കല്‍ക്കരിപ്പാടം അഴിമതി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സംശയത്തിന്റെ നിഴലില്‍

Story Dated :November 25, 2014

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്ന് കോടതി സി ബി ഐയോട് .  മന്‍മോഹന്‍ അദൃശ്യന്‍  എന്നായിരുന്നു സി ബി ഐയുടെ മറുപടി. ഇനി കാണുമ്പോള്‍ സവുകര്യത്തിനു ചോദിക്കാമെന്ന് സി ബി ഐ . വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്‍മോഹനെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്‌ എന്ന് കോടതി അഭിപ്രായപെട്ടു.. ഹിന്‍ഡാല്‍ക്കൊവിന് ലൈസന്‍സ് നല്‍കിയതിലെ അന്വേഷണ രീതിയില്‍ കോടതി അതൃപ്തിയും രേഖപ്പെടുത്തി. കേസ് ഡയറി ഹാജരാക്കണമെന്നും കോടതി സിബിഐയോട് ആവശ്യപ്പെട്ടു.2005ലാണ് കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോവിന് കല്‍ക്കരിപ്പാടം അനുവദിച്ചത്. കല്‍ക്കരി ഇടപാട് കേസില്‍ മന്‍മോഹന്‍സിങ്ങിനെതിരെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ് രംഗത്തത്തെിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധ നിയമം എന്നിവ പ്രകാരമാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതെങ്കില്‍ കേസിലെ മൂന്നാം ഗൂഢാലോചക്കാരന്‍ അന്ന് വകുപ്പിെന്‍റ ചുമതലക്കാരനായിരുന്ന മന്‍മോഹന്‍സിങ്ങായിരുന്നെന്നുമായിരുന്നു പരേഖിെന്‍റ ആരോപണം  

2 thoughts on “കല്‍ക്കരിപ്പാടം അഴിമതി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സംശയത്തിന്റെ നിഴലില്‍

Leave a Reply

Your email address will not be published.