ബികെഎസ് ബാലകലോത്സവം ഫിനാലെ 12ന്

Story Dated :December 1, 2014

മനാമ: പ്രവാസി മലയാളി കുട്ടികളുടെ സര്ഗ്ഗി വാസനനകളുടെ കലാമാമാങ്കമായ ബികെഎസ് ബാലകലോത്സവത്തിന്റെ ഗ്രാന്ഡ്ന ഫിനാലെ ഡിസംബര്‍ 12 ന് സമാജത്തില്‍ നടക്കും. 500 പരം കുട്ടികള്‍ പങ്കെടുത്ത ഈ വര്ഷനത്തെ ബാലകലോത്സവത്തില്‍ കലാതിലകമായി ആഷി മേരി ഹെനെസ്റ്റ് കലാപ്രതിഭയായി അതുല്‍ കൃഷ്ണ ജി എന്നിവരെ തിരഞ്ഞെടുത്തു.

ബാലപ്രതിഭ ആഡം മാത്യു ആന്റണി, ബാലതിലകം അമ്രീന്‍ ഉണ്ണി കൃഷ്ണന്‍. സംഗീത രത്‌ന പ്രണവ് ശങ്കര്‍ എം, സാഹിത്യ രത്‌ന ഹര്ഷി ത ജി നമ്പ്യാര്‍ , നാട്യ രത്‌ന ആഷി മേരി ഹെനെസ്റ്റ് എന്നിവരെയും ഗ്രൂപ്പ് 1 ചാമ്പ്യന്‍ ലക്ഷ്മി സുധീ ര്‍ ,ഗ്രൂപ്പ് 2 ചാമ്പ്യന്‍ നന്ദിത അശോക്, ഗ്രൂപ്പ് 3 ചാമ്പ്യന്‍ സ്‌നേഹ മുരളീധരന്‍, ഗ്രൂപ്പ് 4 ചാമ്പ്യന്‍ പ്രണവ് ശങ്ക ര്‍ എം, ( നോണ്‍ മെമ്പ ര്‍) ഗ്രൂപ്പ് 4 ചാമ്പ്യന്‍ അമീഷ ദേവ ന്‍, ഗൂപ്പ് 5 ചാമ്പ്യന്‍ നമ്രത പമ്പാ വാസന്‍എന്നിവരെയും തെരഞ്ഞെടുത്തു.

 . ഗ്രാന്‍ഡ്‌  ഫിനാലെ സമ്മാനദാന ചടങ്ങില്‍ നടന്‍ ജഗദീഷ് മുഖ്യാതിഥിയും പ്രകാശ് ദേവ്ജി വിശിഷ്ടാതിഥിയുമായിരിക്കുമെന്ന് സമാജം ഭരണ സമിതിക്ക് വേണ്ടി പ്രസിഡണ്ട് ജി കെ നായര്‍ ജനറല്‍ സെക്രട്ടറി മനോജ് മാത്യു എന്നിവര്‍ വാര്ത്താ സമ്മേളനത്തില്‍ അറിയിച്ചു ചടങ്ങില്‍ ബാലകലോത്സവത്തിലെ ജേതാക്കള്ക്കു ള്ള കിരീടധാരണവും വിവിധ കലാപരിപാടികളും അരങ്ങേറും.

ബാലകലോത്സവത്തില്‍ കഴിഞ്ഞ ഏതാനും വര്ഷപങ്ങാളായി സമാജം അംഗം അല്ലാത്ത കുട്ടികളും പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവത്തിലെ അതെ മാനദണ്ടങ്ങള്‍ അനുസരിച്ചാണ് ഇവിടെയും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. നാട്ടില്‍ നിന്ന് നൃത്ത ഇനങ്ങളുടെ വിധി നിര്ണ്ണകയിക്കന്‍ കലാമണ്ഡലം സുജാത, കലാമണ്ഡലം ധന്യ, സരിത കലാക്ഷേത്ര തുടങ്ങിയവര്‍ എത്തിയിരുന്നു. ജനറല്‍ കണ്വീാനര്‍ കെ ശ്രീകുമാരിന്റെ നേതൃത്വത്തില്‍ 50 ഓളം വളണ്ടിയര്മായരാണ് കലോത്സവം നിയന്ത്രിച്ചത് ഒന്നര മാസത്തോളം വിവിധ വേദികളില്‍ മത്സരങ്ങള്‍ അരങ്ങേറി. ഓരോ വര്ഷം0 കഴിയുംതോറും കുട്ടികളുടെ എണ്ണത്തില്‍ വന്വ‍ര്ധങനയുണ്ടാകുന്നത് കലോത്സവത്തിന്റെ മികവിനെയാണ് കാണിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.

One thought on “ബികെഎസ് ബാലകലോത്സവം ഫിനാലെ 12ന്

Leave a Reply

Your email address will not be published.