കമ്യൂണിസ്റ്റ് പാതയില്‍നിന്നു മാറില്ല: ക്യൂബ

Story Dated :December 21, 2014

ഹവാന: പരസ്പരം ബന്ധം മെച്ചപ്പെടുത്താന്‍ തയാറാണെങ്കിലും കമ്യൂണിസ്റ്റ് പാതയില്‍ നിന്ന് വ്യതിചലിക്കാന്‍ ഒരുക്കമല്ലെന്ന് അമേരിക്കയ്ക്ക് ക്യൂബയുടെ മുന്നറിയിപ്പ്. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ അമേരിക്ക ബഹുമാനിക്കണമെന്നാവശ്യപ്പെട്ട പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ, വെനിസ്വേലയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തില്‍ പ്രതിഷേധമറിയിച്ചു.

ക്യൂബന്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ സമാപന ദിനത്തിലായിരുന്നു പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ അമേരിക്കയോടുള്ള നയം വ്യക്തമാക്കിയത്. അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രസിഡന്റ് ബരാക് ഒബാമ സ്വീകരിച്ച നടപടികളെ റൗള്‍ കാസ്‌ട്രോ എടുത്തു പറഞ്ഞു. എന്നാല്‍ ക്യൂബ കമ്മ്യൂണിസ്റ്റ് പാതയില്‍ തന്നെ തുടരുമെന്നും, അമേരിക്കന്‍ ഉപരോധം മൂലം ക്യൂബയനുഭവിച്ച ത്യാഗങ്ങളും ദുരിതങ്ങളും മറക്കാനാകില്ലെന്നും റൗള്‍ കാസ്‌ട്രോ വ്യക്തമാക്കി.

Leave a Reply

Your email address will not be published.