമുണ്ട, മാസ്റ്റര്‍ നവനീത് , രഞ്ജിത് പതമഗോപാലന്‍, നിനീഷ്, പ്രകാശവിതാനം : ഡോ. എസ്. സുിനില്‍, രാജീവ്, രംഗസജ്ജീകരണം: ശരത് രേവതി, സന്തോഷ്, ചമയം: ക്ളിന്റ് പവിത്രന്‍.

DSCN0125

ഭരത് മുരളി നാടകോത്സവത്തിന്റെ അഞ്ചാം ദിവസമായ ചൊവ്വാഴ്ച തൃശ്ശൂര്‍ ഗോപാല്‍ജി രചയും സംവിധാവും നിര്‍വ്വഹിച്ച 'തുഗ്ളക്' കല അബുദാബിയും, ആറാം ദിവസമായ ബുധനാഴ്ച ) ആസിം കരിം ഭായ് രചനയും ശശിധരന്‍ നടുവില്‍ സംവിധാനാവും നിര്‍വ്വഹിച്ച 'മൂകര്‍ത്തക്കന്‍' റിമമ്പറന്‍സ് ദുബൈയും രംഗത്ത് അവതരിപ്പിക്കും.

ബഷീറിന്റെ ‘പ്രേമലേഖനത്തിന് ‘ രംഗഭാഷയൊരുക്കി ദുബൈ യുവകലാസാഹിതി

അബുദാബി: വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതമായ 'പ്രേമലേഖനത്തിന്'   രംഗഭാഷയൊരുക്കി      ദുബൈ യുവകലാസാഹിതി. ബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തിന്റെ മൂന്നാം വസമാണ് ബഷീറിന്റെ 'പ്രേമലേഖനം' രംഗത്തവതരിപ്പിച്ചത്.  നാടകം  പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. DSCN9804 ബഷീര്‍ കൃതികളുടെ പുന ര്‍വായനയ്ക്കായി 'പ്രേമലേഖനം' രംഗത്തവതരിപ്പിച്ചപ്പോള്‍ പുതിയൊരുഭവമായി മാറി.  1940കളില്‍ രചിക്കപ്പെട്ട ഈ കൃതി ലക്ഷക്കണക്കികനു  അുനുവാചകരെ ആകര്‍ഷിച്ചതാണ്. ഇന്നും ഏറ്റവും കൂടുതല്‍ വായനക്കാരുള്ളതും ബഷീര്‍ കൃതികള്‍ക്ക് തന്നെയാണ്.  ഏതു കാലഘട്ടത്തിലും സമകാലിക പ്രസക്തി ഉണ്ടെന്നുള്ള തിരിച്ചറിവാണ് പ്രേമലേഖനത്തിന്                   നാടകഭാഷയൊരുക്കാന്‍ പ്രേരിപ്പിച്ചതെന്ന് 'പ്രേമലേഖനത്തിന്റെ രംഗഭാഷ തയ്യാറാക്കിയ യുവകവിയും അധ്യാപകുമായ രഘുനന്ദന്‍ അഭിപ്രായപ്പെട്ടു.       DSCN9892 ബഷീര്‍ കഥാപാത്രമായി രംഗത്തെത്തുകയും കഥയില്‍ ഇടപെടുകയും ചെയ്യുന്ന വീ രീതിയിലാണ് നാടകം അവതരിപ്പിച്ചത്. സുഭാഷ് ദാസിന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച നാടകത്തില്‍ കേശവന്‍ നായരായി സുഭാഷ് പന്തല്ലൂരും സാറാമ്മയായി ദേവി സുമയും വേഷമിട്ടു.  സോണിയ, ലത്തീഫ്  തൊയക്കാവ്,  റസാഖ് മാറഞ്ചേരി എന്നിവരാണ് മറ്റ് അഭിതോക്കള്‍.  സംഗീതം: ഷാജിത്ത് വിജു ജോസഫ്, വെളിച്ചം: രവീന്ദ്രന്‍ പട്ടേ, ിര്‍മ്മാണ ിയന്ത്രണം: അജി കണ്ണൂര്‍, ജോര്‍ബിാ കാര്‍ലോസ്.           DSCN9916നാടകോത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് (ഞായറാഴ്ച) എന്‍. പ്രഭാകരന്റെ 'സ്വപന മാര്‍ഗം ' ഡോ. എസ്. സുിനിലിന്റേയും ശരത് രേവതിയുടേയും സംയുക്ത സംവിധാനത്തില്‍ അബുദാബി ശക്തി തിയറ്റേഴ്സ്  രംഗത്തവതരിപ്പിക്കും.               DSCN9747